Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2022: 'ഇവര്‍ക്ക് ബുദ്ധിയില്ലേ?', എന്തിന് ഈ അഞ്ച് പേരെ ടീമിലെടുത്തു? ആരാധകര്‍ക്കും നിരാശ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 10 ടീമുകളും തങ്ങളുടെ പദ്ധതിക്കനുസരിച്ചുള്ള താരങ്ങളെ ടീമിലെത്തിച്ചിരിക്കുകയാണ്. ഇത്തവണ 10 ടീമുകളായതിനാല്‍ തന്നെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഓരോ ടീമും താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ വ്യക്തമായ പദ്ധതികളോടെയാണ് ലേലത്തെ നേരിട്ടത്. എന്നാല്‍ ചില ടീമുകള്‍ക്ക് അമ്പേ പാളിയെന്ന് തന്നെ പറയാം.

ചില താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത് എന്തിനാണെന്ന് ടീമുകള്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ്. യാതൊരു ഉപകാരവുമില്ലാത്ത, സ്ഥിരതയില്ലാത്ത താരങ്ങള്‍ക്കായി വലിയ പ്രതിഫലം ചില ടീമുകള്‍ മുടക്കിയിട്ടുണ്ട്. ഇതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്. ഇത്തരത്തില്‍ ലേലത്തില്‍ ടീമുകള്‍ നടത്തിയ ബുദ്ധി ശൂന്യമായ ചില കരാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അഭിഷേക് ശര്‍മക്ക് 6.50 കോടി

അഭിഷേക് ശര്‍മക്ക് 6.50 കോടി

യുവ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മയെ 6.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയില്‍ നിന്നാണ് ഇത്രയും വലിയ പ്രതിഫലം അദ്ദേഹം നേടിയത്. ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരത്തെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ ശേഷമാണ് അവര്‍ തിരിച്ചെത്തിച്ചത്. അണ്‍ക്യാപ്പഡ് താരമായ അഭിഷേകിന്റെ മുന്‍ പ്രകടനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഈ സാഹചര്യത്തില്‍ 6.5 കോടി അഭിഷേകിന് നല്‍കിയത് മികച്ച തീരുമാനമാണെന്ന് കരുതാനാവില്ല.

റിയാന്‍ പരാഗിന് 3.8 കോടി

റിയാന്‍ പരാഗിന് 3.8 കോടി

രാജസ്ഥാന്‍ റോയല്‍സ് തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ല. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് റിയാന്‍ പരാഗ്. 10 ഇന്നിങ്സില്‍ നിന്ന് നേടിയത് വെറും 93 റണ്‍സാണ്. 11.63 ആണ് ശരാശരി. 2019മുതല്‍ ഐപിഎല്ലിലുള്ള താരം 16.95 ശരാശരിയില്‍ 339 റണ്‍സും മൂന്ന് വിക്കറ്റുമാണ് നേടിയിട്ടുള്ളത്. തിളങ്ങിയാല്‍ തിളങ്ങി എന്ന് മാത്രം കരുതാനാകുന്ന റിയാന്‍ പരാഗിനെ 3.8 കോടിക്ക് വീണ്ടും രാജസ്ഥാന്‍ ടീമിലേക്ക് പരിഗണിച്ചതിനെ മികച്ച നീക്കമായല്ല ആരാധകര്‍ കരുതുന്നത്.

ഷാരൂഖ് ഖാന് 9 കോടി

ഷാരൂഖ് ഖാന് 9 കോടി

മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ താരമാണ് ഷാരൂഖ് ഖാന്‍. വെടിക്കെട്ട് ഫിനിഷര്‍ വിശേഷണമുള്ള ഷാരൂഖ് ഖാനെ 9 കോടിക്ക് പഞ്ചാബ് തന്നെ തിരികെ എത്തിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനൊപ്പം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക അദ്ദേഹത്തിനായി മുടക്കിയത്. അവസാന സീസണില്‍ 11 മത്സരം കളിച്ച താരം 21.85 ശരാശരിയില്‍ 153 റണ്‍സാണ് നേടിയത്. പ്രതീക്ഷക്കൊത്തുയരാത്ത താരത്തിനായി 9 കോടി മുടക്കിയതില്‍ സമ്മിശ്ര അഭിപ്രായമാണ് ആരാധകര്‍ക്കിടയിലുള്ളതെന്ന് പറയാം.

രാഹുല്‍ തെവാത്തിയക്ക് 9 കോടി

രാഹുല്‍ തെവാത്തിയക്ക് 9 കോടി

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. 2020 സീസണില്‍ ഷെല്‍ഡോന്‍ കോട്രല്ലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതോടെയാണ് തെവാത്തിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അവസാന സീസണില്‍ തീര്‍ത്തും നിറം മങ്ങിയ താരത്തെ 9 കോടിക്കാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്. 2014 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ താരം 48 മത്സരങ്ങളില്‍ നിന്ന് നേടിയത് 521 റണ്‍സ്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിശ്വസ്തനെന്ന് വിളിക്കാനാവാത്ത താരത്തെ 9 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയതിനെ മണ്ടന്‍ തീരുമാനമായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

വനിന്‍ഡു ഹസരങ്കക്ക് 10.75 കോടി

വനിന്‍ഡു ഹസരങ്കക്ക് 10.75 കോടി

ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയെ 10.75 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. അവസാന സീസണില്‍ ആര്‍സിബി രണ്ട് മത്സരം മാത്രം കളിപ്പിച്ച താരത്തെ ഇത്തവണ 10.75 കോടിക്ക് എന്തിനാണ് തിരിച്ചെത്തിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ താരത്തിനാവുന്നുണ്ടെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടനം മോശമാണ്. അവസാന സീസണില്‍ താരം നന്നായി തല്ലുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഹസരങ്കയ്ക്കായി കോടികള്‍ മുടക്കിയതിനെ മികച്ച തീരുമാനമായല്ല ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Story first published: Tuesday, February 15, 2022, 12:24 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+