For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഓസീസ് താരങ്ങള്‍ എത്തും, ഈ നാല് ടീമുകള്‍ ഇനി 'ഡബിള്‍ സ്‌ട്രോങ്', കരുതിയിരുന്നോ

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പാകിസ്താന്‍ പരമ്പരയ്ക്ക് ശേഷമാണ് ഐപിഎല്ലിലേക്കെത്തുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഇത്തവണ ആദ്യ രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. പല ടീമുകളും നേരിടുന്ന പ്രധാന പ്രശ്‌നം സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്. കൂടാതെ പല വിദേശ താരങ്ങളും ഇതുവരെ ടീമിനോടൊപ്പം ചേര്‍ന്നിട്ടില്ല. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പാകിസ്താന്‍ പരമ്പരയ്ക്ക് ശേഷമാണ് ഐപിഎല്ലിലേക്കെത്തുന്നത്.

ഗ്ലെന്‍ മാക്‌സ് വെല്‍, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും ഓസീസ് ടീമിനൊപ്പം പാകിസ്താന്‍ പരമ്പര കളിക്കുകയാണ്. ഇവരെല്ലാം ഐപിഎല്‍ ടീമുകളുടെ മുഖ്യ താരങ്ങളാണ്. ഓസീസ് താരങ്ങളുടെ വരവോട് ചില ടീമുകളുടെ കരുത്ത് ഇരട്ടിക്കും. നിലവിലെ പ്രകടനത്തേക്കാള്‍ ഗംഭീര പ്രകടനത്തിലേക്ക് ടീമുകള്‍ക്ക് ഉയരാനും സാധിച്ചേക്കും. ഓസീസ് താരങ്ങളുടെ മടങ്ങിവരവ് തുണക്കുന്ന നാല് ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

കരുത്തരുടെ നിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്ത് നായകനായ ഡല്‍ഹി ആദ്യ മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് തകര്‍ത്തത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ടീം തോറ്റു. ബാറ്റിങ്ങില്‍ അല്‍പ്പം ദൗര്‍ബല്യമുണ്ട്. പൃഥ്വി ഷായുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പേസ് ഓള്‍റൗണ്ടറുടെ അഭാവവും നിലവില്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഓസീസ് താരങ്ങള്‍ ടീമിലേക്കെത്തുന്നതോടെ ഡല്‍ഹി കൂടുതല്‍ ശക്തരാവും.

2

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഡല്‍ഹിയിലേക്കെത്താനുള്ള ഓസീസ് താരങ്ങള്‍. വാര്‍ണറുടെ വരവ് ഡല്‍ഹിയുടെ ഓപ്പണിങ്ങിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാവും. മിച്ചല്‍ മാര്‍ഷ് സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന ഓള്‍റൗണ്ടറാണ്. പരിക്ക് ചെറിയ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും കളിക്കാന്‍ മിച്ചല്‍ മാര്‍ഷുണ്ടാവുമെന്നാണ് വിവരം. ഈ രണ്ട് പേരും ഡല്‍ഹിയുടെ പ്രകടന നിലവാരത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ആദ്യ മത്സരത്തില്‍ 200ലധികം റണ്‍സ് നേടിയിട്ടും പഞ്ചാബ് കിങ്‌സിനോട് തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി. മൂന്ന് ഓസീസ് താരങ്ങളാണ് ആര്‍സിബിയിലേക്കെത്താനുള്ളത്. ഗ്ലെന്‍ മാക്‌സ് വെല്‍, ജോഷ് ഹെയ്‌സല്‍വുഡ്, ജേസന്‍ ബെഹറന്‍ഡോര്‍ഡ് എന്നിവരാണത്. സ്പിന്‍ ഓള്‍റൗണ്ടറായ മാക്‌സ് വെല്ലിന്റെ വരവ് ആര്‍സിബിക്ക് വലിയ ആശ്വാസം നല്‍കുമ്പോള്‍ പേസര്‍മാരായ ഹെയ്‌സല്‍വുഡിന്റെയും ബെഹറന്‍ഡോര്‍ഫിന്റെയും സാന്നിധ്യം ടീമിന്റെ ബൗളിങ് നിരയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. ടീമിന് വലിയ കുതിപ്പ് നല്‍കാന്‍ കെല്‍പ്പുള്ളവരാണ് ഈ മൂന്ന് പേരും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയ കെകെആര്‍ ആര്‍സിബിയോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച കെകെആര്‍ ഗംഭീര പ്രകടനമാണ് നിലവില്‍ കാഴ്ചവെക്കുന്നത്. പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് കെകെആറിലേക്കെത്താനുള്ള ഓസീസ് താരങ്ങള്‍. ഫിഞ്ചിന്റെ വരവ് ഓപ്പണിങ്ങിലെ കെകെആറിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ കമ്മിന്‍സ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് വലിയ ഉപകാരിയാണ്. നായകന്‍ ശ്രേയസ് അയ്യരിന് വലിയ ആത്മവിശ്വാസം നല്‍കുന്ന താരങ്ങളാണ് രണ്ട് പേരും. അതുകൊണ്ട് തന്നെ ഇരുവരും എത്തിയാല്‍ കെകെആറിന് അത് കൂടുതല്‍ കരുത്ത് നല്‍കും.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചു. ലഖ്‌നൗവിന്റെ പ്രധാന പ്രശ്‌നം മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവമാണ്. എന്നാല്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് എത്തുന്നതോടെ ലഖ്‌നൗവിന്റെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. വെടിക്കെട്ട് ഓള്‍റൗണ്ടറായ സ്റ്റോയിനിസ് പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. മെഗാ ലേലത്തിന് മുമ്പ് തന്നെ ലഖ്‌നൗ നിലനിര്‍ത്തിയ താരമാണ് സ്‌റ്റോയിനിസ്.

Story first published: Sunday, April 3, 2022, 13:49 [IST]
Other articles published on Apr 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+