Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍സിബിക്ക് എബിഡിയുടെ പകരക്കാരനെ വേണം, ആരെ പരിഗണിക്കും? അഞ്ച് പേരിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 590 താരങ്ങള്‍ ഉള്‍പ്പെടുന്ന മെഗാ താരലേലത്തില്‍ 200ഓളം താരങ്ങളെയാണ് 10 ടീമുകള്‍ക്കായി വേണ്ടത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, അഹമ്മദാബാദ് എന്നീ ടീമുകള്‍ ഈ സീസണോടെ ടൂര്‍ണമെന്റിലേക്ക് അരങ്ങേറ്റം കുറിക്കും. മെഗാ ലേലത്തിലെ താരനിരയില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.

ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ഫഫ് ഡുപ്ലെസിസ് തുടങ്ങി വലിയ പ്രതിഫലം വാങ്ങിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണത്തെ മെഗാ ലേലത്തിലുണ്ട്. അതുകൊണ്ട് തന്നെ ആവേശകരമായ ലേലമാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. പല ടീമുകളില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ വിട്ടുപോയിട്ടുള്ളതിനാല്‍ ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.

1

ആര്‍സിബി കന്നിക്കിരീടം സ്വപ്‌നംകണ്ട് മെഗാ ലേലത്തിനിറങ്ങുമ്പോള്‍ പ്രധാന വെല്ലുവിളി എബി ഡിവില്ലിയേഴ്‌സിന് പകരക്കാരനെ കണ്ടെത്തുകയെന്നതാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ എബിഡി കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആര്‍സിബിക്ക് വലിയ ആരാധക പിന്തുണ ലഭിക്കുന്നതില്‍ എബിഡിയുടെ പങ്ക് വളരെ വലുതായിരുന്നു. ഒറ്റക്ക് മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളായിരുന്നു എബിഡി. പല തവണ ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിച്ചിട്ടുമുണ്ട്.

മെഗാ ലേലത്തില്‍ എബിഡിക്ക് പകരക്കാരനായി ആര്‍സിബിക്ക് പരിഗണിക്കാന്‍ കഴിയുന്നത് ആരെയാണെന്നത് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. എബിഡിയുടെ മികവിന് പകരക്കാരെ കണ്ടെത്തുക കടുപ്പമാണെങ്കിലും നിലവിലെ താരങ്ങളില്‍ നിന്ന് ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ആര്‍സിബിക്കുവേണ്ടി നേരത്തെ കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് ഹെറ്റ്‌മെയര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഹെറ്റ്‌മെയറിനെ എബിഡിക്ക് പകരക്കാരനായി ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ അസാമാന്യ മികവുള്ള ഹെറ്റ്‌മെയറിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഹെറ്റ്‌മെയറെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിടുകയായിരുന്നു.

അവസാന സീസണില്‍ 34 ശരാശരിയില്‍ 242 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 168 സ്‌ട്രൈക്കറേറ്റില്‍. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. ഫിനിഷറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ്. 25 വയസ് മാത്രമാണ് പ്രായം എന്നതിനാല്‍ ദീര്‍ഘ കാലത്തേക്ക് താരത്തെ ആര്‍സിബിക്ക് ഉപയോഗിക്കാനാവും. അതുകൊണ്ട് തന്നെ ഹെറ്റ്‌മെയറിനായി ആര്‍സിബി രംഗത്തെത്താനാണ് സാധ്യത.

ലിയാം ലിവിങ്‌സ്റ്റന്‍

ലിയാം ലിവിങ്‌സ്റ്റന്‍

ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാനായ ലിയാം ലിവിങ്‌സ്റ്റന്‍ ചുരുങ്ങിയകാലംകൊണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചവനാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കാന്‍ ലിവിങ്‌സ്റ്റന് മിടുക്കുണ്ട്. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന ലിവിങ്‌സ്റ്റന്റെ ടി20 സ്‌ട്രൈക്കറേറ്റ് 144 ആണ്. ഇംഗ്ലണ്ട് ടീമില്‍ നിര്‍ണ്ണായക റോളുള്ള താരം അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് അവര്‍ കൈവിട്ടു.

സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ലിവിങ്‌സ്റ്റണെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. 28കാരനായ താരം 161 ഓളം ടി20കളില്‍ നിന്നായി 4000ലധികം റണ്‍സ് നേടിയിട്ടുണ്ട്. മധ്യനിരയിലിറങ്ങി ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹത്തെ ഫിനിഷര്‍ റോളിലും വളര്‍ത്തിക്കൊണ്ടുവരാവുന്നതാണ്. വലം കൈയനായാ താരം 9 ഐപിഎല്ലില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനായി 17 ടി20യില്‍ നിന്ന് 285 റണ്‍സ് നേടി. അതും 158.33 സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഡേവിഡ് മില്ലര്‍. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്ന മില്ലറെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിട്ടുണ്ട്. 32കാരനായ താരം ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തിന് അവസാന സീസണില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല. ആര്‍സിബിക്ക് എബിഡിയുടെ പകരക്കാരനായി മില്ലറെ പരിഗണിക്കാം.

അനുഭവസമ്പന്നനായ താരം പല തവണ തന്റെ ഫിനിഷിങ് മികവ് തെളിയിച്ചിട്ടുള്ളതാണ്. 89 ഐപിഎല്ലില്‍ നിന്ന് 32.9 ശരാശരിയില്‍ 1974 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 136.51 ആണ് സ്‌ട്രൈക്കറേറ്റ്. ഒരു സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 95 ടി20യില്‍ നിന്ന് 1786 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനൊപ്പം സമീപകാലത്തായി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. മധ്യനിരയിലിറങ്ങി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം 2021ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. അഞ്ച് മത്സരത്തില്‍ നിന്ന് 177 റണ്‍സാണ് അദ്ദേഹം നേടിയത്. 59 ആണ് ശരാശരി. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായെങ്കിലും വലിയ അവസരങ്ങള്‍ ലഭിച്ചില്ല. സ്ഥിരതകൊണ്ടും ഷോട്ടുകളുടെ കൃത്യതകൊണ്ടും ടീമിന്റെ വിശ്വസ്തനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ആര്‍സിബിക്ക് എന്തുകൊണ്ടും താരത്തെ ടീമിലേക്ക് പരിഗണിക്കുന്നത് ഗുണം ചെയ്യും. ആര്‍സിബിയുടെ ബാറ്റിങ് നിരയുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെല്‍പ്പുള്ളവനാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ആര്‍സിബിക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെയും അഭാവമുണ്ട്. അതുകൊണ്ട് തന്നെ ഫിനിഷറായും വിക്കറ്റ് കീപ്പറായും ഉപയോഗിക്കാന്‍ കഴിയുന്ന ദിനേഷ് കാര്‍ത്തിക്കിനെ ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും ഭേദപ്പെട്ട റെക്കോഡ് കരിയറില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. എബിഡിയുടെ ഉത്തമ പകരക്കാരനെന്ന് പറയാനാവില്ലെങ്കിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. അനുഭവസമ്പത്തുമുള്ളതിനാല്‍ കാര്‍ത്തിക്കിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാവുന്നതാണ്.

Story first published: Friday, February 4, 2022, 16:23 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+