IPL 2022: തുടരെ രണ്ടു തോല്‍വി, എന്നിട്ടും മുംബൈ തലപ്പത്ത്! എങ്ങനെയെന്നറിയാം
ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണ കളിച്ച രണ്ടു മല്‍സരങ്ങളിലം മുംബൈയ്ക്കു പരാജയം നേരിട്ടിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു മുംബയ്ക്കു പിഴച്ചത്. ഒന്നില്‍ സ്‌കോര്‍ പ്രതിരോധിക്കാനാവാതെ രോഹിത് ശര്‍മയുടെ ടീം തോല്‍വിയിലേക്കു വീണപ്പോള്‍ മറ്റൊന്നില്‍ റണ്‍ചേസിലും മുംബൈയ്ക്കു അടിതെറ്റുകയായിരുന്നു. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഒരു പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് തലപ്പത്തുള്ളത്. ഇതു ഏതാണെന്നറിയാം.

ഈ സീസണിലെ ഐപിഎല്ലിലെ ഫെയര്‍പ്ലേ അവാര്‍ഡ് പോയിന്റ് പട്ടികയിലാണ് മുംബൈ ഇന്ത്യന്‍സ് തലപ്പത്തുള്ളത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും 22 പോയിന്റും ഒരു മല്‍സരത്തില്‍ നിന്നും ശരാശരി 11 പോയിന്റും നേടിയാണ് മുംബൈ ഒന്നാംസ്ഥാക്കാരായിരിക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് രണ്ടാംസ്ഥാത്ത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 30 പോയിന്റും ശരാശരി 10 പോയിന്റുമാണ് കെകെആറിനുള്ളത്.

മുംബൈയെപ്പോലെ ഈ സീസണില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പോയിന്റ് പട്ടികയില്‍ മൂന്നാമത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റും ശരാശരി 10 ഉം പോയിന്റ് സിഎസ്‌കെയ്ക്കുണ്ട്.
ഫെയര്‍പ്ലേ പോയിന്റ് പട്ടികയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് നാലു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.

അതേസമയം, പ്ലേഓഫ് സ്ഥാനം നിര്‍ണയിക്കുന്ന യഥാര്‍ഥ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്തതാണ് പ്രഥമ സീസണിലെ റോയല്‍സിനെ ഒന്നാംസ്ഥാനക്കാരാക്കിയിരിക്കുന്നത്. പ്ലസ് 2.1 എന്ന മികച്ച നെറ്റ് റണ്‍റേറ്റും റോയല്‍സിനുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് റോയല്‍സ് കെട്ടുകെട്ടിച്ചത്.

പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ടീമായ കെകെആര്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടു. നാലു പോയിന്റാണ് അവര്‍ക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെക്കൂടാതെ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് നാലു പോയിന്റുമായി മൂന്നാംസ്ഥാനത്ത്. രണ്ടു പോയിന്റ് വീതം നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് എട്ടു വരെ സ്ഥാനങ്ങളിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications