
ഇഷാന്‍ കിഷന്‍
ഇത്തവണ മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരമെന്ന റെക്കോഡോടെയാണ് ഇഷാന്‍ കിഷന്‍ സീസണിലേക്കെത്തിയത്. മെഗാ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാനെ ലേലത്തില്‍ 15.25 കോടിക്കാണ് മുംബൈ തിരിച്ചെത്തിച്ചത്. ഈ പ്രതിഫലം കൂടുതലാണെന്ന് പറഞ്ഞവരുടെയെല്ലാം വായടപ്പിക്കാന്‍ ഇഷാനായി. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ 48 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. ഓപ്പണറായി ഇറങ്ങി പുറത്താവാതെ നിന്ന അദ്ദേഹം 11 ഫോറും രണ്ട് സിക്‌സും പറത്തി. മികച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിക്കുമായിരുന്നു. ഇഷാനാണ് വമ്പന്‍ പ്രതിഫലം വാങ്ങിയവരില്‍ ആദ്യ റൗണ്ടില്‍ ഏറ്റവും മികച്ച് നിന്നത്.

ശ്രേയസ് അയ്യര്‍
മെഗാ ലേലത്തില്‍ വാങ്ങിയ പ്രതിഫലത്തോട് കൂറുകാട്ടാന്‍ ആദ്യ മത്സരത്തിലൂടെത്തന്നെ ശ്രേയസ് അയ്യരിന് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കെകെആറിന് വിജയം നേടിക്കൊടുക്കാന്‍ ശ്രേയസിനായി. 12.25 കോടിക്കാണ് ശ്രേയസിനെ കെകെആര്‍ സ്വന്തമാക്കിയത്. നായകനാക്കുകയും ചെയ്തു. സിഎസ്‌കെയ്‌ക്കെതിരേ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയതോടൊപ്പം 20 റണ്‍സുമായി പുറത്താവാതെ നിന്നു.

ലിയാം ലിവിങ്സ്റ്റന്‍
ഇത്തവണ പഞ്ചാബ് കിങ്‌സ് 11.5 കോടിക്കാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റനെ സ്വന്തമാക്കിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് ലിവിങ്സ്റ്റന്‍ കാഴ്ചവെച്ചത്. 10 പന്തില്‍ രണ്ട് സിക്‌സടക്കം 19 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരോവര്‍ പന്തെറിഞ്ഞ താരം 14 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരത്തില്‍ തീരെ മോശമല്ലാത്ത പ്രകടനമാണ് ലിവിങ്സ്റ്റന്‍ കാഴ്ചവെച്ചത്. വരുന്ന മത്സരങ്ങളിലേക്ക് ലിവിങ്സ്റ്റന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നിക്കോളാസ് പുരാന്‍
10.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ താരമാണ് നിക്കോളാസ് പുരാന്‍. വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനായ പുരാന്‍ ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഒമ്പത് പന്ത് നേരിട്ട പുരാന്‍ പൂജ്യത്തിനാണ് പുറത്തായത്. വമ്പടിക്കാരനെന്ന വിശേഷണമുള്ള താരമാണെങ്കിലും ആദ്യ മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും കാര്യമായൊന്നും ചെയ്യാന്‍ പുരാന് സാധിച്ചിരുന്നില്ല.


Click it and Unblock the Notifications

