Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇന്ത്യക്കായി കളിക്കേണ്ടത് ഇഷാനല്ല, കാര്‍ത്തികെന്ന് ശാസ്ത്രി!

ഐപിഎല്ലിന്റെ 15ാം സീസണിലെ മിന്നുന്ന പ്രകടനത്തോടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫിനിഷറുടെ റോളില്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഡിക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഇതുവരെ കളിച്ച എട്ട് ഇന്നിങ്‌സുകളില്‍ ആറിലും അദ്ദേഹം നോട്ടൗട്ടായിരുന്നു.

1

നിലവില്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. റിസര്‍വ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തുള്ളത് ഇഷാന്‍ കിഷനാണ്. പക്ഷെ അടുത്തിടെയായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഇഷാനു സാധിക്കുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും മോശം പ്രകടനമാണ് താരം നടത്തുന്നത്. ഇന്ത്യന്‍ ടീമിലേക്കു ഇഷാന്‍, കാര്‍ത്തിക് ഇവരില്‍ ആരെയാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. നിലവില്‍ ഐപിഎല്ലിന്റെ കമന്ററി പാനലിന്റെ ഭാഗമാണ് അദ്ദേഹം.

2

ഇഷാന്‍ കിഷന്റെ സംഭാവനകള്‍ക്കാണോ, ദിനേശ് കാര്‍ത്തികിന്റെ നിലവിലെ ഫോമിനാണോ ഇന്ത്യന്‍ ടീം സെലക്ഷനില്‍ പരിഗണന നല്‍കുകയെന്ന ചോദ്യത്തിനു രവി ശാസ്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു- ഞാന്‍ പരിഗണിക്കുക നിലവിലെ ഫോമായിരിക്കും. കൂടാതെ നമ്മള്‍ എവിടെയാണ് കളിക്കുന്നതെന്ന സാഹചര്യവും പരിഗണിക്കും. കൂടാതെ ഏതു തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും പരിചയസമ്പത്ത്, ഫിറ്റ്‌നസ് തുടങ്ങിയവും നോക്കും. ചുറ്റുമുള്ള എല്ലാവരെയും പോലെ തന്നെ ദിനേശ് കാര്‍ത്തികും ഫിറ്റാണ്. ഇങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞത്.

3

ദിനേശ് കാര്‍ത്തികിനെ ജൂണില്‍ സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിനു ഇന്ത്യ വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കാര്‍ത്തിക് വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാപ്റ്റനും മലയാളി താരവുമയാ സഞ്ജു സാംസണും പരിഗണിക്കപ്പെട്ടേക്കും.

4

റിഷഭ് പന്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ ഫിനിഷറുടെ റോളിലേക്ക് ആയിരിക്കും ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ പരിഗണിച്ചേക്കുക. പക്ഷെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മിന്നുന്ന ഫോമിലായതിനാല്‍ ഫിനിഷറുടെ സ്ഥാനത്തേക്കു മല്‍സരം കൂടുതല്‍ മുറുകിയിരിക്കുകയാണ്. നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഹാര്‍ദിക് ബൗളിങില്‍ നിന്നും മാറിനിന്നിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ബൗളിങിലും അദ്ദേഹം പുനരാരംഭിച്ചു കഴിഞ്ഞു. ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

5

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വഹിച്ചിരുന്ന ഫിനിഷറുടെ റോളാണ് ദിനേശ് കാര്‍ത്തികിനെ ടീം മാനേജ്‌മെന്റ് ഏല്‍പ്പിച്ചത്. അതു അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായി നിറവേറ്റുകയും ചെയ്യുന്നുണ്ട്.
എട്ടു മല്‍സരങ്ങളില്‍ നിന്നും 105 ശരാശരിയില്‍ 200 സ്‌ട്രൈക്ക് റേറ്റോടെ 210 റണ്‍സ് കാര്‍ത്തിക് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കമാണിത്. 18 ബൗണ്ടറികളും 15 സിക്‌സറും താരം ഇതിനകം നേടിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാനത്തെ കളിയിയില്‍ മാത്രമേ കാര്‍ത്തിക് ബാറ്റിങില്‍ ഫ്‌ളോപ്പായുള്ളൂ. ഈ മല്‍രത്തില്‍ അദ്ദേഹം ഡെക്കാവുകയായിരുന്നു.

6

ഇഷാന്‍ കിഷന്റെ ഈ ഐപിഎല്‍ സീസണിലെ പ്രകടനമെടുത്താല്‍ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും പിന്നീട് ഈ ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 31.83 ശരാശരിയില്‍ 116.46 സ്‌ട്രൈക്ക് റേറ്റോടെ 191 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 81 റണ്‍സാണ്. ഇത്തവണത്തെ മെഗാ ലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള താരം കൂടിയായിരുന്നു അദ്ദേഹം. 15.25 കോടിയാണ് ഇഷാനെ തിരികെ കൊണ്ടുവരാന്‍ മുംബൈയ്ക്കു മുടക്കേണ്ടി വന്നത്.

Story first published: Sunday, April 24, 2022, 12:00 [IST]
Other articles published on Apr 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+