Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'രാഹുല്‍, റെയ്‌ന, ഷാരൂഖ്, ഭുവി', ലഖ്‌നൗവിന്റെ സാധ്യതാ ടീം ഇതാ, എതിരാളികള്‍ വിറക്കും

1

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ഐപിഎല്ലില്‍ നേരത്തെ കളിച്ചിട്ടുള്ള റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഇറക്കിയത്. കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയെത്തുന്ന ലഖ്‌നൗ ടീമില്‍ മെഗാ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. രാഹുലിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസിനെയും രവി ബിഷ്‌നോയിയേയുമാണ് ലഖ്‌നൗ സ്വന്തമാക്കിയത്.

നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് കെ എല്‍ രാഹുലിന് ലഭിച്ചിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് നായകസ്ഥാനം ഒഴിഞ്ഞ രാഹുലിനെ 17 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ മീഡിയം പേസ് ഓള്‍റൗണ്ടറായ സ്‌റ്റോയിനിസിന് 9 കോടി ലഖ്‌നൗ പ്രതിഫലം നല്‍കുമ്പോള്‍ പഞ്ചാബ് കിങ്‌സ് വിട്ട രവി ബിഷ്‌നോയ്ക്ക് നാല് കോടിയാണ് ടീം നല്‍കുന്നത്. 58 കോടി പേഴ്‌സിലുള്ള ലഖ്‌നൗവിന് ആരെയൊക്കെയാവും സ്വന്തമാക്കാനാവുക. ടീമിലെത്തിക്കാന്‍ സാധ്യതയുള്ള താരങ്ങളെ അറിയാം.

ബാറ്റിങ് നിര ശക്തം

ബാറ്റിങ് നിര ശക്തം

ബാറ്റിങ്ങ് നിരയിലേക്ക് സൂപ്പര്‍ താരങ്ങളെത്തന്നെ ലഖ്‌നൗ ലക്ഷ്യമിടുന്നു. സുരേഷ് റെയ്‌നയില്‍ താല്‍പര്യമുള്ള ലഖ്‌നൗ ഏഴ് കോടി വരെ നല്‍കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണിങ്ങിലേക്ക് ക്രിസ് ലിന്നിനെയാണ് പരിഗണിക്കുന്നത്. മുന്‍ കെകെആര്‍, മുംബൈ ഇന്ത്യന്‍സ് താരത്തിന് ആറ് കോടിവരെ പ്രതിഫലം നല്‍കാം. കന്നി ഐപിഎല്ലിനൊരുങ്ങുന്ന ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്റ്റോയിനിസിന് നാല് കോടിവരെ നല്‍കി സ്വന്തമാക്കാന്‍ ലഖ്‌നൗ ശ്രമിച്ചേക്കും. കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ത്തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. രാഹുലിന്റെ സമീപകാല ഫോം വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍

മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍

മാര്‍ക്കസ് സ്‌റ്റോയിനിസില്‍ത്തന്നെയാവും മധ്യനിരയുടെ പ്രതീക്ഷ. മീഡിയം പേസറായ താരം ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ ഉപയോഗിക്കാവുന്ന താരമാണ്. മധ്യനിരയിലും ടോപ് ഓഡറിലും ബാറ്റ് ചെയ്യാനും വലിയ ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ള സ്റ്റോയിനിസ് മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. മറ്റൊരു ഓള്‍റൗണ്ടറായി കൃഷ്ണപ്പ ഗൗതത്തെ പരിഗണക്കാം. സ്പിന്‍ ഓള്‍റൗണ്ടറായ ഗൗതം വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്.

നാല് കോടിവരെ ഗൗതത്തിന് നല്‍കാന്‍ ലഖ്‌നൗ തയ്യാറായേക്കും. വെടിക്കെട്ട് ഫിനിഷറായി ഷാരൂഖ് ഖാനെയും ടീമിന് പരിഗണിക്കാം. ഏഴ് കോടിവരെ ഷാരൂഖിനായി മുടക്കാമെന്നാണ് ലഖ്‌നൗവിന്റെ പദ്ധതി. എന്നാല്‍ ഇത്രയും തുകയ്ക്കുള്ളില്‍ യുവതാരത്തെ സ്വന്തമാക്കുക പ്രയാസമാവും. വലിയ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്നവരിലൊരാളാണ് ഷാരൂഖ് ഖാന്‍. ഒട്ടുമിക്ക ടീമുകളും ഇത്തവണ ഷാരൂഖിന് പിന്നാലെയുണ്ട്.

ബൗളിങ് നിരയും തകര്‍പ്പനാക്കാം

ബൗളിങ് നിരയും തകര്‍പ്പനാക്കാം

രവി ബിഷ്‌നോയ് സ്പിന്നറായി ഇതിനോടകം ടീമിനൊപ്പമുണ്ട്. പേസ് ബൗളിങ് നിരയിലേക്ക് ഭുവനേശ്വര്‍ കുമാറിനെ പരിഗണിക്കാം. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും വലിയ അനുഭവസമ്പത്തുള്ള താരമാണ് ഭുവി. അഞ്ച് കോടിവരെ അദ്ദേഹത്തിനായി മുടക്കാം. ഹൈദരാബാദ് കൈവിട്ട സിദ്ധാര്‍ത്ഥ് കൗളിനെ ലഖ്‌നൗവിന് പരിഗണിക്കാവുന്നതാണ്. മൂന്ന് കോടിവരെ അദ്ദേഹത്തിന് നല്‍കാം. വിദേശ പേസര്‍മാര്‍ ലൂങ്കി എന്‍ഗിഡിയെ സ്വന്തമാക്കാം. നാല് കോടിവരെ താരത്തിന് ലഖ്‌നൗ പരമാവധി നല്‍കും.

ഇങ്ങനയൊരു ടീമാണെങ്കില്‍ 70 കോടിയാവും ആകെ ചിലവാവുക. ശേഷിക്കുന്ന 20 കോടിക്ക് മികച്ച ബാക് അപ്പ് താരങ്ങളെയും സ്വന്തമാക്കാനാവും. പുതിയ ടീമായതിനാല്‍ത്തന്നെ മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും വേണം. അനുഭവസമ്പന്നരായ താരങ്ങള്‍ ടീമില്‍ വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാഹുലിന്റെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനം കണ്ടറിയുക തന്നെ വേണം. എന്തായാലും ആദ്യ സീസണ്‍ ലഖ്‌നൗ മോശമാക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, February 7, 2022, 18:12 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+