
10 മാര്‍ക്വി താരങ്ങളില്‍ ഒരാള്‍ക്കു മാത്രമേ 10 കോടിക്കു മുകളില്‍ ലഭിച്ചുള്ളൂ. ഇന്ത്യയുടെ യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളിലെ കിങായി മാറിയത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 12.25 കോടി രൂപടയ്ക്കു രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് വാങ്ങിക്കുകയായിരുന്നു. പുതിയ സീസണില്‍ ഇതോടെ ശ്രേയസ് കെകെആറിന്റെ നായകനുമാവുമെന്നു ഉറപ്പായിരിക്കുകയാണ്.
മുന്‍ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെയുള്ള ടീമുകളുടെ വെല്ലുവിളി അതിജീവിച്ചാണ് ശ്രേയസിനെ കെകെആര്‍ കൈക്കലാക്കിയത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള ഹര്‍ഷല്‍ പട്ടേലാണ് ലേലത്തില്‍ അടുത്തതായി 10 കോടിക്കു മുകളില്‍ നേടിയ മറ്റൊരു താരം. കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായ ഹര്‍ഷലിനു ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നുറപ്പായിരുന്നു. 10.75 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹര്‍ഷലിനെ തങ്ങളുടെ തട്ടകത്തിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. രണ്ടു കോടിയായിരുന്നു ലേലത്തിന്റെ അദ്ദേഹത്തിന്റെ അടിസ്ഥാന വില. മൂന്നാം തവണയാണ് ഹര്‍ഷല്‍ ആര്‍സിബി ടീമിന്റെ ഭാഗമായത്. 2012 മുതല്‍ 17 വരെ താരം ആര്‍സിബിയിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഹര്‍ഷലിനെ ആര്‍സിബി വീണ്ടും ടീമിലെത്തിക്കുകയായിരുന്നു.

ശ്രീലങ്കയുടെ പുതിയ സ്പിന്‍ ബൗളിങ് സെന്‍സേഷനായ വനിന്ദു ഹസരംഗയ്ക്കു ലേലത്തില്‍ 10.75 കോടി ലഭിച്ചു. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം പകരക്കാരനായി സീസണിന്റെ രണ്ടാം പകുതിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയിരുന്നു. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ ഹസരംഗയെ ആര്‍സിബി കളിപ്പിച്ചുള്ളൂ.
സീസണിനു ശേഷം കൈവിട്ട ഹസരംഗയെ 10.75 കോടിക്കു ആര്‍സിബി തിരികെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ലേലത്തിന്റെ ആദ്യദിനം ഏറ്റവുമധികം പണം വാരിക്കൂട്ടിയത്. 15.25 കോടി രൂപയ്ക്കു ഇഷാനെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങുകയായിരുന്നു. ഇഷാനെ എന്തു വില നല്‍കിയും തിരിച്ചുപിടിക്കണമെന്ന വാശിയിലായിരുന്നു മുംബൈ പൊരുതിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാനം വരെ പൊരുതി നോക്കിയെങ്കിലും മുംബൈയ്ക്കു വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. ഒടുവില്‍ 15.25 കോടിക്കു ഇഷാന്‍ പഴയ തടകത്തില്‍ മടങ്ങിയെത്തുകയും ചെയ്തു. ഇതോടെ മുംബൈ ടീമിലെ ഏറ്റവും വിലയേറിയ താരമായും അദ്ദേഹം മാറി.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരനാണ് 10 കോടിക്കു മുകളില്‍ ലഭിച്ച അടുത്തയാള്‍. 10.75 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരബാദ് അദ്ദേഹത്തെ വാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു പൂരന്‍. ഇത്തവണ പക്ഷെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ പഞ്ചാബ് ശ്രമിച്ചില്ല. ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് പൂരനു വേണ്ടി കൊമ്പുകോര്‍ത്തത്. ഒടുവില്‍ ഹൈദരാബാദ് താരത്തെ കൈക്കലാക്കി.

ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടായി മാറിയിരിക്കുന്ന യുവ താരം ദീപക് ചാഹറിനെ തിരികെ കൊണ്ടുവരാന്‍ നിലവിലെ ചാംപ്യന്‍മാന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കിയത് 14 കോടി രൂപയാണ്. ലേലത്തില്‍ ഇഷാന്‍ കിഷന്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചതും ചാഹറിനായിരുന്നു. രണ്ടു കോടിയായിരുന്നു ചാഹറിന്റെ അടിസ്ഥാന വില.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചാഹറിനെ സിഎസ്‌തെ വാങ്ങിയത്.

ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയ്ക്കും വലിയ ഡിമാന്റാണ് ലേലത്തില്‍ കണ്ടത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 10 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു പ്രസിദ്ധ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍സും മാത്രമായിരുന്നു ലേലത്തില്‍ താരത്തിനായി രംഗത്തുണ്ടായിരുന്നത്.

ഇന്ത്യയുടെ സീം ബൗളര്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിന് 10.75 കോടി ലേലത്തില്‍ ലഭിച്ചു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് 11 കോടിക്കടുത്ത് ചെലവഴച്ച് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു ആദ്യം മല്‍സരം. പിന്നീട് ഡല്‍ഹിയും മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഒപ്പം ചേര്‍ന്നു. ഒടുവില്‍ ശര്‍ദ്ദുലിനെ ഡിസി കരസ്ഥമാക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസനാണ് 10 കോടിയോ മുകളിലോ നേടിയ മറ്റൊരു താരം. 10 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സ് അദ്ദേഹത്തെ വാങ്ങിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു ഫെര്‍ഗൂസന്‍.


Click it and Unblock the Notifications