മുംബൈ: ചെന്നൈയുടെ സൂപ്പര്‍ കിംഗ്‌സ് രണ്ടാം മത്സരത്തില്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് കാര്യങ്ങളിലാണ് ഇത്. ആദ്യത്തേത് തുടര്‍ച്ചയായ രണ്ടാം മത്സരവും സിഎസ്‌കെ തോറ്റു എന്നതാണ്. രണ്ടാമത്തെ കാര്യം പഴയ കാലത്തെ അനുസ്മരിക്കും വിധത്തില്‍ ടീം ബാറ്റ് ചെയ്തതാണ്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ആവേശത്തിലാണ്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ശിവം ദുബെ 49 റണ്‍സടിച്ചു. 50 റണ്‍സടിച്ച റോബിന്‍ ഉത്തപ്പ ടീമിന്റെ ടോപ് സ്‌കോററായി. എംഎസ് ധോണിയും തകര്‍പ്പന്‍ ഫിനിഷിംഗിന് കൂടി വന്നതോടെ സിഎസ്‌കെയുടെ ആറാട്ട് തന്നെയാണ് കളത്തില്‍ കണ്ടത്. എന്നാല്‍ ലഖ്‌നൗ അവസാന രണ്ടോവറില്‍ മത്സരം തട്ടിയെടുക്കുകയായിരുന്നു.

ശിവം ദുബെയ്ക്കും എംഎസ് ധോണിക്കുമാണ് കൂടുതല്‍ പ്രശംസ ലഭിച്ചത്. ദുബെ ഗംഭീരമായിട്ടാണ് കളിച്ചതെന്നും, നെഹ്‌റ ടീമിലേക്ക് തിരിച്ചുവന്നത് പോലെയുണ്ടെന്നും മന്യ എന്ന ആരാധിക കുറിച്ചു. ദുബെ നിര്‍ഭാഗ്യവനാണെന്നും, 50 തികയ്ക്കാനായില്ലെന്നും സൗരഭ് മല്‍ഹോത്ര ട്വീറ്റ് ചെയ്തു. ദുബെയുടെ ഷോട്ടുകള്‍ യുവരാജ് സിംഗിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. സിഎസ്‌കെയില്‍ വന്നതോടെ ദുബെ ആളാകെ മാറിപ്പോയെന്നും ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചു. മധ്യ ഓവറുകളില്‍ വളരെ മികച്ച രീതിയിലാണ് ദുബെ കളിച്ചതെന്നും, അദ്ദേഹം അര്‍ധ സെഞ്ച്വറി അര്‍ഹിച്ചിരുന്നുവെന്നും ജോണ്‍സ് ട്വീറ്റ് ചെയ്തു. ഒരു ഫൂട് വര്‍ക്കും ഇല്ലാതെയാണ് ദുബെ തകര്‍ത്തടിച്ചത്. സാങ്കേതിക വിദഗ്ധര്‍ ഇപ്പോള്‍ വിറയ്ക്കുന്നുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു.
വിന്റേജ് സിഎസ്‌കെയെ തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ കുറിച്ചത്. തങ്ങളുടെ ധോണിയുടെ ഭയമില്ലാത്ത ബാറ്റിംഗാണ് വീണ്ടും കാണാന്‍ കഴിഞ്ഞത്. ഉത്തപ്പയും ദുബെയും സൂപ്പറായി കളിച്ചു. ധോണിയുടേത് കൂള്‍ ഫിനിഷിംഗാണെന്നും ഭാവന എന്ന ആരാധിക കുറിച്ചു. ധോണി നിരാശപ്പെടുത്തിയില്ലെന്നും, ആദ്യ പന്ത് തന്നെ സിക്‌സറടിച്ചെന്നും പ്രജക്ത എന്ന യൂസര്‍ കുറിച്ചു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരം കൂടിയാണിത്. 68 ലക്ഷം പേരാണ് ഈ മത്സരം കണ്ടത്. ധോണിക്കും സിഎസ്‌കെയ്ക്കും ഉള്ള ഒരു ക്രേസ് വളരെ വലുതാണെന്നും ആരാധകര്‍ പറയുന്നു. ധോണി ഹോട്ട്‌സ്റ്റാര്‍ തന്നെ ക്രാഷ് ആയെന്നും, ഒരു ബൗണ്ടറിയടിച്ചതിന് അത്രയും പേരാണ് കളി കാണാന്‍ കയറിയതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.
ഒരുപാട് കരിയറുകള്‍ മെച്ചപ്പെടുത്തുകയും വളര്‍ത്തി വലുതാക്കുകയും ചെയ്ത താരമാണ് ധോണി. ഈ പ്രായത്തില്‍ ധോണി സ്വന്തം കരിയറാണ് വീണ്ടും കൊണ്ടുവരുന്നതെന്നും മന്യ എന്ന യൂസര്‍ കുറിച്ചു. ധോണിയുടെ ബാറ്റിംഗിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം ഹോട്‌സ്റ്റാറിന് ലഭിക്കുമെന്ും ഇവര്‍ പറയുന്നു. ധോണി ചെയ്യുന്നതെല്ലാം വലിയ നേട്ടങ്ങളായി മാറുകയാണെന്ന് ഹര്‍ഷ ബോഗ്ലെ കുറിച്ചു. അതേസമയം ഇത്ര വലിയ സ്‌കോര്‍ കുറിച്ചിട്ടും മത്സരം ജയിപ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. അവസാന രണ്ടോവറില്‍ 40 റണ്‍സോളം ലഖ്‌നൗവിന് വേണ്ടിയിരുന്നു. 19ാം ഓവര്‍ ശിവം ദുബെയെ കൊണ്ട് എറിയിച്ചതും വന്‍ അബദ്ധമായിരുന്നു. 25 റണ്‍സാണ് താരം വഴങ്ങിയത്. ഇതാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത്. അതല്ലെങ്കില്‍ ജയം സിഎസ്‌കെയ്‌ക്കൊപ്പമാകുമായിരുന്നു.