IPL 2022: ടെസ്റ്റിലെ 'ഇതിഹാസങ്ങള്‍', എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാനായില്ല, അഞ്ച് പ്രമുഖരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രമുഖരായ പല താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ടെന്ന് വ്യക്തമാവും. 2008ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ പല ഇതിഹാസ താരങ്ങളും കരിയറിന്റെ അവസാന സമയത്തേക്ക് എത്തിയിരുന്നു. 2008ല്‍ ടി20 ഫോര്‍മാറ്റ് സജീവമായി വരുന്ന കാലമായതിനാല്‍ത്തന്നെ ഐപിഎല്ലിനെ വിപ്ലവകരമായ ചുവടുവെപ്പായാണ് എല്ലാവരും കണ്ടത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ ഒരു കൈ നോക്കിയിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, മഹേല ജയവര്‍ധന ഇങ്ങനെ വലിയൊരു പട്ടിക തന്നെ ഐപിഎല്ലില്‍ കളിച്ച സൂപ്പര്‍ താരങ്ങളുടേതായി പറയാന്‍ സാധിക്കും. എന്നാല്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസങ്ങളെന്ന വിശേഷണം നേടുകയും ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസങ്ങളിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. വലം കൈയന്‍ ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം വളരെ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ്. കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നീ ടീമുകള്‍ക്കായാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ 20 മത്സരങ്ങളില്‍ നിന്ന് നേടിയത് 282 റണ്‍സ്. ഒരു തവണ അര്‍ധ സെഞ്ച്വറി നേടാനും സാധിച്ചു. ടൂര്‍ണമെന്റില്‍ ലക്ഷ്മണ്‍ പരാജയമായിരുന്നുവെന്ന് തന്നെ പറയാം. 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 2338 റണ്‍സുമാണ് ലക്ഷ്മണ്‍ ഇന്ത്യക്കായി നേടിയത്.

ശിവനരെയ്ന്‍ ചന്ദ്രപോള്‍
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ശിവനരെയ്ന്‍ ചന്ദ്രപോള്‍. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഇത്രയും പ്രയാസമുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് പറയാം. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച അദ്ദേഹം ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി 164 ടെസ്റ്റില്‍ നിന്ന് 11867 റണ്‍സാണ് ചന്ദ്രപോളിന്റെ പേരിലുള്ളത്. എന്നാല്‍ മൂന്ന് ഐപിഎല്‍ മത്സരം മാത്രം കളിച്ച അദ്ദേഹം നേടിയത് 25 റണ്‍സാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു ചന്ദ്രപോള്‍.

റിക്കി പോണ്ടിങ്
മുന്‍ ഓസീസ് ഇതിഹാസ നായകനായ റിക്കി പോണ്ടിങ് ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ താരത്തിന് മികച്ച റെക്കോഡുകളില്ല. 168 ടെസ്റ്റില്‍ നിന്ന് 13378 റണ്‍സാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ 10 ഐപിഎല്ലില്‍ നിന്ന് 91 റണ്‍സ് മാത്രമാണ് പോണ്ടിങ് നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് അദ്ദേഹം.

മിസ്ബാഹ് ഉല്‍ ഹഖ്
മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ് ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. 75 ടെസ്റ്റില്‍ നിന്ന് 5222 റണ്‍സും 162 ഏകദിനത്തില്‍ നിന്ന് 5122 റണ്‍സുമാണ് മിസ്ബാഹ് നേടിയത്. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാനായില്ല. എട്ട് മത്സരത്തില്‍ നിന്ന് 117 റണ്‍സാണ് മിസ്ബാഹിന്റെ നേട്ടം. 47* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് മിസ്ബാഹ് കളിച്ചത്.

ചേതേശ്വര്‍ പുജാര
രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറില്‍ തിളങ്ങിയ താരമാണ് ചേതേശ്വര്‍ പുജാര. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന് പക്ഷെ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ആര്‍സിബി, സിഎസ്‌കെ ടീമുകളുടെ ഭാഗമായിരുന്ന പുജാര 22 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 390 റണ്‍സാണ്. 51 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രാഹുല്‍ ദ്രാവിഡിന് ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാമെങ്കിലും പുജാരക്ക് അതിന് സാധിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications