Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എന്തിനാണ് പുറത്താക്കിയത്? കാരണം പോലും പറഞ്ഞിട്ടില്ല- തുറന്ന് പറഞ്ഞ് മാഡ്‌ലി

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലം എന്ന് കേള്‍ക്കുമ്പോള്‍ ആരാധക മനസിലേക്ക് പെട്ടെന്ന് ഓടിയെത്തുന്ന മുഖമാണ് റിച്ചാര്‍ഡ് മാഡ്‌ലിയുടേത്. ഇടം കൈയില്‍ ഹാമറുമായി അതിശയിപ്പിക്കുന്ന വാക് ചാരുതയോടെ ലേലം നടത്തുന്ന റിച്ചാര്‍ഡ് മാഡ്‌ലി ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. ഐപിഎല്‍ 2022 മെഗാ ലേലം പൂര്‍ത്തിയാവുമ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും റിച്ചാര്‍ഡ് മാഡ്‌ലിയെയാണ്. 2018 വരെ ലേലത്തില്‍ സജീവമായിരുന്ന അദ്ദേഹത്തെ പിന്നീടുള്ള ലേലങ്ങളില്‍ കണ്ടില്ല.

എന്തുകൊണ്ടാണ് മാഡ്‌ലി ലേലത്തിനെത്താത്തതെന്ന ചോദ്യം വലിയ രീതിയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറഞ്ഞ് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് ലേലത്തിനെത്താത്തതെന്നും കാരണം പോലും ഇതുവരെ ബിസിസി ഐ പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകള്‍ക്ക് പിന്നാലെ ബിസിസി ഐക്കെതിരേ നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

1

' 2018ലെ ഐപിഎല്‍ ലേലം വിജയകരമായിത്തന്നെ നടത്താന്‍ തന്നെ സാധിച്ചിരുന്നു. ഇതിന് ശേഷം യുകെയിലേക്ക് ഞാന്‍ തിരിച്ചുപോയി. ലേലത്തിന് മുമ്പായി ക്ഷണം സാധാരണയായി ബിസിസി ഐയില്‍ നിന്ന് ലഭിക്കാറുണ്ട്. എന്നാല്‍ 2018ന് ശേഷം ക്ഷണം ലഭിച്ചില്ല. പിന്നീട് ഞാനറിയുന്നത് ഹ്യൂഗ് എഡ്‌മെയ്ഡസിനെ ഓഷ്‌നറായി നിയമിച്ചുവെന്നാണ്. എന്തുകൊണ്ടാണ് എന്നെ മാറ്റിയതെന്നതില്‍ വിശദീകരണം പോലും നല്‍കിയിട്ടില്ല. എന്നെ അറിവ് വെച്ച് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മാഡ്‌ലിയെ എന്തുകൊണ്ട് മാറ്റിയതെന്നത് ഐപിഎല്‍ ചരിത്രത്തിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളിലൊന്നാണ്' -ടൈംസ് ഓഫ് ഇന്ത്യയോട് മാഡ്‌ലി പ്രതികരിച്ചു.

1

മാഡ്‌ലിക്ക് പകരം ഹ്യൂഗാണ് പിന്നീട് ഓഷ്‌നറായത്. ഇത്തവണത്തെ മെഗാ ലേലം നയിക്കാനും നിയമിതനായത് അദ്ദേഹമായിരുന്നു. എന്നാല്‍ ആദ്യ ദിനം ലേലം ആവേശകരമായി പുരോഗമിക്കവെ രക്ത സമ്മര്‍ദ്ദം കുറഞ്ഞ് അദ്ദേഹം കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ചാരു ശര്‍മയാണ് ലേലം നടത്തിയത്. രണ്ടാം ദിനത്തിന്റെ അവസാന സമയത്ത് ഹ്യൂഗ് തിരിച്ചെത്തുകയും ചെയ്തു. ലേലത്തിനിടെ ഹ്യൂഗ് കുഴഞ്ഞുവീണത് ഏറെ സമയത്തേക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം ലേലം തടസപ്പെടുന്ന സാഹചര്യവും ഉണ്ടായി.

1

ഇപ്പോള്‍ ബിസിസി ഐയുമായി യാതൊരു ബന്ധവുമില്ലെന്നും മാഡ്‌ലി പറഞ്ഞു. ' കഴിഞ്ഞ നാല് വര്‍ഷത്തോളമായി ബിസിസി ഐയുമായി യാതൊരു ബന്ധവുമില്ല. ആശയവിനിമയത്തിനായി എപ്പോഴും എന്റെ ഫോണ്‍ സജ്ജമാണ്. ഐപിഎല്ലിനൊപ്പം നല്ല ഓര്‍മകളാണ് എനിക്കുള്ളത്. അവിടെ നിരവധി സുഹൃത്തുക്കളെയും ലഭിച്ചു' -മാഡ്‌ലി പറഞ്ഞുനിര്‍ത്തി. അടുത്ത ലേലത്തില്‍ ഓഷ്‌നറായി മാഡ്‌ലി തിരിച്ചെത്തുമോ അതോ ഹ്യൂഗ് തുടരുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം. എന്തായാലും ഐപിഎല്‍ ആരാധകെ സംബന്ധിച്ച് മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ച ഓഷ്‌നറായി മാഡ്‌ലി തുടരും.

Story first published: Monday, February 14, 2022, 13:47 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+