Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മനീഷ് മുതല്‍ ക്രുണാല്‍ വരെ', അഞ്ച് പേര്‍ക്ക് നിലനില്‍പ്പിന്റെ ലേലം, അണ്‍സോള്‍ഡാവുമോ?

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ലേലത്തിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത് 590 താരങ്ങളാണ്. ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ 10 ടീമുകളാവും ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. പുതിയ ടീമുകളുടെ വരവോടെ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കും. അതുകൊണ്ട് തന്നെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്.

ഇത്തവണ ലേലത്തുകയുടെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ചില താരങ്ങളും മെഗാലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഫഫ് ഡുപ്ലെസിസ്, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഇത്തരത്തിലുള്ള താരങ്ങളാണ്. പല താരങ്ങളും ഇത്തവണ വമ്പന്‍ പ്രതിഫലം പ്രതീക്ഷിക്കുമ്പോള്‍ നിലനില്‍പ്പിന്റെ പോരാട്ടമായി ലേലം മാറുന്ന ചില താരങ്ങളുണ്ട്. കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ഇത്തവണ ലേലത്തില്‍ വിറ്റുപോവേണ്ടത് അത്യാവശ്യമായിരിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

മുംബൈയുടെ സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന ക്രുണാല്‍ പാണ്ഡ്യയെ ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരിക്കുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുംബൈയുടെ വിജയത്തിനായി കഠിനമായി അധ്വാനിച്ചിരുന്ന താരത്തിന് ഇപ്പോള്‍ പഴയ മികവില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത ക്രുണാലിന് ഇത്തവണ ഏതെങ്കിലും ടീമില്‍ കയറിപ്പറ്റണം. മുംബൈ താരത്തെ തിരിച്ചെത്തിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും ടീം വാങ്ങേണ്ടത് താരത്തിന്റെ കരിയര്‍ അവസാനിക്കാതിരിക്കാന്‍ അത്യാവശ്യമാണ്.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകനാണ് ഓയിന്‍ മോര്‍ഗന്‍. അവസാന സീസണില്‍ കെകെആറിനെ ഫൈനലിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ മോര്‍ഗന് സാധിച്ചെങ്കിലും ബാറ്റുകൊണ്ട് താരം തീര്‍ത്തും നിരാശപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തല്ല. കെകെആര്‍ ഒഴിവാക്കിയ താരത്തിന് ഇത്തവണ ഏതെങ്കിലും ടീമില്‍ കയറിപ്പറ്റാനായില്ലെങ്കില്‍ ഇനി ഐപിഎല്ലില്‍ തുടരുക പ്രയാസമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും സമീപകാലത്തൊന്നും ഫോമിലേക്കെത്താനാവാത്ത മോര്‍ഗന് നിര്‍ണ്ണായകമാണ് ഇത്തവണത്തെ ലേലം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് അവസാന സീസണില്‍ അദ്ദേഹം കളിച്ചത്. പഴയ ബാറ്റിങ് മികവ് കാട്ടാനാവാത്ത മനീഷിനെ ഹൈദരാബാദ് കൈവിട്ടുകഴിഞ്ഞു. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന മനീഷിന് പുതിയ സീസണില്‍ ഏതെങ്കിലും ടീമില്‍ ഇടം പിടിക്കേണ്ടത് കരിയര്‍ നിലനിന്നുപോകാതിരിക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ അവസാന സീസണിലും നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ മനീഷിന് ഏതെങ്കിലും ടീമില്‍ ഇടം പിടിക്കുക പ്രയാസമാണ്. ഇത്തവണ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലുള്ള താരമാണ് മനീഷ് പാണ്ഡെ.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

അടിസ്ഥാന വില ഒരു കോടി രൂപക്കാണ് കേദാര്‍ ജാദവ് 2022ലെ ലേലത്തിലേക്കെത്തുന്നത്. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന താരം അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. അവസാന മൂന്ന് സീസണുകളിലും മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വലിയ വിമര്‍ശനം നേരിട്ട താരമാണ് കേദാര്‍ ജാദവ്. പ്രായം തളര്‍ത്തുന്ന താരത്തിന് പഴയ മികവില്ല. പന്തുകൊണ്ടും ഒന്നും ചെയ്യാനാവാത്ത താരത്തെ ഇത്തവണ ആരെങ്കിലും വാങ്ങിയാല്‍ അത്ഭുതമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. ഇത്തവണ അണ്‍സോള്‍ഡായാല്‍ വിരമിക്കുകയല്ലാതെ മറ്റൊരു വഴിയും കേദാറിന് മുന്നിലില്ലെന്ന് തന്നെ പറയാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മ അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. പരിക്ക് തളര്‍ത്തുന്ന താരത്തിന്റെ ടി20 റെക്കോഡുകളും അത്ര മികച്ചതല്ല. അവസാന രണ്ട് സീസണില്‍ നിന്ന് നാല് മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഇഷാന്തിനെ ആരെങ്കിലും വാങ്ങാന്‍ സാധ്യത കുറവാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഇടമില്ലാത്ത ഇഷാന്ത് ഇത്തവണ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്. ഇത്തവണ അണ്‍സോള്‍ഡായാല്‍ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ ഇഷാന്തിന് സാധിക്കില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേലം അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Friday, February 4, 2022, 18:42 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+