
ആന്‍ഡ്രേ റസല്‍
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. മസില്‍ റസല്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ആന്‍ഡ്രേ റസലിനെ കെകെആര്‍ നിലനിര്‍ത്തിയിട്ടുണ്ട്. വമ്പന്‍ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കാന്‍ കരുത്തുണ്ട്. തന്റെ ഉയര്‍ന്ന ഫിറ്റ്‌നസിനെ ക്രിക്കറ്റില്‍ നന്നായി മുതലാക്കി കളിക്കുന്ന താരമാണ് റസല്‍. ബാറ്റുകൊണ്ട് മാത്രമല്ല മീഡിയം പേസുകൊണ്ടും മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനമാവാന്‍ റസലിന് സാധിക്കാറുണ്ട്. 84 മത്സരത്തില്‍ നിന്ന് 1700 റണ്‍സാണ് റസലിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 178.57 ആണ്. ഡെത്ത് ഓവറുകളില്‍ റസല്‍ നടത്തുന്ന ബാറ്റിങ് വെടിക്കെട്ട് പല മത്സരത്തിന്റെയും വിധി മാറ്റിയെഴുതിയിട്ടുണ്ട്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ളവനാണ് റസല്‍.

നിക്കോളാസ് പുരാന്‍
വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍ വമ്പനടിക്കാരനെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ലെങ്കിലും തന്റെ ആക്രമണ ശൈലി എല്ലാ സമയത്തും പിന്തുടരുന്ന താരമാണ് പുരാന്‍. 4.2 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ പുരാനെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിട്ടിട്ടുണ്ട്. ഇത്തവണയും പ്രമുഖ ടീമുകള്‍ നോട്ടമിടുന്ന താരമാണ് അദ്ദേഹം. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്ന പുരാന്‍ നിലയുറപ്പിച്ചാല്‍ ഏത് വമ്പനെയും വിറപ്പിക്കുമെന്നുറപ്പ്. 33 ഐപിഎല്ലില്‍ നിന്നായി 22.44 ശരാശരിയില്‍ 606 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 154.99 ആണ്. ഇത്തവണയും പുരാന്റെ വെടിക്കെട്ട് പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു.

സുനില്‍ നരെയ്ന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്ന്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഓപ്പണറായും മധ്യനിരയിലുമെല്ലാം ബാറ്റിങ്ങിനിറങ്ങി തന്റെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മത്സരത്തിന്റെ അവസ്ഥ എന്തായാലും നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കുകയെന്നതാണ് നരെയ്‌ന്റെ രീതി. ടി20 സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നരെയ്ന്‍ ഓപ്പണറായി ബാറ്റിങ്ങിനിറങ്ങി പല തവണ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 134 ഐപിഎല്ലില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 954 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 161.69 ആണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ നരെയ്‌നെ ഇത്തവണ കെകെആര്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. എന്തായാലും നരെയ്ന്‍ തന്റെ വെടിക്കെട്ട് ശൈലി മാറ്റില്ലെന്നുറപ്പ്.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. പലപ്പോഴും ഡെത്ത് ഓവറുകളിലാവും ഹര്‍ദിക് ക്രീസിലെത്തുക. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ഹര്‍ദിക് മടികാട്ടാറില്ല. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ദിക് പുതിയ സീസണില്‍ അഹമ്മദാബാദിന്റെ നായകനായാണെത്തുന്നത്. പരിക്കേറ്റ് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ഹര്‍ദിക്ക് മടങ്ങിയെത്തുമ്പോള്‍ പഴയ വെടിക്കെട്ട് പ്രകടനം ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക്ക് 92 മത്സരത്തില്‍ നിന്ന് 1476 റണ്‍സാണ് നേടിയിട്ടുള്ളത്. 153.91 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഹര്‍ദിക്കിന് ടീമിലേക്ക് തിരിച്ചെത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്.

മോയിന്‍ അലി
ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലിയുടെ പ്രതിഭയെ ശരിക്കും തിരിച്ചറിഞ്ഞത് സിഎസ്‌കെയാണ്. 2021 സീസണില്‍ അലിയെ ടീമിലെത്തിച്ച സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ നിലനിര്‍ത്തുകയും ചെയ്തു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ മോയിന്‍ അലി തുടക്കം മുതല്‍ ബൗളര്‍മാരെ പ്രഹരിക്കാന്‍ കെല്‍പ്പുള്ളവനാണ്. അവസാന സീസണില്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടാന്‍ മോയിന്‍ അലിക്കായി. നേരത്തെ ആര്‍സിബിക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 34 ഐപിഎല്ലില്‍ നിന്ന് 666 റണ്‍സാണ് അദ്ദേഹം നേടിയത്. 146.37 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്.

ക്രിസ് മോറിസ്
ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായ ക്രിസ് മോറിസ് കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ സിഎസ്‌കെ, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെയൊക്കെ ഭാഗമായിട്ടുള്ള മോറിസ് 81 മത്സരങ്ങളില്‍ നിന്ന് നേടിയത് 618 റണ്‍സാണ്. സ്‌ട്രൈക്കറേറ്റ് 155.28. ഡെത്ത് ഓവറിലുള്‍പ്പെടെ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ മോറിസിന് പലവട്ടം സാധിച്ചിട്ടുണ്ട്. അനായാസമായി പന്ത് അതിര്‍ത്തി കടത്തുന്ന മോറിസിന്റെ ബാറ്റിങ് മികവിനെ ആരാധകര്‍ മിസ് ചെയ്യുമെന്നുറപ്പ്.


Click it and Unblock the Notifications












