Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇവര്‍ ഫ്‌ളവറല്ല ഫയറാ', റണ്ണടിക്കുക കടുപ്പം, മികച്ച ഇക്കോണമിയുള്ള അഞ്ച് ഇന്ത്യക്കാര്‍

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ മുഖച്ഛായ മാറ്റിയെഴുതിയ ടൂര്‍ണമെന്റാണ്. ആധുനിക ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റിന് ഇത്രയധികം സ്വീകാര്യത ലഭിക്കാന്‍ കാരണം ഐപിഎല്‍ ആണെന്ന് തന്നെ പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരക്ഷാമത്തിന് പരിഹാരം കാണാന്‍ ഐപിഎല്ലിലൂടെ സാധിച്ചിട്ടുണ്ട്. ഓരോ സീസണിന് ശേഷവും പ്രതിഭ തെളിയിച്ച് നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ താരക്ഷാമമില്ലെന്ന് തന്നെ പറയാം.

പ്രതിഭകളുടെ ധാരാളിത്തമാണ് ഇപ്പോഴുള്ളത്. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളവരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളവരാണ്. ഐപിഎല്‍ പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ ടൂര്‍ണമെന്റാണെന്ന് പറയാം. ബൗളര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുന്ന പിച്ചുകളേക്കാള്‍ കൂടുതല്‍ ബാറ്റ്‌സ്മാന് മുന്‍തൂക്കം ലഭിക്കുന്ന പിച്ചുകളാണ് ഐപിഎല്ലില്‍ ഉണ്ടാവുക.

1

ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ തിളങ്ങാന്‍ വളരെ പ്രയാസമാണ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ഫോര്‍മാറ്റായതിനാല്‍ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തി വിക്കറ്റ് നേടുകയെന്നത് എളുപ്പമല്ല. ഐപിഎല്ലില്‍ ഇക്കോണമി പരിശോധിക്കുമ്പോള്‍ മികവ് കാട്ടിയവരെന്ന് പറയാന്‍ സാധിക്കുന്നത് വിരലിലെണ്ണാവുന്നവരാണെന്ന് പറയാം. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാരെ പരിഗണിച്ച് മികച്ച ഇക്കോണമി അവകാശപ്പെടാന്‍ സാധിക്കുന്ന അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറെന്ന വിശേഷണത്തിന് അര്‍ഹനാണ് അനില്‍ കുംബ്ലെ. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന കുംബ്ലെ ആര്‍സിബിക്കുവേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ കുംബ്ലെ ടി20 ഫോര്‍മാറ്റില്‍ എത്രത്തോളം അനുയോജ്യനാണെന്നതില്‍ സംശയം ഉള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയര്‍ നോക്കിയാല്‍ സംശയം മാറിക്കിട്ടും. ആര്‍സിബിക്കൊപ്പം 42 ഐപിഎല്‍ കളിച്ച് 45 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഇക്കോണമി ആരെയും മോഹിപ്പിക്കുന്നതാണ്. 6.57 ആണ് കുംബ്ലെയുടെ ഇക്കോണമി. 160.5 ഓവറുകളില്‍ നിന്നായി 1058 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഇക്കോണമി കുംബ്ലെയുടെ പേരിലാണ്. ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തില്‍ കുംബ്ലെ ഭാഗമായിരുന്നു. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ടെസ്റ്റിലാണ് അശ്വിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. പരിമിത ഓവര്‍ ടീമില്‍ ഇപ്പോള്‍ വലിയ സജീവമല്ല. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചെങ്കിലും പിന്നീടങ്ങോട്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് അശ്വിന്‍. ആദ്യ സീസണ്‍ മുതല്‍ അദ്ദേഹം ഐപിഎല്ലിന്റെ ഭാഗമാണ്.

മികച്ച ബൗളിങ് റെക്കോഡുകള്‍ തന്നെ ഐപിഎല്ലില്‍ അശ്വിന് അവകാശപ്പെടാനാവും. അശ്വിന്റെ ഐപിഎല്‍ ഇക്കോണമി 6.91 മാത്രമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ മടികാട്ടുന്ന ബൗളറാണ് അശ്വിനെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തം. സിഎസ്‌കെയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായി മാറിയ അശ്വിന്‍ പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ഭാഗമായി.

ഇത്തവണ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് അശ്വിനെ സ്വന്തമാക്കിയത്. 167 ഐപിഎല്ലില്‍ നിന്നായി 145 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് അശ്വിന്റെ ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനം. ഇന്ത്യക്കായി 51 ടി20 കളിച്ച അശ്വിന് 6.8 എന്ന മികച്ച ഇക്കോണമിയാണുള്ളത്. 51 മത്സരത്തില്‍ നിന്ന് 61 വിക്കറ്റാണ് അശ്വിന്‍ ഇന്ത്യക്കായി ടി20യില്‍ നേടിയത്.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ഈ റെക്കോഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സുന്ദര്‍. 6.93 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. ന്യൂബോളിലും ഡെത്ത് ഓവറിലും വിശ്വാസത്തോടെ പന്തേല്‍പ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് സുന്ദര്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ മികവ് കാട്ടിയെത്തിയ താരം റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിലൂടെ അരങ്ങേറി പിന്നീട് ആര്‍സിബിയിലേക്കെത്തി.

പവര്‍പ്ലേയില്‍ മിടുക്കുകാട്ടുന്ന സുന്ദര്‍ 42 ഐപിഎല്ലില്‍ നിന്് നേടിയത് 27 വിക്കറ്റാണ്. എന്നാല്‍ 6.94 മാത്രമാണ് ഇക്കോണമി. ഇത്രയും മികച്ച ഇക്കോണമിയില്‍ പന്തെറിയുകയെന്നത് ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഒട്ടും എളുപ്പമല്ല. 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് സുന്ദര്‍.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ് അവസാന സീസണ്‍വരെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹര്‍ഭജന്‍ ഏറെ നാളുകള്‍ ടീമിനൊപ്പം തുടര്‍ന്നു. പിന്നാലെ സിഎസ്‌കെയിലേക്കെത്തിച്ച ഹര്‍ഭജന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായാണ് വിരമിച്ചത്. ടൂര്‍ണമെന്റില്‍ വലിയ അനുഭവസമ്പത്തുള്ള ഹര്‍ഭജന്റെ ഇക്കോണമി 7.07 ആണ്. 163 ഐപിഎല്ലില്‍ നിന്ന് 150 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യക്കായി 28 ടി20യില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം നേടി. 6.21 ആണ് ഹര്‍ഭജന്റെ ഇക്കോണമി.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 132 ഐപിഎല്ലില്‍ നിന്നായി 142 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. 7.3 ആണ് ഭുവിയുടെ ഇക്കോണമി. സ്വിങ് പേസറായ ഭുവിയുടെ മികച്ച ബൗളിങ് പ്രകടനം 19 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്. ഇന്ത്യന്‍ ടീമില്‍ സജീവമായി തുടരുന്ന ഭുവി 59 ടി20യില്‍ നിന്ന് 58 വിക്കറ്റുകള്‍ ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്. 6.99 ആണ് ഇന്ത്യക്കൊപ്പമുള്ള ഭുവിയുടെ ഇക്കോണമി.

Story first published: Sunday, February 27, 2022, 17:24 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+