
'ഏറ്റവും വേഗത്തില്‍ പന്തെറിയുന്നതില്‍ ശ്രദ്ധ നല്‍കുന്നത് നിര്‍ത്തു. ശ്രദ്ധിക്കേണ്ടത് 40 റണ്‍സില്‍ കുറവ് വഴങ്ങാനാണ്. അവന്‍ റണ്‍സ് വഴങ്ങുന്നതില്‍ നിയന്ത്രിക്കേണ്ടതായുണ്ട്. ഭുവനേശ്വര്‍ കുമാര്‍ നന്നായി തുടങ്ങേണ്ടതായുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ അവന്റെ ഉത്തരവാദിത്തമാണത്. ഡെത്ത് ഓവറില്‍ നടരാജന്‍ നന്നായി പന്തെറിയുന്നുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളില്‍ പൊതുവേ അതിവേഗ പേസര്‍മാര്‍ കുറവാണ്. അതുകൊണ്ട് തന്നെ ഉമ്രാന്‍ മാലിക്കിന് പ്രാധാന്യമേറെ. എന്നാല്‍ റണ്‍സ് വഴങ്ങുന്നതില്‍ അദ്ദേഹം മടികാട്ടാത്തത് തിരിച്ചടി തന്നെയാണ്. അതിവേഗക്കാരനാണെങ്കിലും മികച്ച ലൈനും ലെങ്തും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഉമ്രാന്റെ പേസിനെ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി ഉപയോഗിക്കുമ്പോള്‍ റണ്ണൊഴുക്കും കൂടുന്നു.

ഇത്തവണ ഏറ്റവും മോശം നിരയെന്ന് വിലയിരുത്തപ്പെട്ടവരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ രണ്ട് കളിയും തോറ്റ് ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി രണ്ട് ജയം നേടിയാണ് തിരിച്ചുവരവ് നടത്തിയത്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദിനൊപ്പം മികച്ച താരങ്ങളാണുള്ളതെങ്കിലും ടി20 സ്‌പെഷ്യലിസ്റ്റുകളുടെ കുറവ് അവരുടെ നിരയിലുണ്ടെന്ന് പറയാം. ഇപ്പോഴിതാ ഹൈദരാബാദിന്റെ ടീം കരുത്തിനെ മനസിലാക്കാനാവുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
'സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടീം കരുത്തിനെ കൃത്യമായി മനസിലാക്കാനാവുന്നില്ല. അവരുടെ ബാറ്റിങ്ങായാലും ബൗളിങ്ങായാലും. സിഎസ്‌കെയും ഗുജറാത്ത് ടൈറ്റന്‍സിനേയും ഹൈദരാബാദ് തോല്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാല്‍ ഇപ്പോള്‍ അവരെ ബാധിച്ചിരിക്കുന്ന പ്രശ്‌നം വാഷിങ്ടണ്‍ സുന്ദറിന്റെ അഭാവമാണ്. സുന്ദറിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ഹൈദരാബാദിനായിട്ടില്ല. കെകെആറില്‍ ഇടം കൈയന്‍മാരുള്ളതിനാല്‍ എയ്ഡന്‍ മാര്‍ക്രം, അബ്ദുല്‍ സമദ് എന്നിവര്‍ക്ക് കൂടുതല്‍ ഓവര്‍ നല്‍കേണ്ടതായുണ്ട്. അഭിഷേക് ശര്‍മക്കും ഇംപാക്ട് ഉണ്ടാക്കാനാവും'-ആകാശ് അഭിപ്രായപ്പെട്ടു.

ഹൈദരാബാദിന്റെ ഓപ്പണിങ് ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കെയ്ന്‍ വില്യംസണൊപ്പം അഭിഷേക് ശര്‍മയും ഫോമിലേക്കെത്തിയിട്ടുണ്ട്. ഗുജറാത്തിനെതിരായ മത്സരത്തിലെ അവരുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മത്സരത്തിന്റെ ഗതിക്കനുസരിച്ച് കളിക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. വില്യംസണ്‍ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടതായുണ്ട്. മൂന്നാമന്‍ രാഹുല്‍ ത്രിപാഠി ആദ്യ മത്സരങ്ങളിലെ ഫോം ഔട്ടിന് ശേഷം ഇപ്പോള്‍ മികവിലേക്കെത്തിയിട്ടുണ്ട്. നിക്കോളാസ് പുരാനും കോടികള്‍ വാങ്ങിയതിന്റെ നന്ദി ഇപ്പോള്‍ ബാറ്റുകൊണ്ട് കാട്ടുന്നു. എയ്ഡന്‍ മാര്‍ക്രം മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്.

ബൗളിങ്ങില്‍ ടീം കരുത്ത് മികച്ചതാണ്. ഭുവനേശ്വര്‍ കുമാര്‍ അനുഭവസമ്പത്ത് മുതലാക്കി പന്തെറിയുന്നു. നടരാജന്‍ യോര്‍ക്കറുകളിലൂടെ ഡെത്ത് ഓവറിലെ റണ്‍ ഒഴുക്കിനെ പിടിച്ചുകെട്ടുന്നു. ഉമ്രാന്‍ മാലിക്ക് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സുന്ദറിന്റെ അഭാവം നികത്തുക ഹൈദരാബാദിനെ സംബന്ധിച്ച് എളുപ്പമാവില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ സുന്ദറിന് സാധിക്കുന്നു.


Click it and Unblock the Notifications
