Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാന്റെ 'തക്കുടു മോന്‍', ഡാന്‍സ് കളിക്കാന്‍ കൊള്ളാം, പരാഗിനെതിരേ ട്രോള്‍ പൂരം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയും അടക്കം നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങുന്നു. പ്രധാനമായും ജോസ് ബട്‌ലറുടെ ബാറ്റിങ് പ്രകടനം. ഇതിനോടകം രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി താരം തല്ലിത്തകര്‍ക്കുന്നു. സഞ്ജുവും മോശമാക്കുന്നില്ല.

പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും പ്രതീക്ഷ കാത്ത് പന്തെറിയുമ്പോള്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും ടീമിനൊപ്പം അവസരത്തിനൊത്ത് ഉയരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഒരു താരത്തിനെതിരേ ആരാധകര്‍ കട്ട കലിപ്പിലാണ്. അത് മറ്റാരുമല്ല ടീമിലെ യുവ താരം റിയാന്‍ പരാഗാണ്. 2021 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ പരാഗിനെ ഇത്തവണ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ തിരികെ എത്തിച്ചതിനെതിരേ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

1

ഇപ്പോഴിതാ ആരാധകരുടെ വിമര്‍ശനം തെറ്റായിരുന്നില്ലെന്ന തരത്തില്‍ ഇത്തവണയും പരാഗ് വന്‍ പരാജയമായിരിക്കുകയാണ്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി ഒന്നും ചെയ്യാനാവാതെ മടങ്ങുന്ന പരാഗ് പന്തുകൊണ്ടും കാര്യമായൊന്നും കാട്ടുന്നില്ല. സഞ്ജു പരാഗിനെ ഇത്തവണ അധികം ബൗളിങ്ങിലേക്ക് പരിഗണിച്ചിട്ടേയില്ല. കെകെആറിനെതിരായ അവസാന മത്സരത്തില്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സാണ് പരാഗ് നേടിയത്. ഇതോടെ പരാഗിനെതിരേ ട്വിറ്ററില്‍ ട്രോള്‍ മഴയാണ്.

കെജിഎഫ് 2ലെ ഡയലോഗ് കൂട്ടിച്ചേര്‍ത്തൊക്കെയാണ് പരാഗിനെതിരേ ട്രോളുകള്‍ ഉയരുന്നത്. 'ഞാന്‍ രാജസ്ഥാനെ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ രാജസ്ഥാന്‍ എന്നെ ഇഷ്ടപ്പെടുന്നു' എന്നൊക്കെയാണ് പരാഗിന്റെ ചിത്രത്തോടൊപ്പം ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്റെ കുഞ്ഞുവാവയാണെന്നും ഡാന്‍സ് കളിക്കാന്‍ മാത്രമാണ് അവന് അറിയാവുന്നതെന്നും എന്തിനാണ് ഇനിയും ടീമിലേക്ക് പരിഗണിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാന്റെ ഉടമകളിലാരെങ്കിലും പരാഗിന്റെ ബന്ധുക്കളുണ്ടോയെന്നാണ് മറ്റ് ചില ആരാധകരുടെ സംശയം.

2

ഇത്രയും മോശം പ്രകടനം നടത്തിയിട്ടും അവനെ മാത്രം എന്തുകൊണ്ടാണ് രാജസ്ഥാന്‍ മാറ്റാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് നേടിയത് വെറും 48 റണ്‍സ്. ശരാശരി 9.60, സ്‌ട്രൈക്കറേറ്റ് 133.33. വരുന്നതിലും വേഗം മടങ്ങും. എന്നിട്ടും ടീമില്‍ സ്ഥിരം ഇടം. എന്തിനാണ് ഇങ്ങനെ ആരാധകരെ നിരാശരാക്കുന്നതെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരത്തിനെക്കൊണ്ട് ഉപകാരമില്ല. സമീപകാലത്തൊന്നും തിളങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വീണ്ടും പരാഗിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

3

അതേ സമയം പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകന്‍ ലസിത് മലിംഗ രംഗത്തെത്തി. 5 -10 പന്തുകള്‍ മാത്രമാണ് അവന് ബാറ്റ് ചെയ്യാന്‍ ലഭിക്കുന്നതെന്നും അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റുകള്‍ നഷ്ടമാവാന്‍ സാധ്യത കൂടുതലാണെന്നുമെല്ലാമുള്ള ന്യായീകരണങ്ങളാണ് മലിംഗ ഉന്നയിക്കുന്നത്.

'പരാഗിന്റെ ഫോമിനെക്കുറിച്ച് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. ഒറ്റക്ക് മത്സരം ജയിപ്പിക്കാനുള്ള റിയാന്‍ പരാഗിന്റെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിശാല മനസുള്ള താരമാണവന്‍. വലിയ അവസരം ഇത്തവണ അവനെ തേടിയെത്തിയിട്ടില്ല. അഞ്ചോ പത്തോ മത്സരങ്ങള്‍ പന്തുകള്‍ മാത്രമാണ് എല്ലാ മത്സരത്തിലും അവന് ലഭിക്കുന്നത്. അവന്‍ ശക്തമായി തിരിച്ചുവരുമെന്നുറപ്പുണ്ട്. ടോപ് ഓഡറിലേക്ക് അവനെ എത്തിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവും. അതിന് സമയമാവുമ്പോള്‍ കൃത്യമായി ചെയ്യും. അവന്‍ ഇപ്പോള്‍ ചെറുപ്പമാണ്. ഭാവിയിലെ സൂപ്പര്‍ താരമായിരിക്കും അവനെന്ന് എനിക്കുറപ്പുണ്ട്'- മലിംഗ പറഞ്ഞു.

Story first published: Tuesday, April 19, 2022, 17:39 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+