Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഹമ്മദാബാദിന്റെ സാധ്യതാ ടീമില്‍ ആരൊക്കെ? ക്രുണാല്‍ ഉറപ്പ്, മറ്റുള്ളവരെ അറിയാം

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറാന്‍ തയ്യാറെടുത്തിരിക്കുകയാണ് അഹമ്മദാബാദ് ടൈറ്റാന്‍സ്. ഔദ്യോഗികമായി ടീമിന്റെ പേര് ഇന്നാണ് ടീം പുറത്തുവിട്ടത്. മെഗാ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ സ്വന്തമാക്കിയ അഹമ്മദാബാദ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യയെയാണ് നായകനാക്കിയത്. കെകെആര്‍ ഒഴിവാക്കിയ ശുബ്മാന്‍ ഗില്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട റാഷിദ് ഖാന്‍ എന്നിവരെയും അഹമ്മദാബാദ് ഇതിനോടകം ടീമില്‍ എത്തിച്ചിട്ടുണ്ട്.

1

രണ്ട് താരങ്ങളെ ഇതിനോടകം 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്. ഹര്‍ദിക്കിനും റാഷിദിനും 15 കോടിയാണ് പ്രതിഫലം. ശുബ്മാന്‍ ഗില്ലിന് എട്ട് കോടിയാണ് ലഭിക്കുക. ആകെ 90 കോടിയാണ് ടീമുകള്‍ക്ക് ചിലവാക്കാന്‍ ലഭിക്കുക. ഇതില്‍ 38 കോടി അഹമ്മദാബാദ് ചിലവാക്കി കഴിഞ്ഞു. 52 കോടിയാണ് ശേഷിക്കുന്നത്. ഈ തുക ഫലപ്രദമായി ഉപയോഗിച്ച് അഹമ്മദാബാദിന് ഇറക്കാന്‍ സാധിക്കുന്ന ശക്തമായ ടീമിനെ പരിശോധിക്കാം.

ബാറ്റിങ് നിര

ബാറ്റിങ് നിര

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍ ഉറപ്പാണ്. കെകെആറിനായി ഇതിനോടകം ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്. സ്ഥിരതയുണ്ടെങ്കിലും അല്‍പ്പം കൂടി സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കേണ്ടതായുണ്ട്. ഓപ്പണിങ്ങില്‍ ഗില്ലിന്റെ പങ്കാളിയായി ക്വിന്റന്‍ ഡീകോക്കിനെ അഹമ്മദാബാദിന് കൊണ്ടുവരാം. ഒമ്പത് കോടിവരെ താരത്തിന് വേണ്ടി മുടക്കാവുന്നതാണ്. മികച്ചൊരു വിക്കറ്റ് കീപ്പറെക്കൂടിയായ ഡീകോക്കിനെ കൊണ്ടുവരുന്നത് ടീമിന് ഗുണം ചെയ്യും.

മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം നല്‍കാം. നാല് കോടിവരെയാണ് അദ്ദേഹത്തിന് നല്‍കാവുന്ന പരമാവധി തുക. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെയും അഹമ്മദാബാദിന് ടീമിലേക്കെത്തിക്കാവുന്നതാണ്. നാല് കോടി രൂപവരെ നല്‍കാം. പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ താരത്തിന് ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അദ്ദേഹം.

ഓള്‍റൗണ്ടര്‍മാരായി ഇവര്‍

ഓള്‍റൗണ്ടര്‍മാരായി ഇവര്‍

മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് സൃഷ്ടിക്കാനും പന്തുകൊണ്ട് മധ്യ ഓവറുകളില്‍ തിളങ്ങാനും കെല്‍പ്പുള്ള താരമാണ് ഹര്‍ദിക്. എന്നാല്‍ തുടര്‍ പരിക്കുകളെത്തുടര്‍ന്ന് പന്തെറിയാന്‍ ഹര്‍ദിക് പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുമ്പോള്‍ ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയണം.

ഓള്‍റൗണ്ടറായി അഹമ്മദാബാദിന് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം റിഷി ധവാനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തി ഫോമിലുള്ള താരത്തിന് മൂന്ന് കോടിവരെ ടീമിന് നല്‍കാവുന്നതാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം വലിയ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിലേക്ക് മടങ്ങിവരാനൊരുങ്ങുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് റിഷി ധവാന്‍. ഹര്‍ദിക്കിന്റെ സഹോദരനും സ്പിന്‍ ഓള്‍റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യയും ടീമിലുണ്ടായേക്കും. നാല് കോടിവരെ ക്രുണാലിനായി മുടക്കാം.

ബൗളര്‍മാരായി ആരെ പരിഗണിക്കും

ബൗളര്‍മാരായി ആരെ പരിഗണിക്കും

സ്പിന്നറായി റാഷിദ് ഖാന്‍ ടീമിനൊപ്പമുള്ളതാണ് വലിയ പ്ലസ് പോയിന്റ്. പേസ് നിരയിലേക്ക് ഇന്ത്യക്കാരായി ഖലീല്‍ അഹമ്മദിനെയും പ്രസിദ്ധ് കൃഷ്ണയേയും പരിഗണിക്കാം. ഹൈദരാബാദ് ഒഴിവാക്കിയ ഇടം കൈയന്‍ പേസറാണ് ഖലീല്‍. രണ്ട് കോടിവരെ നല്‍കാം. കെകെആര്‍ കൈവിട്ട പ്രസിദ്ധ് കൃഷ്ണ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ്. അഞ്ച് കോടിവരെ അദ്ദേഹത്തിന് പ്രതിഫലം നല്‍കാം. വിദേശ പേസറായി ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡിനെ പരിഗണിക്കാം.

മൂന്ന് കോടി വരെ അദ്ദേഹത്തിന് നല്‍കാം. ഇങ്ങനെയാണ് ടീമെങ്കില്‍ 72 കോടി രൂപയാണ് അഹമ്മദാബാദിന് ചിലവാവുക. ബാക്കിയുള്ള 18 കോടിക്ക് മികച്ച ബാക്കപ്പുകളെ സ്വന്തമാക്കാനും അഹമ്മദാബാദിന് സാധിക്കും. മികച്ച ബാറ്റ്‌സ്മാന്‍മാരെയും പേസര്‍മാരെയും ടീമിന് ആവിശ്യമുണ്ട്. ആദ്യ സീസണ്‍ കളിക്കുന്നതിനാല്‍ത്തന്നെ ശക്തമായ താരങ്ങളുടെ പിന്‍ബലം ടീമിന് അത്യാവശ്യമാണ്.

Story first published: Monday, February 7, 2022, 16:56 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+