Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തലയുടെ വിളയാട്ടം, എംഎസ്ഡി റിട്ടേണ്‍സ്, ധോണിയുടെ ഫിഫ്റ്റി ആഘോഷിച്ച് ആരാധകര്‍

മുംബെെ: 2017ന് ശേഷം ആദ്യമായി ഒരു കളിക്കാരന്‍ മാത്രമായി ഒരു ഫ്രാഞ്ചൈസിയില്‍ തുടരുകയാണ് എംഎസ് ധോണി. ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആരാധകരെ മുഴുവന്‍ ആവേശത്തില്‍ ആറാടിച്ചിരിക്കുകയാണ് ധോണി. ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടോപ് സ്‌കോററായിരിക്കുകയാണ് ധോണി. രണ്ട് വര്‍ഷത്തിന് ശേഷം ശേഷം ഐപിഎല്ലില്‍ ആദ്യ ഫിഫ്റ്റിയാണ് താരം കുറിച്ചിരിക്കുന്നത്.

അതിലേറെയും ട്രേഡ് മാര്‍ക്ക് ഷോട്ടുകള്‍ പായിച്ച് കൊണ്ടായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായപ്പോള്‍ പതിയെ തുടങ്ങിയ ധോണി പിന്നീട് താണ്ഡവമാടുകയായിരുന്നു. ആേ്രന്ദ റസ്സല്‍ എറിഞ്ഞ അവസാന ഓവറിലാണ് ധോണി അര്‍ധ സെഞ്ച്വറി കുറിച്ചത്. ഏഴ് ബൗണ്ടറികള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ചെന്നൈ വിക്കറ്റുകള്‍ തുടരെ വീണ് പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ധോണിയുടെ വരവ്.

1

ധോണിയുടെ 24ാമത് അര്‍ധ സെഞ്ച്വറിയാണ് ഐപിഎല്ലില്‍ പിറന്നത്. 38 പന്തില്‍ 50 റണ്‍സാണ് ധോണി നേടിയത്. ടോസ് നേടിയ കൊല്‍ക്കത്ത സിഎസ്‌കെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ മോശം ഷോട്ടുകളിലൂടെ സിഎസ്‌കെ താരങ്ങള്‍ വേഗത്തില്‍ കൂടാരം കയറി. പതിനൊന്ന് ഓവറാവുമ്പോഴേക്കും അഞ്ച് വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലായിരുന്നു. തുടര്‍ന്നാണ് ധോണി വരുന്നത്. സിഎസ്‌കെയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ മത്സരത്തില്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. ക്യാപ്റ്റന്‍സി ഭാരം ജഡേജയെ ബാധിച്ചെന്ന് വ്യക്തമായിരുന്നു. പക്ഷേ ജഡേജയ്‌ക്കൊപ്പം നിന്ന് ധോണി തകര്‍ത്തടിച്ചാണ് സിഎസ്‌കെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

2

17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈക്ക് ആകെ ഉണ്ടായിരുന്നത് 84 റണ്‍സായിരുന്നു. ധോണിയും ഈ സമയത്ത് ആകെ പ്രതിസന്ധിയിലായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും താരത്തെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ അവസാന മൂന്നോവറില്‍ ധോണി ആറാടുകയായിരുന്നു. പേസര്‍മാര്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. 18ാം ഓവറില്‍ ബൗണ്ടറികള്‍ ധാരാളം വന്നു. ഡെത്ത് ഓവറുകളില്‍ അടിച്ചുതകര്‍ത്താണ് ധോണി അര്‍ധ സെഞ്ച്വറി കുറിച്ചത്. ശിവം മാവി 19ാം ഓവര്‍ നല്ല രീതിയില്‍ എറിഞ്ഞ് തുടങ്ങിയെങ്കിലും പാതി വഴിയില്‍ പിഴച്ചു. 15 റണ്‍സാണ് ആ ഓവറില്‍ അടിച്ചെടുത്തത്. അവസാന മൂന്നോവറില്‍ 47 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഇതില്‍ ബഹുഭൂരിപക്ഷവും ധോണിയുടെ ബാറില്‍ നിന്നായിരുന്നു.

3

ആരാധകര്‍ സോഷ്യല്‍ മീഡയയില്‍ ധോണിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ആദ്യ ദിനം തന്നെ ധോണിയുടെ ഫിഫ്റ്റി. മികച്ച തുടക്കമെന്നും രോഹിത് ശങ്കര്‍ എന്ന ആരാധകന്‍ കുറിച്ചു. ധോണിയുടെ ഫിനിഷിംഗ് ഗംഭീരമാണെന്ന് വിക്രാന്ത് ഗുപ്ത കുറിച്ചു. ആദ്യ 18 പന്തില്‍ 7 റണ്‍സ് എടുത്ത ധോണി അടുത്ത 20 പന്തില്‍ 43 റണ്‍സാണ് അടിച്ചത്. മികച്ച പ്രകടനമായിരുന്നുവെന്ന് നിഖില്‍ എന്ന യൂസര്‍ കുറിച്ചു. 28 ഇന്നിംഗ്‌സിന് ശേഷം ധോണി കുറിച്ച ആദ്യ ഫിഫ്റ്റിയാണിത്. ആരാധകര്‍ ഇത് ചൂണ്ടിക്കാണിച്ചു. ധോണിയുടെ ക്ഷമയാണ് വിജയിച്ചതെന്ന് മറ്റൊരു യൂസര്‍ കുറിച്ചു. ടീം മാറിയെങ്കിലും ധോണി മാറിയിട്ടില്ലെന്ന് മന്യ എന്ന ആരാധിക ട്വീറ്റ് ചെയ്തു. ഇര്‍ഫാന്‍ പഠാന്‍, വസീം ജാഫര്‍, ഹര്‍ഭജന്‍ സിംഗ്, ശ്രീവത്സ് ഗോസ്വാമി എന്നിവര്‍ ധോണിയെ അഭിനന്ദിച്ചു.

Story first published: Saturday, March 26, 2022, 22:45 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+