
മോഹിത് ശര്‍മ
ഐപിഎല്ലില്‍ ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മോഹിത് ശര്‍മ. മീഡിയം പേസറായ അദ്ദേഹം ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള ബൗളര്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ 86 മത്സരത്തില്‍ നിന്ന് 92 വിക്കറ്റുകള്‍ മോഹിത് ശര്‍മ ഇതിനോടകം നേടിയിട്ടുണ്ട്. ഇത്തവണ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്ന താരം നെറ്റ് ബൗളറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഇടം നേടിയെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ മോഹിത് ശര്‍മക്ക് സാധിച്ചിട്ടില്ല. 26 ഏകദിനത്തില്‍ നിന്ന് 31 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 5.45. എട്ട് ടി20യില്‍ നിന്ന് ആറ് വിക്കറ്റാണ് മോഹിത് നേടിയത്. 8.4 ആണ് ഇക്കോണമി. ഇന്ത്യന്‍ ടീമിനൊപ്പം വലിയ നേട്ടമുണ്ടാക്കാന്‍ മോഹിത്തിന് സാധിച്ചിട്ടില്ല.

അമ്പാട്ടി റായിഡു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അമ്പാട്ടി റായിഡു. 184 മത്സരത്തില്‍ നിന്ന് 4162 റണ്‍സാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന റായിഡു നിലവില്‍ സിഎസ്‌കെയുടെ താരമാണ്. ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിച്ചിരുന്ന റായിഡുവിന് പക്ഷെ വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല. 2019ലെ ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞതോടെ റായിഡും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 55 ഏകദിനത്തില്‍ നിന്ന് 1694 റണ്‍സും 6 ടി20യില്‍ നിന്ന് 42 റണ്‍സുമാണ് റായിഡു നേടിയത്.

രാഹുല്‍ ശര്‍മ
ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മ ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന സ്പിന്നറാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അധികം അവസരം ലഭിച്ചില്ല. നാല് ഏകദിനത്തില്‍ നിന്ന് ആറ് വിക്കറ്റും 2 ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. മികച്ച റെക്കോഡുകള്‍ രാഹുലിന് അവകാശപ്പെടാനാവുമെങ്കിലും ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടത് കരിയറില്‍ തിരിച്ചടിയായി. ഏറെ നാള്‍ വിലക്ക് നേരിട്ട് രാഹുലിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.

മുരളി വിജയ്
ഐപിഎല്ലില്‍ ഗംഭീര റെക്കോഡിനുടമയാണ് മുരളി വിജയ്. സിഎസ്‌കെയ്‌ക്കൊപ്പം ഓപ്പണറെന്ന നിലയില്‍ തല്ലിത്തകര്‍ത്ത മുരളി 106 ഐപിഎല്ലില്‍ നിന്നായി 2619 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചെങ്കിലും വലിയൊരു റെക്കോഡ് സൃഷ്ടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു. 17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സുമാണ് മുരളി വിജയ് നേടിയത്. സിഎസ്‌കെയുടെ കിരീട നേട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് മുരളി വിജയ്.

സന്ദീപ് ശര്‍മ
ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡുള്ള സ്വിങ് പേസറാണ് സന്ദീപ് ശര്‍മ. 102 മത്സരത്തില്‍ നിന്ന് 114 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 7.78 എന്ന മികച്ച ഇക്കോണമിയുള്ള സന്ദീപിന് വിരാട് കോലി ഉള്‍പ്പെടെയുള്ള പല സൂപ്പര്‍ താരങ്ങള്‍ക്കുമെതിരേ മികച്ച ബൗളിങ് റെക്കോഡാണുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. രണ്ട് ടി20യില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഇതിന് ശേഷം അദ്ദേഹത്തിന് ഒരവസരം പോലും ഇന്ത്യന്‍ ടീമില്‍ ലഭിച്ചില്ല.


Click it and Unblock the Notifications












