
മാര്‍ക്കസ് സ്റ്റോയിനിസ്
ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ മാര്‍ക്കസ് സ്‌റ്റോയിനിസിനെ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സ്വന്തമാക്കിയത്. മെഗാ ലേലത്തിന് മുമ്പ് തന്നെ ഓസീസ് ഓള്‍റൗണ്ടറെ ലഖ്‌നൗ ടീമിലേക്കെത്തിച്ചിരുന്നു. നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരമാണ് സ്‌റ്റോയിനിസ്. 2019ലായിരുന്നു ഇത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. 211 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്. ഒറ്റ സീസണ്‍കൊണ്ട് തന്നെ സ്‌റ്റോയിനിസിനെ ആര്‍സിബി ഒഴിവാക്കി.

ആവേഷ് ഖാന്‍
അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ പേസര്‍ ഇത്തവണ ലഖ്‌നൗവിനൊപ്പമാണ്. മെഗാ ലേലത്തില്‍ ആവേഷനിനായി വാശിയേറിയ പോരാട്ടം നടന്നെങ്കിലും ലഖ്‌നൗ താരത്തെ സ്വന്തമാക്കുകയായിരുന്നു. ആവേഷും നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. 2017ല്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചത് ആര്‍സിബിക്കൊപ്പമായിരുന്നു. 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും ആവേഷ് നേടി. എന്നാല്‍ പിന്നീട് അധികം അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ ആവേഷ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുന്ന താരമാണ് ആവേഷ്. ഇത്തവണ ലഖ്‌നൗവിന്റെ കുന്തമുന തന്നെയാണ് ആവേഷെന്ന കാര്യം ഉറപ്പാണ്.

ക്വിന്റന്‍ ഡീകോക്ക്
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറായിരുന്ന ക്വിന്റന്‍ ഡീകോക്കിനെ ഇത്തവണ ലഖ്‌നൗവാണ് ഒപ്പം കൂട്ടിയത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള ഡീകോക്ക് ഇത്തവണയും തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരമാണ് ഡീകോക്ക്. 2018ല്‍ ആര്‍സിബിക്കുവേണ്ടി കളിച്ച ഡീകോക്ക് എട്ട് മത്സരത്തില്‍ നിന്ന് 201 റണ്‍സാണ് നേടിയത്. ലഖ്‌നൗവില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഡീകോക്ക്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ അദ്ദേഹം മിടുക്കനാണ്. മുംബൈയെ മറികടന്നാണ് ഡീകോക്കിനെ ലഖ്‌നൗ റാഞ്ചിയത്.

മനീഷ് പാണ്ഡെ
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ മനീഷ് പാണ്ഡെ ഇത്തവണ നാല് കോടിക്ക് ലഖ്‌നൗവിലാണെത്തിയത്. കര്‍ണാടകയ്ക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് രാഹുലും മനീഷും. രണ്ട് പേരും ഇപ്പോള്‍ ലഖ്‌നൗവില്‍ ഒന്നിച്ചിരിക്കുകയാണ്. അനുഭവസമ്പന്നനായ മനീഷ് കെകെആര്‍, ആര്‍സിബി ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2009, 2010 സീസണുകളിലാണ് അദ്ദേഹം ആര്‍സിബിയുടെ ഭാഗമായത്. ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറി നേട്ടം മനീഷ് പാണ്ഡെ നേടിയത് ആര്‍സിബി ജേഴ്‌സിയിലാണ്. 17 ഇന്നിങ്‌സില്‍ നിന്ന് 417 റണ്‍സാണ് അദ്ദേഹം ആര്‍സിബിക്കായി കളിച്ചത്.

മനാന്‍ വോറ
രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള മനാന്‍ വോറ ഇത്തവണ ലഖ്‌നൗവിനൊപ്പമാണ്. നേരത്തെ ആര്‍സിബിയുടെ ഭാഗമാവാനും താരത്തിന് സാധിച്ചിരുന്നു. വലം കൈയന്‍ താരം 55 റണ്‍സാണ് ആര്‍സിബിക്കായി നേടിയത്. അനുഭവസമ്പന്നനായ താരമാണെങ്കിലും മനാന്‍ വോറക്ക് ലഖ്‌നൗവിന്റെ പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. ടോപ് ഓഡറില്‍ ലഖ്‌നൗവിനൊപ്പം പ്രതിഭാശാലികള്‍ നിരവധിയുള്ളതിനാല്‍ വോറക്ക് ബെഞ്ചിലിരിക്കേണ്ടി വരും.


Click it and Unblock the Notifications












