IPL 2022: ഐപിഎല്ലില്‍ വേഗത്തില്‍ 1000 റണ്‍സ്, വെടിക്കെട്ട് താരങ്ങള്‍ പിന്നില്‍, തലപ്പത്ത് സച്ചിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രം പരിശോധിച്ചാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെന്ന് പറയാവുന്ന നിരവധി താരങ്ങളെ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ഐപിഎല്‍ ആരംഭിക്കുമ്പോള്‍ പല ഇതിഹാസ താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷോണ്‍ പൊള്ളോക്ക്, സനത് ജയസൂര്യ, റിക്കി പോണ്ടിങ് എന്നിവരെല്ലാം അധികനാള്‍ ഐപിഎല്ലില്‍ കളിച്ചെങ്കിലും തങ്ങളുടെ ഒരു അടയാളപ്പെടുത്തല്‍ അവിടെ ബാക്കിയാക്കാന്‍ സാധിച്ചു.
ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന് ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും ഒരു സെഞ്ച്വറിയടക്കം മിന്നും പ്രകടനം തന്നെയാണ് അദ്ദേഹം ടീമിനൊപ്പം കാഴ്ചവെച്ചത്. ഐപിഎല്ലില്‍ വേഗത്തില്‍ 1000 റണ്‍സെന്ന നേട്ടത്തിലെത്തിയവരെ പരിഗണിച്ചാല്‍ ഈ റെക്കോഡിന്റെ തലപ്പത്തുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ടി20 ഫോര്‍മാറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ളതല്ലെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണക്കെന്ന് പറയാം.

1000 ഐപിഎല്‍ റണ്‍സെന്ന നേട്ടത്തിലെത്താന്‍ സച്ചിന് വേണ്ടിവന്നത് വെറും 31 ഇന്നിങ്‌സാണ്. ടി20 ഫോര്‍മാറ്റിന്റെ അതിവേഗ ശൈലിയിലേക്ക് സച്ചിനെപ്പോലെ വേഗത്തില്‍ പൊരുത്തപ്പെട്ട മറ്റൊരു താരമില്ലെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തം. 78 ഐപിഎല്ലില്‍ നിന്ന് 2334 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 295 ഫോറും 29 സിക്‌സുമാണ് സച്ചിന്‍ ഐപിഎല്ലില്‍ പറത്തിയത്.
രണ്ടാം സ്ഥാനത്ത് സുരേഷ് റെയ്‌നയാണ്. 34 ഇന്നിങ്‌സില്‍ നിന്നാണ് സിഎസ്‌കെ താരമായിരുന്ന റെയ്‌ന ഈ നേട്ടത്തിലെത്തിയത്. ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായെങ്കിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ അദ്ദേഹത്തിനാവും. 205 ഐപിഎല്ലില്‍ നിന്ന് 5228 റണ്‍സുകള്‍ റെയ്‌നയുടെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 506 സിക്‌സുകളും 203 ഫിഫ്റ്റിയും ഉള്‍പ്പെടെ ഗംഭീര റെക്കോഡാണ് അദ്ദേഹം ഐപിഎല്ലില്‍ കുറിച്ചത്.

ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭിന് ഈ നേട്ടത്തിലെത്താന്‍ വേണ്ടിവന്നത് വെറും 35 ഇന്നിങ്‌സുകളാണ്. ഇന്ത്യന്‍ പരിമിത ഓവര്‍ ജഴ്‌സിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോഡ് റിഷഭിന് അവകാശപ്പെടാം. 88 ഐപിഎല്ലില്‍ നിന്ന് 2608 റണ്‍സാണ് റിഷഭ് നേടിയത്. ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 237 ഫോറും 117 സിക്‌സും ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്ന താരമാണ് റിഷഭ്.

ഗൗതം ഗംഭീറാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 36 ഇന്നിങ്‌സില്‍ നിന്നാണ് ഗംഭീര്‍ ഈ നേട്ടത്തിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ ഗംഭീര്‍ തുടക്കകാലത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. 154 ഐപിഎല്ലില്‍ നിന്നായി 4218 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 491 ഫോറും 59 സിക്‌സുമാണ് ഗംഭീര്‍ നേടിയത്.

അഞ്ചാം സ്ഥാനത്ത് മൂന്ന് താരങ്ങളാണുള്ളത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, സിഎസ്‌കെ നായകന്‍ എംഎസ് ധോണി, മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും നിലവിലെ കെകെആര്‍ താരവുമായ അജിന്‍ക്യ രഹാനെ എന്നിവര്‍ ഈ നേട്ടത്തിലെത്തിയത് 37 ഇന്നിങ്‌സില്‍ നിന്നാണ്. മുന്‍ കെകെആര്‍ നായകന്‍ സൗരവ് ഗാംഗുലി, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍, കെകെആറിന്റെ നിധീഷ് റാണ എന്നിവര്‍ 38 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications