IPL 2022: ' ത്രിപാഠി മുതല്‍ ഷാരൂഖ് വരെ', അണ്‍ക്യാപ്പഡ് താരങ്ങളില്‍ ആര് പ്രതിഫലത്തില്‍ രാജാവാകും?


ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ താരലേലത്തില്‍ ആകെ 590 താരങ്ങളാണ് പങ്കെടുക്കുന്നത്. 228 പേര്‍ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളവരാണെങ്കില്‍ അണ്‍ക്യാപ്പഡ് താരങ്ങളായി 355 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നു. മെഗാ ലേലമായതിനാല്‍ ടീമുകളില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും പണം ബാക്കിയുള്ള ടീം പഞ്ചാബ് കിങ്സായതിനാല്‍ ബാക്കിയുള്ള ഒമ്പത് ടീമുകള്‍ക്കും പഞ്ചാബ് വലിയ തലവേദന സൃഷ്ടിച്ചേക്കും.
ലേല പ്രതിഫലത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണയുണ്ട്. ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. ഇവരെല്ലാം തന്നെ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളവരാണ്. എന്നാല്‍ ദേശീയ ടീമില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത താരങ്ങളില്‍ പ്രതിഫലത്തില്‍ ആര് രാജാവാകും? പരിശോധിക്കാം.

ഷാരൂഖ് ഖാന്‍
പഞ്ചാബ് കിങ്സ് ഒഴിവാക്കിയ ഷാരൂഖ് ഖാന്‍ ഇത്തവണ എല്ലാവരുടെയും നോട്ടപ്പുള്ളിയായ താരമാണ്. ഡെത്ത് ഓവറുകളില്‍ തല്ലിത്തകര്‍ക്കാന്‍ മിടുക്കനായ ഷാരൂഖ് തമിഴ്നാടിനൊപ്പം ഗംഭീര പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ചിട്ടുള്ളത്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ മുതലാക്കി കളിക്കുന്ന ഷാരൂഖ് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ ടീമുകള്‍ക്കെല്ലാം ഷാരൂഖ് പ്രിയപ്പെട്ടവനാണ്. 26കാരനായ താരത്തെ പഞ്ചാബ് 5.25 കോടിക്ക് 2021 സീസണിലാണ് സ്വന്തമാക്കിയത്. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ആവേഷ് ഖാന്‍
പേസ് ബൗളര്‍ ആവേഷ് ഖാന്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയ ആവേഷ് ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നും പ്രകടനമാണ് നടത്തിയത്. എന്നിട്ടും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ് ആവേഷ് ഉള്‍പ്പെട്ടത്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരത്തെ എല്ലാവരും ലേലത്തില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. വലിയ പ്രതിഫലം തന്നെ ആവേഷിന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

രാഹുല്‍ ത്രിപാഠി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ രാഹുല്‍ ത്രിപാഠി മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുന്ന താരമാണ്. കെകെആറിനൊപ്പം മികച്ച പ്രകടനമാണ് അവസാന സീസണില്‍ അദ്ദേഹം നടത്തിയത്. എന്നാല്‍ ടീം നിലനിര്‍ത്താന്‍ തയ്യാറായില്ല. 14 ഇന്നിങ്സില്‍ നിന്ന് 397 റണ്‍സാണ് അവസാന സീസണില്‍ നേടിയത്. 140.28 എന്ന മികച്ച സ്ട്രൈക്കറേറ്റില്‍ കളിച്ച താരം ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കനാണ്. പുതിയ രണ്ട് ടീമുകള്‍ക്കും ബാറ്റിങ് നിരയിലേക്ക് വിശ്വസ്തതയോടെ പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍. ശരാശരി പ്രകടനം ഒട്ടുമിക്ക സീസണിലും കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ഡെവാള്‍ഡ് ബ്രെവിസ്
ബേബി എബി എന്ന നിലയില്‍ ഇതിനോടകം പേരെടുത്ത താരമാണ് ഡെവാള്‍ഡ് ബ്രെവിസ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരം ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മെഗാ ലേലത്തില്‍ അണ്‍ക്യാപ്പഡ് വിദേശ താരങ്ങളില്‍ ഏറ്റവും പ്രതിഫലം നേടാന്‍ സാധ്യത ബ്രെവിസിനാണ്. അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് അദ്ദേഹം നേടിയത്. ആര്‍സിബി നോട്ടമിടുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. എന്തായാലും വലിയ പ്രതിഫലം തന്നെ അദ്ദേഹത്തിന് പ്രതീക്ഷിക്കുന്നുണ്ട്.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ പേസറാണ് രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കനായ താരം ഇതിനോടകം ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായിട്ടുണ്ട്. ഒട്ടുമിക്ക ടീമിനും മികച്ച പേസ് ബൗളറെ ആവിശ്യമായതിനാല്‍ രാജ് വര്‍ധനായി വലിയ പോരാട്ടം തന്നെ ലേലത്തില്‍ നടന്നേക്കും. യുവ പേസറെന്ന നിലയില്‍ എല്ലാവരെയും ഞെട്ടിക്കാന്‍ പ്രതിഭയുള്ള താരമാണ് അദ്ദേഹം. ആര്‍ അശ്വിന്‍ രാജ് വര്‍ധന്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications