Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവര്‍ക്ക് നിരാശ, ഇതിലും കൂടുതല്‍ പ്രതിഫലം അര്‍ഹിച്ചിരുന്നു, ആഞ്ച് പേരിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ ലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും വാശിയോടെ പോരാടിയ മെഗാ ലേലത്തില്‍ 204 താരങ്ങളാണ് ആകെ വിറ്റുപോയത്. പല താരങ്ങള്‍ക്കും വമ്പന്‍ പ്രതിഫലമാണ് ഇത്തവണ ലഭിച്ചത്. 15.25 കോടി പ്രതിഫലം ലഭിച്ച ഇഷാന്‍ കിഷനാണ് ലേലത്തില്‍ താരമായത്. പല യുവതാരങ്ങള്‍ക്കും ഇത്തവണ കോടികള്‍ ലഭിച്ചപ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും പ്രതീക്ഷിച്ച പ്രതിഫലം ലഭിച്ചില്ല. അത്തരത്തില്‍ വലിയ പ്രതിഫലം അര്‍ഹിച്ചിരുന്നിട്ടും ഉദ്ദേശിച്ച പ്രതിഫലം നേടാനാവാതെ പോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ ഇത്തവണ ലേലത്തിലെ ഉയര്‍ന്ന പ്രതിഫല റെക്കോഡ് തകര്‍ക്കുമെന്ന് വരെ പ്രതീക്ഷിച്ചിരുന്ന താരമാണ്. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഹൈദരാബാദ് വിട്ട വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. മൂന്ന് ഓറഞ്ച് ക്യാപ്പടക്കം ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള വാര്‍ണറെ 6.25 കോടിക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ നോക്കുമ്പോള്‍ 10 കോടിയെങ്കിലും പ്രതിഫലം അര്‍ഹിച്ചിരുന്നു. 150 ഐപിഎല്ലില്‍ നിന്ന് 5449 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. നാല് സെഞ്ച്വറിയും 54 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ആര്‍സിബി ഒഴിവാക്കിയ യുസ് വേന്ദ്ര ചഹാലിന് ഇത്തവണ വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്നു.പരിമിത ഓവറിലെ ഇന്ത്യയുടെ മുഖ്യ സ്പിന്നര്‍മാരിലൊരാളായ ചഹാല്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്. 6.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ ചഹാലിനെ സ്വന്തമാക്കിയത്. പല യുവ സ്പിന്നര്‍മാര്‍ക്കും വലിയ പ്രതിഫലം ലഭിച്ചത് നോക്കുമ്പോള്‍ ചഹാലിന് ലഭിച്ച പ്രതിഫലം കുറവാണെന്ന് പറയാം. എട്ട് കോടിക്ക് മുകളിലെങ്കിലും പ്രതിഫലം ലഭിക്കാന്‍ അര്‍ഹതയുള്ള താരമാണ് ചഹാല്‍.

ജേസന്‍ റോയ്

ജേസന്‍ റോയ്

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയിയെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. രണ്ട് കോടിയാണ് അദ്ദേഹത്തിന് നല്‍കുന്ന പ്രതിഫലം. ഇംഗ്ലണ്ടിന്റെ ടി20 ടീമിലെ സ്ഥിരം ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജേസന്‍ റോയിക്ക് രണ്ട് കോടി മാത്രമാണ് പ്രതിഫലം ലഭിച്ചത്. അദ്ദേഹത്തിന്റെ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ ഈ പ്രതിഫലം കുറവ് തന്നെയാണ്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരം അഞ്ച് മത്സരങ്ങള്‍ അവര്‍ക്കായി കളിക്കുകയും ചെയ്തിരുന്നു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായ മനീഷ് പാണ്ഡെ അനുഭവസമ്പന്നനായ താരമാണ്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന മനീഷ് പാണ്ഡെയെ 4.6 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സ്വന്തമാക്കിയത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് മനീഷ് പാണ്ഡെ. മറ്റ് താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം പരിഗണിക്കുമ്പോള്‍ മനീഷ് പാണ്ഡെക്ക് ലഭിച്ച പ്രതിഫലം കുറവാണെന്ന് പറയാം. ഏഴ് കോടിക്ക് മുകളിലെങ്കിലും പ്രതിഫലം അര്‍ഹിച്ചിരുന്ന താരമാണ് മനീഷ് പാണ്ഡെ.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ക്വിന്റന്‍ ഡീകോക്ക്. രണ്ട് കോടി അടിസ്ഥാന വിലക്കെത്തിയ ഡീകോക്കിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6.75 കോടിക്കാണ് സ്വന്തമാക്കിയത്. ഇതിലും കൂടുതല്‍ പ്രതിഫലം അദ്ദേഹം അര്‍ഹിച്ചിരുന്നു. അനുഭവസമ്പന്നനായ താരം ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും മിടുക്കനാണ്. അതുകൊണ്ട് 10 കോടിയിലധികം പ്രതിഫലം ഡീകോക്ക് അര്‍ഹിച്ചിരുന്നുവെന്ന് പറയാം.

Story first published: Tuesday, February 15, 2022, 14:24 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+