Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിതമായി ഫിനിഷറായി തിളങ്ങിയ അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി എന്നിവര്‍ പ്ലേ ഓഫ് ടിക്കറ്റെടുത്ത സീസണില്‍ പ്രമുഖരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെല്ലാം പ്ലേ ഓഫ് കാണാതെ മടങ്ങി. ഈ സീസണിലും നിരവധി യുവ പ്രതിഭകള്‍ മികവ് കാട്ടി കൈയടി നേടിയിട്ടുണ്ട്. ഇത്തവണ പല യുവതാരങ്ങളും ഫിനിഷര്‍ റോളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ അപ്രതീക്ഷിതമായി ഫിനിഷറായി തിളങ്ങിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശശാങ്ക് സിങ്

ശശാങ്ക് സിങ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ശശാങ്ക് സിങ് ഇത്തവണ അപ്രതീക്ഷിത പ്രകടനത്തിലൂടെ ഞെട്ടിച്ച താരമാണ്. 10 മത്സരത്തില്‍ നിന്ന് 69 റണ്‍സാണ് ശശാങ്ക് സിങ്ങിന് ഇത്തവണ ആകെ തിളങ്ങാനായത്. 25 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടോപ് ഓഡറില്‍ അവസരം ലഭിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ശശാങ്ക് സിങ് ഒരു മത്സരത്തില്‍ ഫിനിഷറായി ഇറങ്ങിയപ്പോള്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ആറ് പന്തില്‍ പുറത്താവാതെ 25 റണ്‍സാണ് ശശാങ്ക് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് ശശാങ്കിന്റെ മിന്നും പ്രകടനം. അടുത്ത സീസണില്‍ ഫിനിഷര്‍ റോളില്‍ അവസരം ലഭിച്ചാല്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ശശാങ്ക്.

റിങ്കു സിങ്

റിങ്കു സിങ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഫിനിഷറാണ് റിങ്കു സിങ്. ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന റിങ്കു സിങ് പിന്നീടുള്ള മത്സരങ്ങളില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങി. 2018 മുതല്‍ കെകെആറിന്റെ ഭാഗമായി റിങ്കു സിങ് ഉണ്ടെങ്കിലും ഇത്രയും അവസരം ലഭിക്കുന്നത് ഇത്തവണത്തെ സീസണിലാണ്. ഫിനിഷര്‍ റോളില്‍ ഡല്‍ഹിക്കെതിരേ 23 പന്തില്‍ 42 റണ്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 40 റണ്‍സും റിങ്കു നേടി. ഇത്തവണ ഫിനിഷറെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഞെട്ടിക്കാന്‍ റിങ്കു സിങ്ങിനായി.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ആര്‍ അശ്വിനെ സ്പിന്നറെന്ന നിലയില്‍ മാത്രമാണ് മുഖ്യ പരിഗണന ലഭിച്ചിരുന്നത്. ആര്‍ അശ്വിന്‍ ബാറ്റ് ചെയ്യുമെങ്കിലും ഫിനിഷര്‍ റോളില്‍ ഇത്രയും തിളങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് അശ്വിന്‍ എല്ലാവരെയും ഞെട്ടിച്ചത്. 23 പന്തില്‍ പുറത്താവാതെ 40 റണ്‍സാണ് അദ്ദേഹം നേടിയത്. അശ്വിന്റെ മികവിലാണ് രാജസ്ഥാന്‍ ജയം നേടിയതും പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായതും. മുംബൈ ഇന്ത്യന്‍സിനെതിരേ ഒമ്പത് പന്തില്‍ 21 റണ്‍സും അശ്വിന്റെ പേരിലുണ്ട്.

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മ

പഞ്ചാബ് കിങ്‌സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ജിതേഷിന് സാധിച്ചു. വീരേന്ദര്‍ സെവാഗിന്റെയടക്കം പ്രശംസ നേടാന്‍ ജിതേഷിന് സാധിച്ചിരുന്നു. ഇത്തവണ പഞ്ചാബ് ഫിനിഷര്‍ റോളില്‍ അപ്രതീക്ഷിതമായി ഉപയോഗിച്ച താരമാണ് ജിതേഷ് ശര്‍മ. ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത് എന്നിവരെ ഫിനിഷര്‍ റോളിലേക്ക് ഉപയോഗിച്ച് പരാജയപ്പെട്ട പഞ്ചാബ് പിന്നീടാണ് ജിതേഷ് ശര്‍മയെ ഫിനിഷര്‍ റോളില്‍ പരിഗണിച്ചത്. വമ്പനടികൊണ്ട് ഞെട്ടിച്ച താരം 12 പന്തില്‍ 234 റണ്‍സാണ് നേടിയത്. 29.25 ശരാശരിയില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 163.63 ആയിരുന്നു. അടുത്ത സീസണിലും പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ജിതേഷ് ശര്‍മ.

ആയുഷ് ബധോനി

ആയുഷ് ബധോനി

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കണ്ടെത്തലാണ് ആയുഷ് ബധോനി. ഫിനിഷര്‍ റോളില്‍ ലഖ്‌നൗ പരീക്ഷിച്ചപ്പോള്‍ ബധോനി ഗംഭീര പ്രകടനം നടത്തിയാണ് കൈയടി നേടിയത്. ഗുജറാത്തിനെതിരേ 54 റണ്‍സ് നേടിയതടക്കം പല തവണ ടീം തകര്‍ന്നപ്പോള്‍ ബധോനി തന്റെ ബാറ്റിങ് മികവ് കാഴ്ചവെച്ചു. വരുന്ന സീസണിലും ലഖ്‌നൗ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ബധോനി.

Story first published: Wednesday, May 25, 2022, 18:40 [IST]
Other articles published on May 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+