IPL 2022: 'വാര്‍ണര്‍ മുതല്‍ മാര്‍ക്കണ്ഡെവരെ', പഴയ തട്ടകത്തില്‍ തിരിച്ചെത്തിയ അഞ്ച് പേരിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയാവുമ്പോള്‍ 10 ടീമും ഒന്നിനൊന്ന് മെച്ചം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയതായി എത്തിയ ടീമുകള്‍. രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ ടൂര്‍ണമെന്റിന്റെ ആവേശവും ഉയരും. ഇത്തവണ വാശിയേറിയ പോരാട്ടം ലേലത്തില്‍ കണ്ടു. 15.25 കോടി ലഭിച്ച ഇഷാന്‍ കിഷനാണ് ഏറ്റവും പ്രതിഫലം ലഭിച്ച താരമായത്. പല അപ്രതീക്ഷിത താരങ്ങളും കോടികള്‍ വാരിയപ്പോള്‍ വലിയ പ്രതിഫലം പ്രതീക്ഷിച്ചവരില്‍ പലര്‍ക്കും നിരാശയായിരുന്നു ഫലം.
മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ എന്നീ വമ്പന്മാര്‍ തങ്ങളുടെ ശക്തമായ ടീം കരുത്തിനെ ഇത്തവണയും നിലനിര്‍ത്തിയെന്ന് പറയാം. പല ടീമുകള്‍ക്കും പുതിയ നായകന്മാരും എത്തുന്നതിനാല്‍ പോരാട്ടം വാശിയേറിയതാവുമെന്നുറപ്പ്. ഇത്തവണ മെഗാ ലേലത്തിലൂടെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ ചില താരങ്ങളുണ്ട്. അത്തരത്തില്‍ പഴയ ടീമിലേക്ക് തിരിച്ചെത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വാര്‍ണര്‍ ഐപിഎല്ലിലേക്ക് വന്നത് ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയായിരുന്നു. 2009 മുതല്‍ 2013വരെ ഡല്‍ഹിക്കുവേണ്ടി കളിച്ച ശേഷമാണ് വാര്‍ണര്‍ 2014ല്‍ ഹൈദരാബാദിലേക്കെത്തിയത്. ഡല്‍ഹിക്കൊപ്പം നേരത്തെ സെഞ്ച്വറി പ്രകടനം വരെ നടത്താന്‍ വാര്‍ണര്‍ക്കായിരുന്നു. 6.25 കോടിക്കാണ് ഇടം കൈയന്‍ ഓപ്പണറെ ഡല്‍ഹി സ്വന്തമാക്കിയത്. 150 മത്സരത്തില്‍ നിന്ന് 41.59 ശരാശരിയില്‍ 5449 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 139.96 ആണ് സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ് വാര്‍ണര്‍.

ഉമേഷ് യാദവ്
ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളില്ലാതെ പോയ ഉമേഷ് യാദവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഉമേഷ് കെകെആറിലേക്കെത്തിയത്. 2014ല്‍ കെകെആറിന്റെ ഭാഗമാവാന്‍ ഉമേഷിനായിരുന്നു. കിരീടം നേടിയ കെകെആര്‍ ടീമിന്റെ ഭാഗമാവാന്‍ ഉമേഷിനായി. കൊല്‍ക്കത്തക്കൊപ്പം 48 വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായിരുന്നു. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇത്തവണ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താനുള്ള ഭാഗ്യം ഉമേഷിനുണ്ടായി.

കരുണ്‍ നായര്‍
ഹാഫ് മലയാളിയായ കരുണ്‍ നായരെ ഇത്തവണ ആദ്യ അവസരത്തില്‍ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം അവസരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് കരുണിനെ സ്വന്തമാക്കിയത്. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ കരുണ്‍ ടീമിനൊപ്പം 330 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 142.24 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. 1.40 കോടിക്ക് രാജസ്ഥാനിലേക്ക് തിരിച്ചെത്താന്‍ കരുണിന് ഭാഗ്യം ലഭിച്ചു. സഞ്ജു സാംസണിന്റെ കീഴില്‍ ഇത്തവണ കളിക്കാന്‍ കരുണിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.

സന്ദീപ് ശര്‍മ
അവസാന സീസണോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ പേസര്‍ സന്ദീപ് ശര്‍മയെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. 2013 മുതല്‍ 2017വരെ പഞ്ചാബിന്റെ ഭാഗമായിരുന്നു അദ്ദേഹം. പിന്നീട് ഹൈദരാബാദിലേക്ക് കൂടുമാറിയ താരത്തെ ഇത്തവണ വീണ്ടും പഞ്ചാബ് സ്വന്തമാക്കിയിരിക്കുകയാണ്. സ്വിങ് ബൗളറെ 50 ലക്ഷം രൂപക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. വിരാട് കോലിയടക്കം പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരുടെയും ഉറക്കം കെടുത്തിയ ബൗളറാണ് സന്ദീപ്.

മായങ്ക് മാര്‍ക്കണ്ഡെ
യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2018ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കൂടിയ താരം എംഎസ് ധോണിയെ പുറത്താക്കിയാണ് വരവറിയിച്ചത്. ഇടവേളക്ക് ശേഷം മായങ്കിനെ മുംബൈ തിരിച്ചെത്തിച്ചിരിക്കുകയാണ്. 65 ലക്ഷം രൂപക്കാണ് ഇത്തവണ സ്പിന്നറെ മുംബൈ സ്വന്തമാക്കിയത്. ടീമിന്റെ പ്ലേയിങ് 11ല്‍ മായങ്കിനും സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞിടെയൊന്നും കാര്യമായ അവസരം ലഭിക്കാത്ത മായങ്ക് ഇത്തവണ മുംബൈക്കൊപ്പം അത്ഭുതം കാട്ടുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications