Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'വാര്‍ണര്‍ മുതല്‍ റബാഡ വരെ', ആദ്യ പാദം പലര്‍ക്കും നഷ്ടമാവും, ടീമുകള്‍ക്ക് ആശങ്ക

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതില്‍ നിന്ന് 590 താരങ്ങള്‍ക്ക് മാത്രമാണ് മെഗാ ലേലത്തിലേക്ക് അവസരം ലഭിച്ചത്. 10 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ഈ 590 താരങ്ങളില്‍ നിന്ന് പകുതിയില്‍ താഴെ താരങ്ങള്‍ക്ക് മാത്രമാവും ടീമുകളിലേക്ക് അവസരം ലഭിക്കുക.

ഭൂരിപക്ഷം താരങ്ങളും അവസരം ലഭിക്കില്ല. ഇത്തവണ മെഗാ ലേലത്തില്‍ പ്രമുഖരായ പല താരങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ലേലം ആവേശകരമാവും. ലേലത്തിന്റെ ഇതുവരെയുള്ള പ്രതിഫല റെക്കോഡുകളെയെല്ലാം തകര്‍ക്കാന്‍ കെല്‍പ്പുള്ള പല താരങ്ങളും ഇത്തവണ മെഗാ ലേലത്തിലുണ്ട്. ലേലം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പല ഫ്രാഞ്ചൈസികളെയും നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ നിന്നുള്ള പല പ്രമുഖ താരങ്ങള്‍ക്കും ടൂര്‍ണമെന്റിന്റെ ആദ്യ പാദം നഷ്ടമാവുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1

ദേശീയ ടീം മത്സരങ്ങളുള്ളതിനാലാണ് ആദ്യ പാദത്തിലെ പകുതിയിലധികം മത്സരങ്ങളില്‍ നിന്ന് ഈ രണ്ട് രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഏപ്രില്‍ അഞ്ചിനാണ് ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ പര്യടനം വരുന്നത്. പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പരമ്പരയിലുള്‍പ്പെടും. രണ്ടാഴ്ചക്ക് ശേഷം മാത്രമെ ഇവര്‍ക്ക് ഐപിഎല്ലിലേക്കെത്താനാവൂ. ക്വാറന്റെയ്‌നും പൂര്‍ത്തിയായി വരുമ്പോള്‍ ആദ്യ പാതം പൂര്‍ണ്ണമായി നഷ്ടമാവാന്‍ സാധ്യതയേറെയാണ്.

ഡേവിഡ് വാര്‍ണറെ ഇത്തവണ പല വമ്പന്മാരും നോട്ടമിടുന്നുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ വാര്‍ണറെ മെഗാ ലേലത്തില്‍ ക്യാപ്റ്റനായി പരിഗണിക്കാനിരിക്കുന്ന ടീമുകളുമുണ്ട്. അങ്ങനെ വന്നാല്‍ കോടികള്‍ മുടക്കി വാര്‍ണറെ സ്വന്തമാക്കുന്നവര്‍ക്കത് വലിയ നഷ്ട കച്ചവടമാവും. കെകെആര്‍ ഒഴിവാക്കിയ ഓസീസ് പേസര്‍ ടീമിന്റെ ടെസ്റ്റ് നായകനാണ്. ലേലത്തില്‍ കമ്മിന്‍സിന് ആവിശ്യക്കാര്‍ ഏറെയുണ്ടാവുമെങ്കിലും ദേശീയ മത്സരത്തിന് പോകുന്നത് ഫ്രാഞ്ചൈസികളെ നിരാശപ്പെടുത്തുന്നു.

2

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശ് പരമ്പര ഏപ്രില്‍ 11നാണ് ആരംഭിക്കുന്നത്. കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, മാര്‍ക്കോ ജാന്‍സന്‍ തുടങ്ങിയ പ്രമുഖ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം പരമ്പരയില്‍ ഉള്‍പ്പെടും. അങ്ങനെയാണെങ്കില്‍ ഇവരും ലേലത്തിനെത്താന്‍ വൈകും. നോക്കിയേയെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയിട്ടുണ്ട്. റബാഡ ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം പ്രതീക്ഷിക്കുന്ന പേസറാണ്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്‌മാനും ഐപിഎല്ലിനെത്താന്‍ വൈകിയേക്കും.

ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ നെതര്‍ലന്‍ഡ്‌സ് പരമ്പരയും നടക്കുന്നുണ്ട്. മെയ് 31നാണിത്. നിലവില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ നായകന്‍. മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും നിര്‍ണ്ണായക താരവുമായ പൊള്ളാര്‍ഡ് പക്ഷെ ദേശീയ പരമ്പരയില്‍ നിന്ന് വിട്ടുനിന്നേക്കും. എന്നാല്‍ ജേസന്‍ ഹോള്‍ഡര്‍ പരമ്പരയുടെ ഭാഗമാവുന്നതിനാല്‍ ഐപിഎല്ലിലേക്കെത്താന്‍ വൈകിയേക്കും. ഇത്തരത്തില്‍ പല സൂപ്പര്‍ താരങ്ങളും എത്താന്‍ വൈകുന്നത് ടീമുകളുടെ കണക്കുകൂട്ടല്‍ തെറ്റിക്കും.

3

ഇത്തവണ മെഗാ ലേലമായതിനാല്‍ത്തന്നെ ടീമുകളില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ വേണ്ടിവരും. അതുകൊണ്ട് പല സൂപ്പര്‍ താരങ്ങളെയും ടീമിലെത്തിച്ച് തന്ത്രം മെനയാനാവും ടീമുകളുടെ പദ്ധതി. എന്നാല്‍ ഇത്തരത്തില്‍ താരങ്ങള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ടീമുകളുടെ കണക്കുകൂട്ടലുകളെയത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ക്രിക്കറ്റ് ബോര്‍ഡുകളുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ബിസിസി ഐ. കോവിഡ് തീവ്രത ഇന്ത്യയില്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ആരാധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനാവും ബിസിസി ഐ ശ്രമിക്കുക.

Story first published: Wednesday, February 9, 2022, 15:41 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+