Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അതാണ്! വന്‍ വിമര്‍ശനം

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരവും ജയിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വന്‍ വിമര്‍ശനം. ചില മുന്‍ ഇതിഹാസങ്ങളാണ് രോഹിത്തിന്റെ ടീം സെലക്ഷനെ ചോദ്യം ചെയ്തു രംഗത്തു വന്നിരിക്കുന്നത്. മെഗാ ലേലത്തില്‍ 8.25 കോടി മുടക്കി ടീമിലേക്കു കൊണ്ടു വന്ന സിംഗപ്പൂരിന്റെ വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ടിം ഡേവിഡിന് മുംബൈ വേണ്ടത്ര അവസരങ്ങള്‍ നല്‍കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം.

1

മുംബൈ വിജയിച്ച അവസാനത്തെ രണ്ടു കളികളിലും തകര്‍പ്പന്‍ ഫിനിഷിങിലൂടെ ഡേവിഡ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു അദ്ദേഹം. ഡേവിഡിനെ നേരത്തേയുള്ള മല്‍സരങ്ങളില്‍ പുറത്തിരുത്തിയ മുംബൈയുടെ തീരുമാനത്തെ ഇതിഹാസ താരങ്ങളായ ഇയാന്‍ ബിഷപ്പും ഡാനിയേല്‍ വെറ്റോറിയുമാണ് വിമര്‍ശിച്ചിരിക്കുന്നത്.

2

ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ടിം ഡേവിഡ്. അതുകൊണ്ടു തന്നെ ഈ സീസണില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിലേക്കു വന്നപ്പോള്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ റോള്‍ ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പക്ഷെ ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഡേവിഡിനെ മുംബൈ കളിപ്പിച്ചുള്ളൂ. ഇവയില്‍ ഒരു മല്‍സരത്തില്‍ എട്ടു ബോളില്‍ 12ഉം മറ്റൊന്നില്‍ മൂന്നു ബോളില്‍ ഒരു റണ്‍സെടുത്ത് ഡേവിഡ് പുറത്താവുകയായിരുന്നു. ഇതോടെ താരം പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

3

ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഒമ്പതാം മല്‍സരത്തിലാണ് ഡേവിഡിനെ മുംബൈ വീണ്ടും പരീക്ഷിച്ചത്. ഈ കളിയില്‍ ഒമ്പതു ബോളില്‍ നിന്നും അദ്ദേഹം പുറത്താവാതെ 20 റണ്‍സെടുത്തു. ടൈറ്റന്‍സിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ 21 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 44 റണ്‍സും ഡേവിഡ് അടിച്ചെടുത്തിരുന്നു.

4

മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ മറ്റു മല്‍സരങ്ങളില്‍ ടിം ഡേവിഡിനെ കളിപ്പിക്കാതിരുന്നപ്പോള്‍ എന്തുകൊണ്ടാണ് ഇതെന്നു തന്നോടു പലരും ചോദിച്ചിരുന്നതായി ഇയാന്‍ ബിഷപ്പ് വെളിപ്പെടുത്തി. താന്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നു അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ ഡേവിഡ് കാണിച്ചുതന്നു. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മുംബൈയുടെ ചില സെലക്ഷനുകള്‍ പാളിപ്പോയെന്നു തന്നെയാണ് ഇതു കാണിച്ചുതരുന്നതെന്നു ബിഷപ്പ് വ്യക്തമാക്കി.

ബാറ്റിങില്‍ തനിക്കു കുറേക്കൂടി മുകളിലേക്കു കളിക്കണമെന്നു ആഗ്രഹമുള്ളതായി ടിം ഡേവിഡ് തന്നെ നേരത്തേ സ്വയം തുറന്നു പറഞ്ഞിട്ടുള്ളതാണ്. നേരത്തേ ക്രീസിലെത്തി സ്വയം സെറ്റായ ശേഷം കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഡേവിഡ് ചെറുപ്പവുമാണ്, കരിയറിലെ ഏറ്റവും ഉന്നതിയിലേക്കു അദ്ദേഹം പോവുകയാണെന്നും ഇയാന്‍ ബിഷപ്പ് നിരീക്ഷിച്ചു.

5

ടിം ഡേവിഡിന്റെ ഇന്നിങ്‌സിനെ ഡാനിയേല്‍ വെറ്റോറിയും പ്രശംസിച്ചു. എതിര്‍ ടീം ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുണ്ടായിരുന്നു, ലോക്കി ഫെര്‍ഗൂസനുണ്ടായിരുന്നു. പക്ഷെ വളരെ ഈസിയായിട്ടാണ് അദ്ദേഹം അവരെയെല്ലാം കൈകാര്യം ചെയ്തത്. ഉയരമുള്ള, കരുത്തനായ ഡേവിഡ് തന്റെ ശക്തിയും ശേഷിയുമെല്ലാം ക്രീസില്‍ പുറത്തെടുത്തു. മുംബൈ ടീം അല്‍പ്പം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഡേവിഡ് 21 ബോളില്‍ 44 റണ്‍സ് അടിച്ചെടുത്തത്. പ്ലെയിങ് ഇലവനില്‍ രണ്ടു വിദേശ താരങ്ങളുടെ ഒഴിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയും ക്ലാസായ ഒരു താരത്തെ മുംബൈ പുറത്തിരുത്തിയെന്നു മനസ്സിലാവുന്നില്ലെന്നും വെറ്റോറി വിലയിരുത്തി.

6

നേരത്തേ മറ്റു വിദേശ ലീഗുകളിലും തന്നെ ഇടയ്ക്കു ചിലപ്പോള്‍ പുറത്തിരുത്തിയപ്പോള്‍ മടങ്ങിവരവില്‍ ഡേവിഡ് ഇതു ചെയ്തിട്ടുള്ളതാണ്. തന്നെയാണ് ടീമിലേക്കു ആദ്യം തിരഞ്ഞെടുക്കേണ്ടതെന്ന അതേ ഓര്‍മപ്പെടുത്തലാണ് താരം ഐപിഎല്ലിലും നടത്തിയത്. ഡേവിഡിന്റെ ബാറ്റിങിലെ കരുത്ത് കാണുമ്പോള്‍ ഓസ്ട്രലേിയ തീര്‍ച്ചയായിട്ടും നോക്കി വയ്ക്കുന്നുണ്ടാവും. ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിലുണ്ട്. ഐപിഎല്‍ ഇന്നിങ്‌സിന്റെ അവസാനത്തില്‍ ഇത്രയും മികച്ച ഷോട്ടുകളും ക്ലീന്‍ ഹിറ്റുകളും നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ലെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 7, 2022, 14:15 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+