Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ദേശീയ ടീമില്‍ നിന്ന് വിരമിച്ചവര്‍, എന്നാല്‍ ഐപിഎല്ലില്‍ ഇപ്പോഴും 'തീ', നാല് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കുകയാണ്. പ്രമുഖരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ പ്രയാസപ്പെടുമ്പോള്‍ മറ്റ് ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇത്തവണ ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇത്തവണ പ്രമുഖരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. എന്നാല്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് യുവതാരങ്ങള്‍ കൈയടി നേടുന്നു.

ചില സീനിയര്‍ താരങ്ങളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴും ഐപിഎല്ലില്‍ തിളങ്ങുന്നു ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ ദേശീയ ടീം ജഴ്‌സി അഴിച്ചിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴും ടീമുകളുടെ നിര്‍ണ്ണായക താരമായി തീപ്പൊരി പ്രകടനം നടത്തുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഇപ്പോഴും ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഒപ്പമുണ്ട്. ഇത്തവണയും തകര്‍പ്പന്‍ പ്രകടനമാണ് സിഎസ്‌കെയ്ക്കായി ധോണി കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ ധോണി മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ഫിനിഷിങ്ങുമായി കൈയടി നേടിയിരുന്നു. പ്രായം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ധോണിയെന്ന് പറയാം. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഫിനിഷിങ് മികവ് കൂടിക്കൂടി വരികയാണ്.

2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇതിന് ശേഷവും ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2021ല്‍ സിഎസ്‌കെയെ കിരീടം ചൂടിച്ച ധോണി ഇത്തവണത്തെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് രവീന്ദ്ര ജഡേജക്ക് നായകസ്ഥാനം കൈമാറി. സിഎസ്‌കെ നിരയിലെ ഏറ്റവും നിര്‍ണ്ണായക താരം തന്നെയാണ് ഇപ്പോഴും ധോണിയെന്ന് പറയാം.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 2021ലെ ടി20 ലോകകപ്പിന് ശേഷമാണ് ബ്രാവോ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷവും ഐപിഎല്ലില്‍ കളി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തവണയും സിഎസ്‌കെയുടെ ബൗളിങ്ങിലെ കുന്തമുന ബ്രാവോയാണ്. ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ലസിത് മലിംഗയെ മറികടക്കാനും ബ്രാവോക്ക് സാധിച്ചു. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് ബ്രാവോക്കുണ്ട്. സിപിഎല്ലിലും ഐപിഎല്ലിലിം ഇപ്പോഴും തീപ്പൊരി പ്രകടനം തന്നെയാണ് ബ്രാവോ കാഴ്ചവെക്കുന്നത്.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് അമ്പാട്ടി റായിഡു. എന്നാല്‍ അതിന് ശേഷവും അദ്ദേഹം ഐപിഎല്ലില്‍ സജീവമാണ്. സിഎസ്‌കെയുടെ മധ്യനിരയിലെ വിശ്വസ്തനായി റായിഡു തിളങ്ങുന്നുണ്ട്. പ്ലേയിങ് 11ല്‍ സജീവമാണ് താരം. മധ്യ നിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങുന്ന റായിഡു ഇനിയും ഒന്ന് രണ്ട് സീസണുകളിലെങ്കിലും കളിക്കുമെന്നുറപ്പാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനായാല്‍ അദ്ദേഹത്തിന്റെ കരിയര്‍ ഇനിയും മുന്നോട്ട് പോകുമെന്നുറപ്പ്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡ് കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്. മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനായ പൊള്ളാര്‍ഡ് ഇപ്പോഴും ടീമിന്റെ പ്ലേയിങ് 11ലെ നിര്‍ണ്ണായക താരമാണ്. തീപ്പൊരി പ്രകടനം കൊണ്ട് ഇപ്പോഴും വിസ്മയിപ്പിക്കുന്ന പൊള്ളാര്‍ഡ് ഇനിയും ഐപിഎല്ലില്‍ രണ്ട് മൂന്ന് വര്‍ഷമെങ്കിലും ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, April 23, 2022, 17:59 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+