IPL 2022: ഡുപ്ലെസിസ് ആര്‍സിബിയില്‍ ക്ലിക്കാകില്ല, വാങ്ങേണ്ടിയിരുന്നില്ല, അഞ്ച് കാരണങ്ങള്‍ ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ ആര്‍സിബി സ്വന്തമാക്കിയ സൂപ്പര്‍ താരങ്ങളിലൊരാള്‍ ഫഫ് ഡുപ്ലെസിസായിരുന്നു. സിഎസ്‌കെ ഒഴിവാക്കിയ താരത്തെ ഏഴ് കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനായ ഡുപ്ലെസിസിനായി സിഎസ്‌കെ സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം 7 കോടിക്ക് ആര്‍സിബിയാണ് താരത്തെ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് തന്നെ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡുപ്ലെസിസ്. 100 ഐപിഎല്ലില്‍ നിന്ന് 34.94 ശരാശരിയില്‍ 2935 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ നായകനെന്ന നിലയില്‍ തിളങ്ങിയിരുന്ന താരത്തെ ഇത്തവണ നായകനായും ആര്‍സിബി പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഡുപ്ലെസിസിനെ ആര്‍സിബി വാങ്ങേണ്ടിയിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഡുപ്ലെസിസിനെ ആര്‍സിബി വാങ്ങേണ്ടിയിരുന്നില്ലെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രായം പ്രശ്‌നം
37 വയസുള്ള ഫഫ് ഡുപ്ലെസിസിനെ ടീമിലെത്തിച്ചത് വലിയ ഗുണം ചെയ്യുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. അവസാന സീസണിലെ മിന്നും പ്രകടനം ആര്‍സിബിക്കൊപ്പം അദ്ദേഹത്തിന് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. പ്രായം 37 ആയെങ്കിലും ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരം തന്നെയാണ് അദ്ദേഹം. എന്നാല്‍ ടീമിന്റെ ദീര്‍ഘകാല പദ്ധതികളിലേക്ക് നോക്കുമ്പോള്‍ പ്രായം പ്രശ്‌നം തന്നെയാണ്. അടുത്ത സീസണില്‍ ഡുപ്ലെസിസിന് കളിക്കാനാവുമോയെന്നതില്‍ പോലും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ടീമിലെത്തിച്ചത് ആര്‍സിബിയുടെ മണ്ടര്‍ തീരുമാനം തന്നെയാണ്.

വലിയ പ്രതിഫലം നല്‍കി
ഒരു സീസണിലേക്ക് മാത്രം ഉപകാരപ്പെടാന്‍ സാധ്യതയുള്ള താരമാണ് ഡുപ്ലെസിസ്. അതുകൊണ്ട് തന്നെ ഏഴ് കോടി പ്രതിഫലം ഡുപ്ലെസിസിന് കൂടുതല്‍ തന്നെയാണ്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിട്ടും ടീമിലെ പ്രധാന താരങ്ങളിലൊരാളായിട്ടും സിഎസ്‌കെ ഡുപ്ലെസിസിനായി അധികം തുക മുടക്കാന്‍ തയ്യാറായില്ല. എന്നാല്‍ ആര്‍സിബി അനാവശ്യമായി പ്രായം പരിഗണിക്കാതെ പണം പാഴാക്കിയെന്ന് പറയാം. മറ്റ് ടീമുകളൊന്നും അദ്ദേഹത്തില്‍ വലിയ താല്‍പര്യം കാട്ടാത്തത് പ്രായം പ്രശ്‌നമായതുകൊണ്ടാണ്.

ദീര്‍ഘനാളുകളായി കളിക്കുന്നില്ല
വലിയ ഇടവേളക്ക് ശേഷമാണ് അദ്ദേഹം കളിക്കാനെത്തുകയെന്നത് പരിഗണിക്കപ്പെടേണ്ട സംഭവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച അദ്ദേഹം നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് സജീവം. എന്നാല്‍ അവസാന ഐപിഎല്ലിന് ശേഷം അദ്ദേഹം അധികം ടൂര്‍ണമെന്റുകളൊന്നും കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫോം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇത്തരമൊരു സാഹസത്തിന് ഏഴ് കോടി പ്രതിഫലം നല്‍കേണ്ടിയിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

വിരാട് കോലിയുടെ സാന്നിധ്യം
ഫഫ് ഡുപ്ലെസിസും വിരാട് കോലിയും രണ്ട് സീനിയര്‍ താരങ്ങളാണ്. രണ്ട് പേരും നായകന്മാരെന്ന നിലയില്‍ തിളങ്ങിയിട്ടുള്ളവരും. ഈ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കും രണ്ട് അഭിപ്രായങ്ങളാവും ടീമിനകത്ത് ഉണ്ടാവുക. ഡുപ്ലെസിസിനെ നായകനാക്കുന്ന സാഹചര്യം ഉണ്ടായാല്‍ പല കാര്യത്തിലും കോലിക്ക് പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടായേക്കും. അതുകൊണ്ട് തന്നെ ഈഗോ പ്രശ്‌നങ്ങളുണ്ടാവാനും ടീമിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാവാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കോലിയുടെ സാന്നിധ്യത്തില്‍ ഡുപ്ലെസിസിനെപ്പോലൊരു താരത്തെ പരിഗണിക്കേണ്ടിയിരുന്നില്ല.

സിഎസ്‌കെ താരം ആര്‍സിബിയില്‍ ക്ലിക്കാവില്ല
ടൂര്‍ണമെന്റിന്റെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ത്തന്നെ സിഎസ്‌കെ താരങ്ങള്‍ ആര്‍സിബിയില്‍ ക്ലിക്കാവില്ലെന്ന് വ്യക്തമാവും. സിഎസ്‌കെ പ്രത്യേക പദ്ധതികളോടെ കളിക്കുന്ന ടീമാണ്. അവിടെ കളിച്ചെത്തുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ അവരുടെ പദ്ധതികളില്‍ ക്ലിക്കാണെങ്കിലും മറ്റൊരു ടീമിന്റെ പദ്ധതിയില്‍ പ്രതീക്ഷക്കൊത്ത് ഉയരണമെന്നില്ല. ബ്രണ്ടന്‍ മക്കല്ലം ആര്‍സിബിയിലെത്തിയപ്പോള്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് തന്നെ ഡുപ്ലെസിസ് ആര്‍സിബിയില്‍ ദുരന്തമായി മാറാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications