For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎല്ലില്‍, ശ്രദ്ധ പിടിച്ചുപറ്റുന്ന അഞ്ച് യുവ താരങ്ങളിതാ

ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കാന്‍ കാരണം സാമ്പത്തികമായുള്ള നേട്ടം തന്നെയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പല താരങ്ങളുടെയും കരിയര്‍ മാറ്റി മറിച്ച ടൂര്‍ണമെന്റാണ്. ഇന്നത്തെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിച്ച് മികവ് തെളിയിച്ച് ദേശീയ ടീമിലേക്കെത്തിയവരാണ്. രോഹിത് ശര്‍മയുടെയടക്കം വളര്‍ച്ചയില്‍ ഐപിഎല്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കാന്‍ കാരണം സാമ്പത്തികമായുള്ള നേട്ടം തന്നെയാണ്.

20 ലക്ഷം അടിസ്ഥാന ഏറ്റവും കുറഞ്ഞത് ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല താരങ്ങള്‍ക്കും ഒറ്റ ഐപിഎല്‍ സീസണോടെ ജീവിതം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ സീസണിലേക്ക് നോക്കിയാലും ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവന്ന താരങ്ങളെ കാണാനാവും. ഇവരില്‍ പലരും മികച്ച പ്രകടനം കൊണ്ട് കൈയടി നേടുന്നുമുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കുല്‍ദീപ് സെന്‍

കുല്‍ദീപ് സെന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളറാണ് കുല്‍ദീപ് സെന്‍. അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് താരം ഇതിനോടകം നേടിയത്. 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രാജസ്ഥാന്റെ ബൗളിങ് നിരയിലെ സുപ്രധാന താരമായി മാറിക്കഴിഞ്ഞ കുല്‍ദീപ് സെന്‍ കടുത്ത ദാരിദ്ര്യത്തെ മറികടന്ന് ഉയര്‍ന്നുവന്ന താരമാണ്. അദ്ദേഹത്തിന്റെ പിതാവ് ബാര്‍ബറാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബമാണ് കുല്‍ദീപിന്റേത്. എന്തായാലും വരുന്ന സീസണുകളിലും കുല്‍ദീപിന് അവസരം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ മാലിക് ഇത്തവണ അതിവേഗ പേസുകൊണ്ടാണ് കൈയടി നേടുന്നത്. 157 വേഗം കുറിച്ച് ഐപിഎല്ലിലെ അതിവേഗ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഉമ്രാനായി. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരം ഇന്ത്യന്‍ ടീമിലും അധികം വൈകാതെ അരങ്ങേറിയേക്കും. വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ നിന്ന് വളര്‍ന്നാണ് ഉമ്രാന്‍ ഇത്തവണ കൈയടി നേടുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജമ്മു കാശ്മീരില്‍ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ജോലിക്കാരനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 10 മത്സരത്തില്‍ നിന്ന് 15 വിക്കറ്റ് ഇതിനോടകം ഉമ്രാന്‍ നേടി. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

റിങ്കു സിങ്

റിങ്കു സിങ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിരയില്‍ കൈയടി നേടുന്ന താരമാണ് റിങ്കു സിങ്. ഒമ്പതാം ക്ലാസ് മാത്രം പഠിച്ച റിങ്കു ഇന്ന് കെകെആറിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. തൂപ്പുജോലിക്കും ഓട്ടോ ഓടിക്കാനുമെല്ലാം പോയാണ് റിങ്കു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ പിതാവ് പാചക വാതക സിലണ്ടര്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. സഹോദരന്‍ ഓട്ടോ ഡ്രൈവറുമാണ്. സാമ്പത്തികമായി വലിയ പിന്നോക്കം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്ന് കഷ്ടപ്പെട്ടാണ് അദ്ദേഹം ക്രിക്കറ്റിലേക്കെത്തിയത്.

റോവ്മാന്‍ പവല്‍

റോവ്മാന്‍ പവല്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്താണ് റോവ്മാന്‍ പവല്‍. അനായാസമായി സിക്‌സര്‍ നേടാന്‍ കഴിവുള്ള പവല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും ദാരിദ്ര്യത്തേയും മറികടന്ന് ക്രിക്കറ്റിലേക്കെത്തിയ താരമാണ്. ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടിരുന്ന സാഹചര്യത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനാണ് പവല്‍ ക്രിക്കറ്റ് തിരഞ്ഞെടുത്തത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പവല്‍ തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്തായാലും ക്രിക്കറ്റിലൂടെ തന്നെ തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പവലിനായി.

തിലക് വര്‍മ

തിലക് വര്‍മ

മുംബൈ ഇന്ത്യന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് യുവതാരം തിലക് വര്‍മ കാഴ്ചവെക്കുന്നത്. ഇടം കൈയന്‍ താരം വലിയ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്താണ് ക്രിക്കറ്റിലേക്കെത്തിയത്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഐപിഎല്ലിലൂടെ സാമ്പത്തികമായി ശക്തി പ്രാപിക്കാന്‍ തിലകിന് സാധിക്കുമെന്നുറപ്പാണ്. അതിനുള്ള പ്രതിഭ താരത്തിനുണ്ട്. മുംബൈ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോഴും ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടാന്‍ തിലകിനായിരുന്നു.

Story first published: Saturday, May 7, 2022, 15:51 [IST]
Other articles published on May 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+