Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുന്‍ സിഎസ്‌കെ താരങ്ങള്‍, ഇത്തവണ ആര്‍സിബിയുടെ ഭാഗം, ആ അഞ്ച് പേരിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ആരംഭമാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെഗാ താരലേലവും പൂര്‍ത്തിയായി ടീമുകളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലാണ്. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. അതുകൊണ്ട് തന്നെ എ,ബി എന്നീ രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. മാര്‍ച്ച് 27ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 29നാണ് അവസാനിക്കുന്നത്. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരങ്ങളുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

1

ഇത്തവണ 10 ടീമുകളും വളരെ തന്ത്രപരമായിത്തന്നെയാണ് താരങ്ങളെ ഒപ്പം കൂട്ടിയിരിക്കുന്നത്. ഗ്രൂപ്പുകളായതിനാല്‍ത്തന്നെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മികച്ച പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. കന്നി കിരീടം തേടിയിറങ്ങുന്ന ആര്‍സിബിക്കൊപ്പവും മികച്ച താരനിരയാണുള്ളത്. ഇത്തവണ വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിറങ്ങുന്ന ആര്‍സിബ വലിയ പ്രതീക്ഷയിലാണ്. 2022ലെ ആര്‍സിബിയുടെ ടീം പരിശോധിച്ചാല്‍ അതില്‍ മുന്‍ സിഎസ്‌കെ താരങ്ങളായ ചില പ്രമുഖരെ കാണാം. ഇത്തരത്തില്‍ നേരത്തെ സിഎസ്‌കെയുടെ ഭാഗമാവുകയും ഇത്തവണ ആര്‍സിബിയുടെ ഭാഗമായിരിക്കുകയും ചെയ്യുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

സിഎസ്‌കെയുടെ നെടുന്തൂണുകളൊന്നിനെയാണ് ഇത്തവണ ആര്‍സിബി റാഞ്ചിയിരിക്കുന്നത്. അവസാന സീസണില്‍ സിഎസ്‌കെയുടെ ഓപ്പണറായിരുന്ന ഡുപ്ലെസിസ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തിയിരുന്നു. അവസാന സീസണില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഡുപ്ലെസിസിനെ ഏഴ് കോടി രൂപക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇത്തവണ ആര്‍സിബി നായകസ്ഥാനത്തേക്ക് പോലും ഡുപ്ലെസിസിനെ പരിഗണിക്കുന്നുണ്ട്.

ജോഷ് ഹെയ്‌സല്‍വുഡ്

ജോഷ് ഹെയ്‌സല്‍വുഡ്

ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടി20യില്‍ മികച്ച റെക്കോഡുള്ള പേസര്‍മാരിലൊരാളാണ്. അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന ഹെയ്‌സല്‍വുഡിനെ ഇത്തവണ ആര്‍സിബിയാണ് സ്വന്തമാക്കിയത്. സിഎസ്‌കെയ്ക്കായി 12 മത്സരത്തില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സല്‍വുഡിനെ ഏഴ് കോടി രൂപക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇത്തവണ ആര്‍സിബിയുടെ പേസ് നിരയില്‍ ഹെയ്‌സല്‍വുഡ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മികച്ച ലൈനും ലെങ്തുമുള്ള ഹെയ്‌സല്‍വുഡിന്റെ ആര്‍സിബിയിലെ പ്രകടനം കണ്ടറിയാം.

കരണ്‍ ശര്‍മ

കരണ്‍ ശര്‍മ

സീനിയര്‍ സ്പിന്നര്‍മാരിലൊരാളായ കരണ്‍ ശര്‍മ അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. അധികം അവസരം സിഎസ്‌കെ നല്‍കിയതുമില്ല. ഇത്തവണ ആര്‍ലിബിയാണ് കരണ്‍ ശര്‍മയെ സ്വന്തമാക്കിയത്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരം നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. സ്പിന്‍ നിരയില്‍ ഉണ്ടായിരുന്ന പ്രമുഖരെ ആര്‍സിബി കൈവിട്ടതിനാല്‍ കരണ്‍ ശര്‍മക്ക് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഡേവിഡ് വില്ലി

ഡേവിഡ് വില്ലി

ഐപിഎല്ലില്‍ അധികം പരിചയസമ്പത്തില്ലാത്ത താരമാണ് ഡേവിഡ് വില്ലി. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ വില്ലി ഐപിഎല്ലില്‍ മൂന്ന് മത്സരം മാത്രമാണ് കളിച്ചത്. 2018ല്‍ സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു ഇത്. രണ്ട് വിക്കറ്റ് മാത്രമാണ് മത്സരത്തില്‍ അദ്ദേഹത്തിന് വീഴ്ത്താനായത്. സിഎസ്‌കെ കൈവിട്ട താരത്തെ പിന്നീട് ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ ഇത്തവണ ആര്‍സിബി വില്ലിയെ സ്വന്തമാക്കിയിരിക്കുകയാണ്. പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ബാക് അപ്പ് താരമായിട്ടാവും വില്ലിയെ ആര്‍സിബി പരിഗണിക്കുക.

ജേസന്‍ ബെഹറന്‍ഡോര്‍ഫ്

ജേസന്‍ ബെഹറന്‍ഡോര്‍ഫ്

ഓസ്‌ട്രേലിയന്‍ പേസര്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫ് സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള താരമാണ്. അവസാന സീസണില്‍ ജോഷ് ഹെയ്‌സല്‍വുഡിന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ സിഎസ്‌കെ പകരക്കാരനായി പരിഗണിച്ച് ജേസന്‍ ബെഹറന്‍ഡോര്‍ഫിനെയായിരുന്നു. എന്നാല്‍ ഇടം കൈയന്‍ പേസര്‍ക്ക് സിഎസ്‌കെ കളിക്കാന്‍ അവസരം നല്‍കിയില്ല. ഇത്തവണ ആര്‍സിബിയാണ് ബെഹറന്‍ഡോര്‍ഫിനെ സ്വന്തമാക്കിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമായിട്ടുള്ള ബെഹറന്‍ഡോര്‍ഫ് ന്യൂബോളില്‍ മികവ് കാട്ടാന്‍ പ്രതിഭയുള്ള പേസറാണ്.

Story first published: Sunday, February 27, 2022, 18:11 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+