Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ സീസണിലെ ഫ്‌ളോപ്പ് 11 ഇതാ, നായകന്‍ ഹിറ്റ്മാന്‍, ധോണിയും കോലിയും ഉള്‍പ്പെടും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ മറ്റ് രണ്ട് സ്ഥാനങ്ങള്‍ക്കായി പോരാട്ടം കടുക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പല സൂപ്പര്‍ ടീമുകളും നിരാശപ്പെടുത്തിയപ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്തും ലഖ്‌നൗവുമെല്ലാം ചരിത്ര കുതിപ്പാണ് നടത്തിയത്. ഇതിഹാസ താരങ്ങളെന്ന് വിളിക്കാവുന്ന പല താരങ്ങളും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഈ മാസം 29നാണ് ഐപിഎല്‍ ഫൈനല്‍. ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഐപിഎല്‍ 15ാം സീസണിലെ ഫ്‌ളോപ്പ് 11നെ പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം.

1

ആരോണ്‍ ഫിഞ്ചും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. ഫിഞ്ചിനെ കെകെആര്‍ അജിന്‍ക്യ രഹാനെക്ക് പകരം ഓപ്പണിങ്ങിലേക്ക് പരിഗണിച്ചെങ്കിലും ഒരു തവണ പോലും ക്ലിക്കായില്ല. ഇതോടെ ഫിഞ്ചിനെ ഒഴിവാക്കി അജിന്‍ക്യ രഹാനെയെ കെകെആര്‍ തിരിച്ചെത്തിച്ചു. അഞ്ച് മത്സരത്തില്‍ നിന്ന് 86 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഒരു അര്‍ധ സെഞ്ച്വറി പോലും ഹിറ്റ്മാന് നേടാനായില്ല. 13 മത്സരത്തില്‍ നിന്ന് 266 റണ്‍സാണ് നേടിയത്. ഇത്തവണ പോയിന്റെ പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈയുള്ളത്.

മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ കോലി മൂന്നാം നമ്പറില്‍ നിരാശപ്പെടുത്തിയതോടെ ഓപ്പണിങ്ങിലേക്കെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 13 മത്സരത്തില്‍ നിന്ന് 236 റണ്‍സാണ് നേടിയത്. കോലിയുടെ മോശം ഫോം ആര്‍സിബിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. നാലാം നമ്പറില്‍ സിഎസ്‌കെയുടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്കാണ് അവസരം. 2021ല്‍ സിഎസ്‌കെ കിരീടം ചൂടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മോയിന്‍ അലിക്ക് ഇത്തവണ ഒന്നും ചെയ്യാനായില്ല. പല മത്സരങ്ങളിലും പ്ലേയിങ് 11ന് പുറത്തായിരുന്നു മോയിന്‍ അലി.

2

അഞ്ചാം നമ്പറില്‍ സിഎസ്‌കെയുടെ അമ്പാട്ടി റായിഡുവിനാണ് അവസരം. സ്ഥിരത കണ്ടെത്താനാവാത്ത റായിഡു കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച് ട്വീറ്റ് ഇടുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തിരുന്നു. അടുത്ത സീസണില്‍ റായിഡു സിഎസ്‌കെയില്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ആറാമനും ടീമിന്റെ വിക്കറ്റ് കീപ്പറും എംഎസ് ധോണിയാണ്. ഇത്തവണ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് സിഎസ്‌കെ ഇറങ്ങിയതെങ്കിലും പാതിവഴിയില്‍ ധോണിക്ക് നായകസ്ഥാനം കൈമാറേണ്ട സാഹചര്യം ഉണ്ടായി.

3

ഇത്തവണ ധോണി മറ്റ് സിഎസ്‌കെ താരങ്ങളേക്കാളും ഭേദമായിരുന്നെങ്കിലും സ്ഥിരതയോടെ വലിയൊരു സ്‌കോര്‍ നേടാനായില്ല. അടുത്ത സീസണില്‍ ധോണി സിഎസ്‌കെയിലുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഏഴാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡാണുള്ളത്. ഇത്തവണ മുംബൈ പിന്നോട്ട് പോകാനുള്ള ഏറ്റവും വലിയ കാരണം പൊള്ളാര്‍ഡിന്റെ പ്രകടനമാണ്. ഫിനിഷര്‍ റോളില്‍ പൊള്ളാര്‍ഡിനെ മുംബൈ വിശ്വസിച്ചെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. അടുത്ത സീസണില്‍ പൊള്ളാര്‍ഡിനെ മുംബൈ ഒഴിവാക്കാനാണ് സാധ്യത.

4

ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ കെകെആര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ് സ്ഥാനം. വലിയ പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും പിന്നീട് പ്രകടനം മോശമായി. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുണ്ടെങ്കിലും സ്ഥിരതയില്ല. കെകെആര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തീര്‍ത്തും നിരാശപ്പെടുത്തിയ മറ്റൊരാള്‍. നിലനിര്‍ത്തപ്പെട്ട താരമാണെങ്കിലും അദ്ദേഹത്തിന് വിക്കറ്റ് നേടുന്നതില്‍ മികവ് കാട്ടാനായില്ല. സിഎസ്‌കെയുടെ ക്രിസ് ജോര്‍ദാനാണ് 10ാം സ്ഥാനം. പ്ലേയിങ് 11ല്‍ അവസാന സ്ഥാനം മുംബൈ ഇന്ത്യന്‍സ് പേസര്‍ ബേസില്‍ തമ്പിക്കാണ്. ഇത്തവണയും തല്ലുകൊള്ളി ബൗളറായതോടെ ബേസില്‍ തമ്പിയെ മുംബൈ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കിയിരുന്നു.


ഈ സീസണിലെ ഫ്‌ളോപ്പ് 11 ഇതാ: ആരോണ്‍ ഫിഞ്ച്, രോഹിത് ശര്‍മ, വിരാട് കോലി, മോയിന്‍ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, കറെന്‍ പൊള്ളാര്‍ഡ്, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ക്രിസ് ജോര്‍ദാന്‍, ബേസില്‍ തമ്പി

Story first published: Thursday, May 19, 2022, 14:19 [IST]
Other articles published on May 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+