For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈ ആ നാണക്കേട് ഉറപ്പിച്ചു! പക്ഷെ ഡല്‍ഹിയോളം ആരുമെത്തില്ല

മൂന്നു മല്‍സരങ്ങള്‍ മാത്രമേ മുംബൈ ജയിച്ചിട്ടുള്ളൂ

അഞ്ചു തവണ ഐപിഎല്‍ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് ഇങ്ങനെയൊര ദുരന്തം ഈ സീസണില്‍ പ്രതീക്ഷിച്ചു കാണില്ല. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തിലായിരുന്നു മുംബൈയ്ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. ഈ സീസണില്‍ അവര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.

1

ആദ്യ മല്‍സരം ജയിക്കുന്നതിനു മുമ്പ് മുംബൈ പ്ലേഓഫിലെത്താതെ പുറത്തായി. തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ തോറ്റതോടെയായിരുന്നു അവരുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചത്. പിന്നീടുള്ളത് മുംബൈയെ സംബന്ധിച്ച് മാനംകാക്കല്‍ പോരാട്ടങ്ങളായിരുന്നു. സീസണില്‍ ഇനി ഒരു മല്‍സം മാത്രം ബാക്കിനില്‍ക്കെ മുംബൈ ജയിച്ചത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ലീഗിലെ അവസാന സ്ഥാനവും അവര്‍ ഉറപ്പിച്ചിരിക്കുകയാണ്. തൊട്ടുമുമ്പത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു മൂന്നു റണ്‍സിന്റെ നേരിയ മാര്‍ജിനില്‍ തോറ്റതോടെയാണിത്.

മുംബൈയ്ക്കു ഇനിയൊരു മല്‍സരമാണ് സീസണില്‍ ബാക്കിയുള്ളത്. 21നു റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണിത്. പ്ലേഓഫിലെത്താന്‍ ഡിസിക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

2

ഐപിഎല്ലിന്റെ ഇതുവരെ നടന്ന 14 സീസണുകള്‍ നോക്കിയാല്‍ മുംബൈ ഇന്ത്യന്‍സ് മുമ്പൊരിക്കലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടില്ല. എന്നാല്‍ ഇത്തവണ ആദ്യമായി ഈ നാണക്കേട് അവരെ തേടിയെത്തുകയാണ്.
മാത്രമല്ല ഈ സീസണില്‍ ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ മുംബൈ തോറ്റതും മറ്റൊരു റെക്കോര്‍ഡാണ്. ടൂര്‍ണമെന്റില്‍ നേരത്തേ ഒരിക്കലും മുംബൈ തുടര്‍ച്ചയായി എട്ടു മല്‍സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല.

3

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നമ്പറുകളെടുത്താല്‍ അതു തീര്‍ച്ചയായും ടീം മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ആശങ്കകള്‍ക്കു ഇടയാക്കുമെന്നുറപ്പാണ്. -0.577 എന്ന ദയനീയ നെറ്റ് റണ്‍റേറ്റാണ് മുംബൈയ്ക്കുള്ളത്.
ഇത്തവണ മുംബൈ ബൗളര്‍മാരുടെ പ്രകടമെടുത്താല്‍ രണ്ടു പേര്‍ മാത്രമേ 10നു മുകളില്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ളൂ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയുടെ ഡാനിയേല്‍ സാംസുമാണത്. ഇരുവര്‍ക്കും 12 വിക്കറ്റുകള്‍ വീതം ലഭിച്ചു.

4

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെയും മോശം പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനു ഏറ്റവും വലിയ ക്ഷീണമായത്. രോഹിത്തിനു ഈ സീസണില്‍ ഒരു ഫിഫ്റ്റി പോലും ഇനിയും നേടാനായിട്ടില്ല. 13 ഇന്നിങ്‌സുകളില്‍ നിന്നും 266 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സാണ്. 20.46 എന്ന മോശം ശരാശരിയാണ് രോഹിത്തിനുള്ളത്.

5

പൊള്ളാര്‍ഡിന്റെ പ്രകടനം ഇതിനേക്കാള്‍ അബദ്ധമാണ്. തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെ അവസാന മല്‍സരങ്ങളില്‍ അദ്ദേഹത്തെ മുംബൈ പുറത്തിരുത്തുകയും ചെയ്തു. 11 മല്‍സരങ്ങളില്‍ നിന്നും 14.40 ശരാശരിയില്‍ 107.46 സ്‌ട്രൈക്ക് റേറ്റോടെ പൊളളാര്‍ഡ് നേടിയത് 144 റണ്‍സ് മാത്രം.

6

അതേസമയം, ഐപിഎല്ലിലെ ഇതുവരെയുള്ള അവസാന സ്ഥാനക്കാരെയെടുത്താല്‍ നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു അവകാശപ്പെട്ടതാണ്. നാലു തവണയാണ് ഇതുവരെ അവര്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായത്. 2011, 2013, 2014, 2018 സീസണുകളിലായിരുന്നു ഇത്.

7

പഞ്ചാബ് കിങ്‌സ് മൂന്നു തവണയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടു തവണയും അവസാന സ്ഥാനക്കാരായിട്ടുണ്ട്. 2010, 2015, 2016 സീസണുകളിലായിരുന്നു പഞ്ചാബിനു തിരിച്ചടി നേരിട്ടതെങ്കില്‍ ആര്‍സിബി 2017, 19 സീസണുകളിലും ഏറ്റവും താഴെ ഫിനിഷ് ചെയ്തു. ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2008), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2009), പൂനെ വാരിയേഴ്‌സ് (2012) എന്നിവരാണ് ലീഗിലെ മറ്റു അവസാന സ്ഥാനക്കാര്‍.

Story first published: Wednesday, May 18, 2022, 15:56 [IST]
Other articles published on May 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+