
ബെന്‍ സ്‌റ്റോക്‌സ്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്. വെടിക്കെട്ട് ബാറ്റിങ്ങിനോടൊപ്പം പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് ബെന്‍ സ്റ്റോക്‌സ്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത് സ്റ്റോക്‌സിന്റെ പ്രകടനമികവുകൊണ്ട്. എന്നാല്‍ സ്റ്റോക്‌സ് പന്തെറിയുന്നത് വലത് കൈകൊണ്ടും ബാറ്റ് ചെയ്യുന്നത് ഇടം കൈകൊണ്ടുമാണ്. രണ്ട് കൊണ്ടും പന്തും ബാറ്റും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. ഇത്തരം കഴിവുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകസ്ഥാനം ജോ റൂട്ട് ഒഴിഞ്ഞ സാഹചര്യത്തില്‍ ബെന്‍ സ്‌റ്റോക്‌സ് തല്‍സ്ഥാനത്തേക്കെത്താനാണ് സാധ്യത.

ജിമ്മി നിഷാം
ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജിമ്മി നിഷാം. ടെസ്റ്റില്‍ സജീവമല്ലെങ്കിലും പരിമിത ഓവറില്‍ അദ്ദേഹം ടീമില്‍ സജീവമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള നിഷാം രണ്ട് കൈകള്‍കൊണ്ടാണ് ബാറ്റും ബൗളും ചെയ്യുന്നത്. മീഡിയം പേസറായ അദ്ദേഹം പന്തെറിയുന്നത് വലം കൈകൊണ്ടും ബാറ്റ് ചെയ്യുന്നത് ഇടം കൈകൊണ്ടുമാണ്. ഐപിഎല്ലില്‍ സജീവമായ അദ്ദേഹം ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ നിഷാമിന് കരുത്തുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് നിഷാം.

വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന സുന്ദറും ഈ അപൂര്‍വ്വ കഴിവിനുടമയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഐപിഎല്ലിലെത്തുകയും പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് വളരുകയും ചെയ്ത സുന്ദര്‍ ബാറ്റ് ചെയ്യുന്നത് ഇടത് കൈകൊണ്ടാണെങ്കിലും പന്തെറിയുന്നത് വലംകൈകൊണ്ടാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ താരത്തിന് മികവുകൊണ്ട്. പവര്‍പ്ലേയിലടക്കം അദ്ദേഹം പന്തുകൊണ്ടും മികവ് കാട്ടുന്നു. ആര്‍സിബിയിലൂടെ വളര്‍ന്ന താരം ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്.

മോയിന്‍ അലി
ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് മോയിന്‍ അലി. ടെസ്റ്റില്‍ നിന്ന് വിരമിച്ച താരം നിലവില്‍ പരിമിത ഓവര്‍ ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. വലത് കൈകൊണ്ട് പന്തെറിയുന്ന മോയിന്‍ അലി ഇടത് കൈകൊണ്ടാണ് ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് മോയിന്‍ അലി നടത്തുന്നത്. അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ മോയിന്‍ അലിക്ക് മികവുണ്ട്. പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവും.

സുനില്‍ നരെയ്ന്‍
വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടറായ സുനില്‍ നരെയ്ന്‍ ടി20 സ്‌പെഷ്യലിസ്റ്റാണ്. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ബൗളറാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യം നരെയ്‌നുണ്ട്. വലത് കൈ സ്പിന്നുകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന നരെയ്ന്‍ ഇടത് കൈകൊണ്ടാണ് ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായ നരെയ്ന്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ്.

രാഹുല്‍ തെവാത്തിയ
ഇന്ത്യയുടെ യുവ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന തെവാത്തിയ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് തിളങ്ങുന്നത്. ഫിനിഷിങ് മികവുകൊണ്ട് കൈയടി നേടുന്ന തെവാത്തിയയും ഈ അപൂര്‍വ്വ കഴിവിന് ഉടമയാണ്. വലം കൈ സ്പിന്നറും ഇടം കൈ ബാറ്റ്‌സ്മാനുമാണ് തെവാത്തിയ. ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്ത താരമാണെങ്കിലും തന്റെ ഐപിഎല്ലിലെ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കാന്‍ തെവാത്തിയക്ക് സാധിക്കുന്നു.


Click it and Unblock the Notifications












