IPL 2022: 'ഇവര്‍ക്ക് ലോട്ടറി', പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രതിഫലം നേടിയ അഞ്ച് താരങ്ങളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ ലേലം അവസാനിച്ചിരിക്കുന്നു. ഇനി പോരാട്ടത്തിനായുള്ള കാത്തിരിപ്പ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കൂടി എത്തിയതോടെ ടൂര്‍ണമെന്റിലെ ടീമുകളുടെ എണ്ണം 10 ആയിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മത്സരത്തിന്റെ എണ്ണം ഉയര്‍ന്നതോടെ ആരാധകര്‍ക്ക് കൂടുതല്‍ ദിവസം കളിയാവേശം ലഭിക്കുമെന്നതിനാല്‍ അവരും ഹാപ്പി.
ഇത്തവണ പ്രതിഫലത്തില്‍ രാജാവായത് ഇഷാന്‍ കിഷനാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ 15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സ്വന്തമാക്കിയത്. എന്നാല്‍ ലേലത്തിലെ ക്രിസ് മോറിസിന്റെ 16.25 കോടിയുടെ പ്രതിഫല റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കുമായില്ല. ശ്രേയസ് അയ്യര്‍ക്കും ഡേവിഡ് വാര്‍ണര്‍ക്കുമൊന്നും പ്രതീക്ഷക്കൊത്ത വലിയ പ്രതിഫലം ലഭിച്ചില്ല. എന്നാല്‍ ഇത്തവണ ചില താരങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലം ലഭിച്ചു. അത്തരത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലം ലേലത്തില്‍ ലഭിച്ച അഞ്ച് താരങ്ങള്‍ ഭാഗ്യവാന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ദീപക് ചഹാര്‍ (13.20 കോടി ഉയര്‍ച്ച)
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറിന് ഇത്തവണ ആവിശ്യക്കാരേറെയായിരുന്നു. ലേലത്തില്‍ അപ്രതീക്ഷിതമായി വലിയ പ്രതിഫലം നേടിയെടുക്കാന്‍ ദീപക്കിനായി. സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ താരം സിഎസ്‌കെ തന്നെയാണ് തിരിച്ചെത്തിച്ചത്. അതും 14 കോടിയെന്ന വമ്പന്‍ പ്രതിഫലത്തില്‍. അവസാന സീസണില്‍ വെറും 80 ലക്ഷമായിരുന്ന ദീപക്കിന്റെ പ്രതിഫലം. അവിടെ നിന്നാണ് 14 കോടി രൂപയിലേക്ക് അദ്ദേഹം ഉയര്‍ന്നത്. 13.20 കോടിയുടെ ഉയര്‍ച്ചയാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ ഉണ്ടായിരിക്കുന്നത്. സിഎസ്‌കെയില്‍ എംഎസ് ധോണിയേക്കാളും (12 കോടി) പ്രതിഫലമാണ് ഇത്തവണ ദീപക്കിനുള്ളത്.

ലിയാം ലിവിങ്സ്റ്റന്‍ (10.75 കോടിയുടെ ഉയര്‍ച്ച)
ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടറാണ് ലിയാം ലിവിങ്‌സ്റ്റന്‍. മധ്യനിരയിലിറങ്ങി. അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്ന ലിവിങ്‌സ്റ്റനെ ഇത്തവണ 11.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആവിശ്യക്കാര്‍ മെഗാ ലേലത്തില്‍ ലിവിങ്‌സറ്റനുണ്ടായിരുന്നു. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്ന അദ്ദേഹത്തിന്റെ പ്രതിഫലം വെറും 75 ലക്ഷമായിരുന്നു. അവിടെ നിന്നാണ് 11.50 കോടിയിലേക്ക് താരമെത്തിയത്. 10.75 കോടിയുടെ ഉയര്‍ച്ചയാണ് ലിവിങ്‌സ്റ്റന് ഉണ്ടായിരിക്കുന്നത്.

ഹര്‍ഷല്‍ പട്ടേല്‍ (10.55 കോടിയുടെ ഉയര്‍ച്ച)
അവസാന സീസണില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തോടെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ആര്‍സിബിക്കൊപ്പം റെക്കോഡ് പ്രകടനം നടത്തിയ താരത്തെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിട്ടെങ്കിലും ലേലത്തില്‍ അവര്‍ തന്നെ തിരിച്ചെത്തിച്ചു. അതും 10.75 കോടിയെന്ന വമ്പന്‍ പ്രതിഫലത്തില്‍. അവസാന സീസണില്‍ വെറും 20 ലക്ഷമായിരുന്ന ഹര്‍ഷലിന്റെ പ്രതിഫലം. ഇത്തവണ 10.55 കോടിയുടെ ഉയര്‍ച്ചയോടെയാണ് ഹര്‍ഷല്‍ ആര്‍സിബിയിലേക്കെത്തിയത്.

വനിന്‍ഡു ഹസരങ്ക (10.25 കോടിയുടെ ഉയര്‍ച്ച)
അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന വനിന്‍ഡു ഹസരങ്കയെ ഇത്തവണ അവര്‍ തന്നെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. അതും 10.25 കോടിയുടെ ഉയര്‍ച്ചയോടെ. അവസാന സീസണില്‍ 50 ലക്ഷം രൂപയായിരുന്നു ഹസരങ്കയുടെ പ്രതിഫലം. എന്നാല്‍ ഇത്തവണ 10.75 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അവസാന സീസണില്‍ രണ്ട് മത്സരം മാത്രം കളിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിട്ടും വമ്പന്‍ പ്രതിഫലം നേടാനായി എന്നത് ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടറെ സംബന്ധിച്ച് ലോട്ടറി തന്നെയാണ്.

പ്രസിദ്ധ് കൃഷ്ണ (9.80 കോടിയുടെ ഉയര്‍ച്ച)
അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന പ്രസിദ്ധ് കൃഷ്ണ ഇത്തവണ 10 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയിരിക്കുന്നത്. അവസാന സീസണില്‍ 20 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. ഇത്തവണ 9.80 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്. വലിയ അത്ഭുതമെന്ന് പറയാനാവില്ല. കാരണം അതിനുള്ള മികവ് താരത്തിനുണ്ട്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ശ്രദ്ധേയ പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications