For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജിടി എങ്ങനെ കപ്പ് നേടി ?, ലേലത്തിലെ നാല് മാസ്റ്റര്‍ പ്ലാന്‍ കിക്കായി, എന്താണെന്നറിയാം

ഇത്തവണ ചാമ്പ്യന്‍ കുതിപ്പാണ് ഗുജറാത്ത് നടത്തിയത്. എതിരാളികളെയെല്ലാം കടത്തിവെട്ടിയ ഗുജറാത്ത് 14 മത്സരത്തില്‍ നാല് മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ കിരീടം ചൂടിയത് ഗുജറാത്ത് ടൈറ്റന്‍സാണ്. 10 ടീമുകള്‍ മാറ്റുരച്ച തീപ്പൊരി പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് കപ്പടിച്ചത്. ആവേശ ഫൈനല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്തിന്റെ ഏകപക്ഷീയ പ്രകടനമാണ് ഫൈനലില്‍ കണ്ടത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തി ആദ്യ ക്വാളിഫയറില്‍ത്തന്നെ ജയിച്ച ഗുജറാത്ത് ഫൈനലിലും അനായാസ ജയം നേടി.

ഇത്തവണ ചാമ്പ്യന്‍ കുതിപ്പാണ് ഗുജറാത്ത് നടത്തിയത്. എതിരാളികളെയെല്ലാം കടത്തിവെട്ടിയ ഗുജറാത്ത് 14 മത്സരത്തില്‍ നാല് മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. ഹര്‍ദിക് പാണ്ഡ്യയും സംഘവും അരങ്ങേറ്റ സീസണില്‍ത്തന്നെ ഇത്തരത്തില്‍ ചാമ്പ്യന്‍ കുതിപ്പ് നടത്താന്‍ കാരണമെന്താണ് ?. മെഗാ ലേലത്തില്‍ ജിടി നടത്തിയ നാല് മികച്ച തീരുമാനങ്ങള്‍ ഫലം ക്ലിക്കായതാണ് കരുത്തായത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ തെവാത്തിയയെ സ്വന്തമാക്കി

രാഹുല്‍ തെവാത്തിയയെ സ്വന്തമാക്കി

രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടു കളഞ്ഞ സ്പിന്‍ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണെങ്കിലും തെവാത്തിയയെ അവര്‍ കൈവിട്ട് കളഞ്ഞു. മെഗാ ലേലത്തില്‍ രാഹുല്‍ തെവാത്തിയക്കായി നിരവധി ടീമുകള്‍ രംഗത്തെത്തിയെങ്കിലും വിട്ടുകൊടുക്കാതെ ഗുജറാത്ത് മുന്നോട്ട് പോയി. 9 കോടിക്കാണ് തെവാത്തിയയെ ഗുജറാത്ത് സ്വന്തമാക്കിയത്. ഈ തീരുമാനം നിര്‍ണ്ണായകമായി. 12 ഇന്നിങ്‌സില്‍ നിന്ന് 217 റണ്‍സാണ് അദ്ദേഹം നേടിയത്. 147 സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം പല മത്സരങ്ങളിലും ഫിനിഷര്‍ റോളില്‍ തിളങ്ങി. ഇത്തവണ ഗുജറാത്തിന്റെ മികച്ച തീരുമാനങ്ങളിലൊന്നാണ് തെവാത്തിയ.

യാഷ് ദയാല്‍ എന്ന് യങ് ഗണ്‍

യാഷ് ദയാല്‍ എന്ന് യങ് ഗണ്‍

ഈ സീസണിന് മുമ്പ് വരെ അധികം കേട്ടറിവില്ലാത്ത പേരാണ് യാഷ് ദയാല്‍. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിരുന്ന ദയാലിനെ ഇത്തവണ ടീമിലേക്കെത്തിച്ചതും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതും മികച്ച തീരുമാനമാണ്. ന്യൂബോളില്‍ തിളങ്ങിയ ദയാല്‍ 9.25 ഇക്കോണമിയില്‍ 11 വിക്കറ്റാണ് സീസണില്‍ നേടിയത്. ഫൈനലില്‍ മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ സീസണില്‍ത്തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് ദയാല്‍ കാഴ്ചവെച്ചത്. ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കെല്‍പ്പുള്ള താരമാണ് ദയാല്‍.

മുഹമ്മദ് ഷമിയുടെ അനുഭവസമ്പത്ത്

മുഹമ്മദ് ഷമിയുടെ അനുഭവസമ്പത്ത്

മുഹമ്മദ് ഷമിയെന്ന സീനിയര്‍ പേസറെ ഗുജറാത്ത് ടീമിലേക്കെത്തിച്ചപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. കാരണം പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തിയാണ് 31കാരനായ ഷമി ഗുജറാത്തിലേക്കെത്തിയത്. കെകെആറും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ആര്‍സിബിയുമെല്ലാം ഷമിക്കായി ലേലത്തിലെത്തിയെങ്കിലും ഗുജറാത്ത് ഷമിയെ സ്വന്തമാക്കി. ഈ തീരുമാനം ശ്രദ്ധേയമായി. ന്യൂബോളില്‍ മികച്ച് നിന്ന ഷമി 20 വിക്കറ്റാണ് സീസണില്‍ നേടിയത്. എട്ട് റണ്‍സ് ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. പവര്‍പ്ലേയില്‍ എതിരാളികളെ വിറപ്പിക്കാന്‍ ഷമിക്കായി.

ഡേവിഡ് മില്ലറെന്ന എക്‌സ് ഫാക്ടര്‍

ഡേവിഡ് മില്ലറെന്ന എക്‌സ് ഫാക്ടര്‍

ഡേവിഡ് മില്ലറെന്ന എക്‌സ് ഫാക്ടറെ ഇത്തവണ ഗുജറാത്ത് സ്വന്തമാക്കിയതാണ് നിര്‍ണ്ണായകമായത്. ഒറ്റക്ക് മത്സരം ജയിപ്പിക്കുന്ന ഫിനിഷറായി ഇത്തവണ മില്ലര്‍ മാറി. മെഗാ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ആരും വാങ്ങാനില്ലാതിരുന്ന താരത്തെ രണ്ടാം റൗണ്ടില്‍ ഗുജറാത്ത് ടീമിലെത്തിക്കുകയായിരുന്നു. ഇത് വളരെ നിര്‍ണ്ണായകമായി മാറി. 481 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് കോടിക്ക് ടീമിലേക്കെത്തിയ മില്ലര്‍ 142.72 സ്‌ട്രൈക്കറേറ്റിലാണ് കളിച്ചത്. അനുഭവസമ്പന്നനായ ഫിനിഷറെ മറ്റാരും പരിഗണിക്കാതിരുന്നപ്പോള്‍ കൃത്യമായി ടീമിലേക്കെത്താന്‍ ഗുജറാത്തിന് സാധിച്ചു. ഇത് ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. അടുത്ത സീസണിലും ഗുജറാത്ത് നിരയില്‍ കരുത്തോടെ മില്ലറുണ്ടാവും.

Story first published: Tuesday, May 31, 2022, 20:40 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+