Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കാട്ടിയത് വന്‍ അബദ്ധം, വലിയ തിരിച്ചടി ഉറപ്പ്, ടീമുകള്‍ക്ക് സംഭവിച്ച അഞ്ച് പിഴവുകളിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലം പൂര്‍ത്തിയാവുമ്പോള്‍ 10 ടീമുകളും വലിയ ആത്മവിശ്വാസത്തിലാണ്. 600 താരങ്ങള്‍ ഉണ്ടായിരുന്ന മെഗാ ലേലത്തില്‍ 204 താരങ്ങളെയാണ് ആകെ വിറ്റുപോയത്. ഇഷാന്‍ കിഷന്‍ 15.25 കോടിക്ക് ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ താരമായി. മറ്റ് പല യുവതാരങ്ങള്‍ക്കും വലിയ നേട്ടം കൊയ്യാനായപ്പോള്‍ വന്‍ തുക പ്രതീക്ഷിച്ച പല പ്രമുഖര്‍ക്കും നിരാശപ്പെടേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങള്‍ക്ക് അപ്രതീക്ഷിത ലോട്ടറിയെന്ന പോലെ വലിയ പ്രതിഫലം ലഭിക്കുകയും ചെയ്തു.

ലേലത്തില്‍ വലിയ പിഴവുകള്‍ ചില ടീമുകള്‍ക്ക് സംഭവിച്ചിട്ടുണ്ട്. കോടികള്‍ വാരിയെറിഞ്ഞപ്പോള്‍ താരത്തിന്റെ മുന്‍ ചരിത്രം പലരും പരിഗണിച്ചില്ലേയെന്ന് സംശയം തോന്നാം. അത്തരത്തില്‍ ടീമുകള്‍ കാട്ടിയത് മണ്ടത്തരമായെന്ന് തോന്നുന്ന ലേലത്തിലെ അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

റിയാന്‍ പരാഗിനെ രാജസ്ഥാന്‍ തിരികെ എത്തിച്ചു

റിയാന്‍ പരാഗിനെ രാജസ്ഥാന്‍ തിരികെ എത്തിച്ചു

അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് റിയാന്‍ പരാഗ്. ബാറ്റുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന താരം പന്തുകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തി. 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് വെറും 93 റണ്‍സാണ്. 11.63 ആണ് ശരാശരി. ഇത്രയും മോശം പ്രകടനം നടത്തിയ താരത്തെ 3.8 കോടിക്ക് രാജസ്ഥാന്‍ എന്തിനാണ് തിരിച്ചെത്തിച്ചതെന്നത് പ്രസക്തമായ ചോദ്യമാണ്. മണ്ടന്‍ തീരുമാനമെന്നാണ് ആരാധകര്‍ രാജസ്ഥാന്റെ നീക്കത്തെ വിശേഷിപ്പിച്ചത്.

ശിവം ദുബെയെ സിഎസ്‌കെ വാങ്ങി

ശിവം ദുബെയെ സിഎസ്‌കെ വാങ്ങി

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ താരമാണ് ശിവം ദുബെ. നീലക്കുറിഞ്ഞിപോലെ ആണ്ടിലൊരിക്കല്‍ പൂക്കുന്ന താരത്തെ നാല് കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി ഉള്ളപ്പോള്‍ എന്തിനാണ് ദുബെയെന്നത് ആര്‍ക്കും സംശയം തോന്നുന്ന ചോദ്യമാണ്. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന വിശേഷണമുള്ള താരം വിരലില്ലെണ്ണാവുന്ന മികച്ച പ്രകടനം മാത്രമാണ് ഇതുവരെ നടത്തിയത്. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ തീരുമാനം മണ്ടത്തരം തന്നെയാണ്.

മാര്‍ക്ക് വുഡിന് 7.5 കോടി

മാര്‍ക്ക് വുഡിന് 7.5 കോടി

ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത് 7.5 കോടി രൂപയ്ക്കാണ്. സ്വയം അത്ഭുതം തോന്നുന്ന പ്രതിഫലം തന്നെയാണ് മാര്‍ക്ക് വുഡിന് ലഭിച്ചിരിക്കുന്നത്. 19 ടി20 മത്സരം കളിച്ച വുഡിന്റെ ഇക്കോണമി 8.76 ആണ്. തല്ലുകൊള്ളി ബൗളറെന്ന് വിളിക്കാവുന്ന വിദേശ പേസര്‍ക്കായി ഇത്രയധികം പ്രതിഫലം മുടക്കിയത് മികച്ച നീക്കമായല്ല ആരാധകര്‍ വിലയിരുത്തുന്നത്. സ്ഥിരയില്ലാത്ത മാര്‍ക്ക് വുഡിനെപ്പോലൊരു താരത്തിനായി കോടികള്‍ നല്‍കിയത് മണ്ടന്‍ തീരുമാനം തന്നെയാണ്.

നിക്കോളാസ് പുരാന് 10.75 കോടി

നിക്കോളാസ് പുരാന് 10.75 കോടി

വെസ്റ്റ് ഇന്‍ഡീസ് വൈസ് ക്യാപ്റ്റനും ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ നിക്കോളാസ് പുരാനെ 10.75 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. വമ്പനടിക്കാരനാണെങ്കിലും സ്ഥിരതയില്ലാത്ത പുരാനായി ഇത്രയധികം പണം മുടക്കിയത് മണ്ടന്‍ തീരുമാനം തന്നെയാണ്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന താരം ബാറ്റുകൊണ്ട് വന്‍ പരാജയമായിരുന്നു. ഈ അവസരത്തില്‍ ഇത്രയും വലിയൊരു മോഹ വില പുരാന് നല്‍കേണ്ടിയിരുന്നില്ലെന്നാണ് ആരാധക പക്ഷം. അവസാന സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 85 റണ്‍സാണ് പുരാന്‍ നേടിയതെന്ന് ഓര്‍ക്കണം.

ലിയാം ലിവിങ്‌സ്റ്റന് ലോട്ടറി

ലിയാം ലിവിങ്‌സ്റ്റന് ലോട്ടറി

ഇംഗ്ലണ്ട് മധ്യനിര താരവും സ്പിന്‍ ഓള്‍റൗണ്ടറുമാണ് ലിയാം ലിവിങ്‌സ്റ്റന്‍. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരത്തെ 11.5 കോടിക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. മികച്ച താരമായെങ്കിലും നല്‍കിയ പണം കൂടിപ്പോയെന്ന അഭിപ്രായമാണ് കൂടുതല്‍ ആളുകള്‍ക്കും. അവസാന സീസണില്‍ രാജസ്ഥാന്റെ ഭാഗമായിരുന്ന താരത്തിന്റെ ഒമ്പത് മത്സരത്തിലെ ശരാശരി വെറും 14 മാത്രമാണ്. തിളങ്ങിയാല്‍ ഭാഗ്യം എന്ന് പറയാവുന്ന താരത്തിനായി ഇത്രയും പണം മുടക്കിയത് മണ്ടത്തരം തന്നെയാണെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.

Story first published: Monday, February 14, 2022, 20:28 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+