IPL 2022: അംപയര്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങള്‍ എന്തൊക്കെ? വിശദമായി പരിശോധിക്കാം

മുംബൈ: ക്രിക്കറ്റിലെ താരങ്ങളെപ്പോലെ തന്നെ ചില അംപയര്‍മാരും വളരെ പ്രശസ്തരാണ്. തങ്ങളുടേതായ ശൈലികൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ചവരാണ് ഇവരില്‍ മികവരും. ബില്ലി ബൗഡനൊക്കെ ആരാധകര്‍ക്ക് വളരെ സുപരിചിതമായ അംപയര്‍മാരാണ്. പണ്ടൊക്കെ അംപയര്‍മാരുടെ തീരുമാനം ക്രിക്കറ്റില്‍ അന്തിമമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പരിധിവരെയുള്ള തീരുമാനങ്ങള്‍ തേര്‍ഡ് അംപയുടെ വിധിയിലൂടെ ചോദ്യം ചെയ്യാന്‍ താരങ്ങള്‍ക്ക് സാധിക്കും. സാങ്കേതികതയുടെ വളര്‍ച്ചയോടൊപ്പം അംപയറിങ് സംവിധാനത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇന്ന് അംപയര്‍ കളത്തില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഉപകരണങ്ങളെക്കുറിച്ചറിയാം.

ബോള്‍ ഗൗജ്
ക്രിക്കറ്റ് ബോളിന്റെ ആകൃതി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ബോള്‍ ഗൗജ്. മത്സരത്തില്‍ പന്ത് ഉപയോഗിക്കപ്പെടുന്നതിനനുസരിച്ച് തേയ്മാനം സംഭവിക്കും. ചിലപ്പോള്‍ നൂല്‍ പൊങ്ങുകയും ഒരു ഭാഗത്ത് മാത്രം കനം കുറയുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബോള്‍ ഗൗജ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാണ് പന്തിന്റെ ഉപയോഗം പരിശോധിക്കുന്നത്. ബോള്‍ ഗൗജിലെ ദ്വാരത്തിലൂടെ പന്ത് കടന്ന് പോയാല്‍ ഇത് ഉപയോഗിക്കാവുന്ന പന്താണ്. 142, 156 എന്നിങ്ങനെ വലുപ്പമുള്ള രണ്ട് ദ്വാരങ്ങളാണുള്ളത്. ഇതിലൂടെ പന്ത് കടത്തിവിടുമ്പോള്‍ എളുപ്പത്തില്‍ കടന്ന് പോകുന്നുണ്ടോയെന്ന് നോക്കിയാണ് പന്ത് എത്രത്തോളം ഉപയോഗ പ്രദമാണെന്നത് കണ്ടെത്തുന്നത്.

ദി കൗണ്ടര്‍
ഓവറിലെ പന്തുകള്‍ എണ്ണാനും വിക്കറ്റുകള്‍ എണ്ണാനുമുള്ള ഉപകരണമാണിത്. അംപയര്‍മാരുടെ നിര്‍ണ്ണായക ഉപകരണങ്ങളിലൊന്നാണിത്. ഇത് പ്രകാരമാണ് ഒരോവറിലെ പന്തുകള്‍ കൃത്യമായി എണ്ണുന്നത്. വിക്കറ്റുകള്‍ പോയാലും ഇതിലൂടെയാണ് അംപയര്‍മാര്‍ രേഖപ്പെടുത്തുന്നത്. പരിഷ്‌കാരണങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഉപയോഗിക്കപ്പെടുന്ന ഉപകരണമാണിത്. നേരത്തെ ആറ് മാര്‍ബില്‍ കഷണങ്ങള്‍ കൈയില്‍ കരുതിയായിരുന്നു അംപയര്‍മാര്‍ പന്തുകള്‍ എണ്ണിയിരുന്നത്. പിന്നീടാണ് ഇത്തരമൊരു ഇലക്ട്രോണിക് ഉപകരണം വന്നത്.

വോക്കി ടോക്കി
എല്ലാ അംപയര്‍മാരുടെ കൈയിലും സ്വാഭാവികമായി ഉണ്ടാകുന്ന ഉപകരണമാണ് വോക്കി ടോക്കി. ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയറുമായി സംസാരിക്കുന്നത് ഈ വോക്കി ടോക്കി ഉപയോഗിച്ചാണ്. ഇതോടൊപ്പം മൈക്രോ ഫോണും അംപയര്‍മാര്‍ ഉപയോഗിക്കും. സ്റ്റംപ് മൈക്കിലൂടെയുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനായാണ് അംപയര്‍മാര്‍ ഇത് ഉപയോഗിക്കുന്നത്. വോക്കി ടോക്കിയിലൂടെ പ്രധാനമായും തേര്‍ഡ് അംപയറുമായുള്ള ആശയവിനിമയം എളുപ്പമാക്കാനാണ് ഉപയോഗിക്കുന്നത്.

പ്രൊട്ടക്റ്റീവ് ഷീല്‍ഡ്
ബാറ്റ്‌സ്മാന്‍ അടിക്കുന്ന പന്തുകള്‍ നേരിട്ട് മുഖത്തടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് അംപയര്‍മാര്‍ പ്രൊട്ടക്റ്റീവ് ഷീല്‍ഡ് ഉപയോഗിക്കുന്നത്. അംപയറുടെ സുരക്ഷ പരിഗണിച്ചാണ് പ്രധാനമായും ഈ ഉപകരണം കൊണ്ടുവന്നത്. പ്രധാനമായും ടി20യുടെ വരവോടെയാണ് ഈ ഉപകരണം കൂടുതല്‍ കണ്ട് തുടങ്ങിയത്. വലിയ ഷോട്ടുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്ന സാഹചര്യത്തിലാണ് ഇൗ ഉപകരണത്തിന്റെ ഉപയോഗം നിര്‍ബന്ധമാക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

ദി ലൈറ്റോ മീറ്റര്‍
മത്സരത്തിനിടെ ഏറ്റവും വെല്ലുവിളി നേരിടുന്ന സാഹചര്യം ലൈറ്റിന്റെ പ്രശ്‌നമാണ്. പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റിന്റെ അവസാന സെക്ഷനിലാണ് ലൈറ്റിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാവുക. അപ്പോള്‍ അംപയര്‍മാര്‍ ലൈറ്റിന്റെ അളവ് കണക്കാക്കുന്നത് ലൈറ്റോ മീറ്ററിലൂടെയാണ്. മത്സരം നടത്താന്‍ അനുയോജ്യമായ ലൈറ്റ് ഉണ്ടോയെന്നതാണ് ഇതിലൂടെ പരിശോധിക്കുന്നത്. ഇത് എല്ലാ അംപയര്‍മാരും മത്സരത്തില്‍ കരുതിവെക്കുന്ന ഉപകരണങ്ങളിലൊന്നാണ്. ചില നിര്‍ണ്ണായക മത്സരങ്ങളില്‍ ലൈറ്റിന്റെ പ്രശ്‌നത്തെത്തുടര്‍ന്ന് മത്സരം സമനിലയായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഉപകരണമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications