
മിസ്ബാഹ് ഉല്‍ ഹഖ്
പാകിസ്താന്‍ മുന്‍ നായകന്‍ മിസ്ബാഹ് ഉല്‍ഹഖിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയ മിസ്ബാഹ് വിരമിക്കലിന് ശേഷം പാകിസ്താന്‍ മുഖ്യ പരിശീലകനായും മുഖ്യ സെലക്ടറായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. 2007ലെ പ്രഥമ സീസണില്‍ ആര്‍സിബിയാണ് മിസ്ബാഹിനെ ടീമിലെത്തിച്ചത്. വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമല്ലെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ മിസ്ബാഹ് മിടുക്കനാണ്. എട്ട് മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ച താരം ആകെ നേടിയത് 117 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 47 റണ്‍സാണ്.

ഡാരന്‍ ലീമാന്‍
ഓസ്‌ട്രേലിയക്കാരനായ ഡാരന്‍ ലീമാന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പ്രശസ്തനായതോടൊപ്പം ടീമിന്റെ പരിശീലകനെന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 27 ടെസ്റ്റില്‍ നിന്ന് 1798 റണ്‍സും 15 വിക്കറ്റും 117 ഏകദിനത്തില്‍ നിന്ന് 3078 റണ്‍സും 52 വിക്കറ്റും നേടിയ ലീമാന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. രാജസ്ഥാന്‍ റോയല്‍സിനായാണ് അദ്ദേഹം കളിച്ചത്. രണ്ട് മത്സരത്തില്‍ നിന്ന് 17 റണ്‍സും നേടി.

സഞ്ജയ് ബംഗാര്‍
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാറിനെ പരിശീലകനെന്ന നിലയിലാണ് ആരാധകര്‍ക്ക് കൂടുതല്‍ അറിയാവുന്നത്. ഇന്ത്യക്കായി 12 ടെസ്റ്റില്‍ നിന്ന് 470 റണ്‍സും ഏഴ് വിക്കറ്റും 15 ഏകദിനത്തില്‍ നിന്ന് 180 റണ്‍സും ഏഴ് വിക്കറ്റുമാണ് സഞ്ജയ് നേടിയത്. ഇന്ത്യയുടെ പരിശീലക സംഘത്തോടൊപ്പം ഏറെ നാള്‍ പ്രവര്‍ത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ഭാഗമായിരുന്ന അദ്ദേഹം 12 മത്സരത്തില്‍ നിന്ന് 49 റണ്‍സും നാല് വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്.

മുഹമ്മദ് അഷറഫുള്‍
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് മുഹമ്മദ് അഷറഫുള്‍. 2000ല്‍ തിളങ്ങി നിന്നിരുന്ന താരത്തിന് ഒത്തുകളിയുടെ പേരില്‍ കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിട്ടു. പ്രതിഭാശാലിയായ താരം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെന്നത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയാവുന്നത്. മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരം കളിച്ച താരം 2 റണ്‍സാണ് നേടിയത്. പിന്നീട് അവസരം ലഭിച്ചതുമില്ല. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ബംഗ്ലാദേശ് താരങ്ങള്‍ വളരെ കുറവാണ്. അതിലൊരാളാണ് അഷറഫുള്‍.

ഡാമിയര്‍ മാര്‍ട്ടിന്‍
മുന്‍ ഓസീസ് സൂപ്പര്‍ താരമാണ് ഡാമിയന്‍ മാര്‍ട്ടിന്‍. വമ്പനടിക്കാരനല്ലെങ്കിലും സ്ഥിരതയോടെ റണ്‍സുയര്‍ത്താന്‍ മാര്‍ട്ടിന് മികവുണ്ട്. മാര്‍ട്ടിനും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന താരം ഒരു മത്സരം മാത്രമാണ് കളിച്ചത്. നേടിയത് വെറും 19 റണ്‍സും. പിന്നീട് അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയക്കായി നാല് ടി20 മത്സരം മാത്രമാണ് മാര്‍ട്ടിന്‍ കളിച്ചത്.


Click it and Unblock the Notifications
