Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'റാഷിദ് ഖാന്‍ മുതല്‍ പൃഥ്വി ഷാ വരെ', 10 ടീമിന്റെയും തുറുപ്പുചീട്ടുകളെ അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 26ന് മുംബൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. അതുകൊണ്ട് തന്നെ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും ഇത്തവണ ടൂര്‍ണമെന്റ് നടക്കുക. ആകെ 70 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇതില്‍ 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലായും ശേഷിക്കുന്ന 15 മത്സരങ്ങള്‍ പൂനെയിലുമായാവും നടക്കുക.

1

ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എംഎസ് ധോണിയുടെ അവസാന സീസണായി ഇത് മാറാനും സാധ്യതയുണ്ട്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണുള്ളത്. ഇത്തവണ ശക്തമായ താരനിരയാണ് 10 ടീമിനൊപ്പവുമുള്ളത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണുള്ളത്. 10 ടീമുകള്‍ക്കൊപ്പവും നിരവധി മാച്ച് വിന്നര്‍മാരുണ്ട്. 15ാം സീസണിലെ 10 ടീമുകളെയും പരിഗണിക്കുമ്പോള്‍ ഓരോ ടീമിന്റെയും എക്‌സ് ഫാക്ടറെന്ന് വിളിക്കാവുന്ന ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആദം മില്‍നെ (സിഎസ്‌കെ)

ആദം മില്‍നെ (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരുടെ നിരയാണ്. എംഎസ് ധോണി നയിക്കുന്ന ടീമില്‍ അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക്‌വാദ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ തുടങ്ങി പഴയ പുലികളെല്ലാമുണ്ട്. എന്നാല്‍ ഇത്തവണ സിഎസ്‌കെയുടെ തുറുപ്പുചീട്ടെന്ന് പറയുന്നത് ആദം മില്‍നെയാണ്. അധികമാരും ശ്രദ്ധിക്കാത്ത താരമാണെങ്കിലും കിവീസ് പേസര്‍ ടീമിന്റെ മാച്ച് വിന്നറായേക്കും. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന താരത്തിന് വലിയ അവസരം ലഭിച്ചിരുന്നില്ല. അതിവേഗ ബൗളര്‍മാരിലൊരാളാണ് മില്‍നെ. 145ന് മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ മിടുക്കുണ്ട്. മുംബൈയിലെ പിച്ചില്‍ വലിയ ഉപകാരിയാണ് താരം. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ തുറപ്പുചീട്ടെന്ന് മില്‍നെയെ വിശേഷിപ്പിക്കാം.

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ സജീവ കിരീട പ്രതീക്ഷയുള്ള ടീമാണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയില്‍ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്. ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ തുടങ്ങി വലിയ താരനിര തന്നെയാണ് ഡല്‍ഹിക്കൊപ്പമുള്ളത്. എന്നാല്‍ ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ സാധ്യതയുള്ളത് പൃഥ്വി ഷായാണ്. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി മുംബെക്കാരനാണ്. ഇവിടുത്തെ പിച്ചുകളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് പൃഥ്വിയെ മാച്ച് വിന്നറായി പരിഗണിക്കാം.

ടിം ഡേവിഡ് (മുംബൈ ഇന്ത്യന്‍സ്)

ടിം ഡേവിഡ് (മുംബൈ ഇന്ത്യന്‍സ്)

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം ഇത്തവണ ശക്തമായ താരനിരയാണുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാമുണ്ട്. എന്നാല്‍ ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ സാധ്യതയുള്ളത് ടിം ഡേവിഡാണ്. 26 കാരനായ താരത്തെ 8.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. സിംഗപ്പൂരുകാരനായ താരം പാണ്ഡ്യ സഹോദരങ്ങളുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരങ്ങളിലൊരാളാണ്.

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന സീസണിലെ റണ്ണറപ്പുകളാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുറുപ്പുചീട്ട് ആന്‍ഡ്രേ റസലാണ്. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്. റസലിന്റെ സാന്നിധ്യം എതിരാളികളെ ഭയപ്പെടുത്തും. പരിക്ക് വില്ലനായില്ലെങ്കില്‍ ഇത്തവണ റെക്കോഡ് പ്രകടനം നടത്താന്‍ റസലിന് സാധിച്ചേക്കും.

റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഇത്തവണയെത്തുന്ന പുതിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തിന്റെ എക്‌സ് ഫാക്ടര്‍ റാഷിദ് ഖാനാണ്. 15 കോടിക്ക് ഗുജറാത്ത് ടീമിലെത്തിച്ച റാഷിദ് സ്പിന്നുകൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ടി20യില്‍ വലിയ അനുഭവസമ്പത്തും മികച്ച റെക്കോഡുമുള്ള റാഷിദിനെ എല്ലാ എതിരാളികളും ഭയക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റാഷിദ് ഇത്തവണ ഗുജറാത്തിനൊപ്പം റെക്കോഡ് പ്രകടനം തന്നെ കാഴ്ചവെക്കുമെന്നുറപ്പാണ്.

രവി ബിഷ്‌നോയ് (ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്)

രവി ബിഷ്‌നോയ് (ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്)

കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്. ലേലത്തില്‍ വാങ്ങിയവര്‍-ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര എന്നിവരെല്ലാം ഇത്തവണ ലഖ്‌നൗവിനൊപ്പമുള്ളവരാണ്. എന്നാല്‍ ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ സാധ്യതയുള്ള താരം രവി ബിഷ്‌നോയിയാണ്. മുംബൈയിലെ സാഹചര്യത്തില്‍ ബിഷ്‌നോയ് വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറാണ്.

ജോണി ബെയര്‍സ്‌റ്റോ ( പഞ്ചാബ് കിങ്‌സ്)

ജോണി ബെയര്‍സ്‌റ്റോ ( പഞ്ചാബ് കിങ്‌സ്)

ഇത്തവണ വലിയ മാറ്റങ്ങളോടെയെത്തുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമില്‍
ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങളുമുണ്ട്. എന്നാല്‍ ടീമിന്റെ തുറുപ്പുചീട്ടെന്ന് വിളിക്കാവുന്ന താരം ജോണി ബെയര്‍സ്‌റ്റോയാണ്.

ട്രന്റ് ബോള്‍ട്ട് (രാജസ്ഥാന്‍ റോയല്‍സ്)

ട്രന്റ് ബോള്‍ട്ട് (രാജസ്ഥാന്‍ റോയല്‍സ്)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ എക്‌സ്ഫാക്ടര്‍ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസറായ താരം അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. എട്ട് കോടിക്കാണ് പേസറെ രാജസ്ഥാന്‍ വാങ്ങിയത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ബോള്‍ട്ട്.

ജോഷ് ഹെയ്‌സല്‍വുഡ് (ആര്‍സിബി)

ജോഷ് ഹെയ്‌സല്‍വുഡ് (ആര്‍സിബി)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇത്തവണ വലിയ മാറ്റങ്ങളോടെ ഇറങ്ങുന്ന ടീമാണ്. വിരാട് കോലിക്ക് പകരക്കാരനായി ഫഫ് ഡുപ്ലെസിസാണ് ഇത്തവണ ആര്‍സിബിയുടെ നായകസ്ഥാനത്തുള്ളത്. ഇടവേളക്ക് ശേഷം എബി ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍ ഇറങ്ങുന്ന ആര്‍സിബിയുടെ എക്‌സ് ഫാക്ടര്‍ ജോഷ് ഹെയ്‌സല്‍വുഡാണ്. മുന്‍ സിഎസ്‌കെ പേസര്‍ ഇത്തവണ മികച്ച പ്രകടനം നടത്തി ആര്‍സിബിയുടെ മാച്ച് വിന്നറായേക്കും.

രാഹുല്‍ ത്രിപാഠി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

രാഹുല്‍ ത്രിപാഠി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മാച്ച് വിന്നറാവാന്‍ സാധ്യത രാഹുല്‍ ത്രിപാഠിയാണ്. മുന്‍ കെകെആര്‍ താരത്തെ 8.5 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ടീമിലെ വിശ്വസ്തനെന്ന് വിളിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍ ത്രിപാഠി.

Story first published: Sunday, March 20, 2022, 13:20 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+