IPL 2022: ഇങ്ങനെയൊരു നാണക്കേട് രോഹിത്തിന് ഇതാദ്യം!
ഐപിഎല്ലിന്റെ 15ാം സീസണ്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മാത്രമല്ല അവരുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും നാണക്കേടുണ്ടാക്കിയ സീസണാണ്. ഇത്തവണ ആദ്യ മല്‍സരം ജയിക്കുന്നതിനു മുമ്പ് തന്നെ പ്ലേഓഫ് കാണാതെ പുറത്തായ ടീമാണ് മുംബൈ. തുടര്‍ച്ചയായി എട്ടു കളികളിലാണ് മുംബൈ പൊട്ടിയത്. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. പിന്നീടുള്ള മല്‍സരങ്ങള്‍ മുംബൈയ്ക്കു മാനംകാക്കല്‍ പോരാട്ടങ്ങളായിരുന്നു.

രോഹിത് ശര്‍മയിലേക്കു വരികയാണെങ്കില്‍ ബാറ്റിങില്‍ ഇതുപോലെ ദുരന്തമായി മാറിയ സീസണ്‍ നേരത്തേ ഒരിക്കലുമുണ്ടായിട്ടില്ല. 12 മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം വെറും 218 റണ്‍സ് മാത്രമാണ്. 18.16 എന്ന ദയനീയ ശരാശരിയിലാണിത്. ഒരു ഫിഫ്റ്റി പോലും ഇത്തവണ ഹിറ്റ്മാന്‍ ഇനിയും നേടിയിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 43 റണ്‍സാണ്.

ഐപിഎല്ലില്‍ ആദ്യത്തെ 10 മല്‍സരങ്ങളിലും രോഹിത്തിനു ഫിഫ്റ്റിടക്കാന്‍ സാധിക്കാതെ പോയ ആദ്യത്തെ സീസണ്‍ കൂടിയാണിത്. ഫിഫ്റ്റിയുടെ കാര്യത്തില്‍ മുമ്പൊരിക്കലും ഇങ്ങനെയൊരു ദാരിദ്ര്യം അദ്ദേഹത്തിനു നേരിട്ടിട്ടില്ല. ഇനി നടക്കാനിരിക്കുന്ന രണ്ടു മല്‍സരങ്ങളിലെങ്കിലും ഫിഫ്്റ്റിക്കായുള്ള കാത്തിരിപ്പ് രോഹിത് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ കളിച്ച മിക്ക മല്‍സരങ്ങളിലും മോശമല്ലാത്ത തുടക്കം അദ്ദേഹത്തിനു ലഭിച്ചിരുന്നു. പക്ഷെ ഇവയിലൊന്നു പോലും ഫിഫ്റ്റി വരെയെത്തിക്കാന്‍ സാധിച്ചില്ല. ഈ സീസണില്‍ മുംബൈ പ്ലേഓഫിലെത്താതെ പോയതിന്റെ കാരണങ്ങളിലൊന്നും ഹിറ്റ്മാന്റെ മോശം പ്രകടനമാണ്

അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനമെടുത്താല്‍ 12 മല്‍സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. ഒമ്പതു മല്‍സരങ്ങളില്‍ അവര്‍ തോല്‍വിയിലേക്കു വീണു. മുമ്പൊരു സീസണിലും മുംബൈ ഇത്രയും മല്‍സരങ്ങള്‍ തോറ്റിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് (അഞ്ചു വിക്കറ്റ്), ഗുജറാത്ത് ടൈറ്റന്‍സ് (അഞ്ചു റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (അഞ്ചു വിക്കറ്റ്) എന്നിവരെയാണ് ഈ സീസണില്‍ മുംബൈയ്ക്കു തോല്‍പ്പിക്കാനായത്. ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരേയാണ് മുംബൈയുടെ ബാക്കിയുള്ള മല്‍സരങ്ങള്‍. ഇവയില്‍ ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാനും സംഘവും.

ഇന്നു രാത്രിയാണ് (17-05-22) മുംബൈയിലെ വാംഖഡയില്‍ വച്ച് മുംബൈയും കെയ്ന്‍ വില്ല്യംസണിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുുമുട്ടുന്നത്. മുംബൈ ഒന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ ആവേശത്തിലാണ് ഈ മല്‍സരം കളിക്കുക. പക്ഷെ ഹൈദരാബാദിന് ഇതു ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ അവര്‍ പ്ലേഓഫ് കാണാതെ പുറത്താവും. മുംബൈയെ വലിയൊരു മാര്‍ജിനില്‍ തോല്‍പ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഓറഞ്ച് ആര്‍മി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications