IPL 2022: ഒത്തുകളി നടന്നോ?, ആരോപണവുമായി ആരാധകര്‍, ഗുജറാത്തിന് അനുകൂലം, തെളിവുകള്‍!

അഹമ്മദാബാദ്: ഇടവേളക്ക് ശേഷം ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു ഐപിഎല്‍ സീസണായി 15ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ആവേശ പോരാട്ടം കണ്ട 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടിയത്. 11 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്കെത്തിച്ച ഹര്‍ദിക്കിന്റെ നായക മികവിനെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ അമിതാ ഷാ ഉള്‍പ്പെടെ പല പ്രമുഖരും മത്സരം കാണാന്‍ എത്തിയിരുന്നു. ഗുജറാത്തിന്റെ അരങ്ങേറ്റ സീസണിലെ കിരീട നേട്ടത്തെ എല്ലാവരും വാഴ്ത്തിയെങ്കിലും ഇപ്പോഴിതാ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പറ്റം ആരാധകര്‍. ഗുജറാത്തിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളായും ചില കാര്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗുജറാത്തിന് അനുകൂലമായിരുന്നു ഫൈനല്‍ മത്സരത്തിലെ സാഹചര്യങ്ങളെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫൈനലിന്റെ വേദി ഗുജറാത്ത്. ഫൈനലിലെ ടീം ഗുജറാത്ത് ടൈറ്റന്‍സ്. നായകന്‍ ഗുജറാത്ത് കാരന്‍. മത്സരം കാണാന്‍ അമിത് ഷായും നരേന്ദ്ര മോദിയും. ഗുജറാത്ത് അല്ലാതെ മറ്റാര് ജയിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത് ? 9 വയസുള്ള കുട്ടി പോലും ഇത് ഒത്തുകളിയാണെന്ന് പറയും എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ഗുജറാത്തിന്റെ ജയത്തിന് ശേഷം ചില ആരാധകര്‍ മോദിക്ക് ജയ് വിളിക്കും. ലഖ്‌നൗ കിരീടം നേടിയാല്‍ യോഗിക്ക് ജയ് വിളിക്കും. രാജസ്ഥാന്‍ റോയല്‍സ് ജയിച്ചിരുന്നെങ്കിലോ ? ഈ ഒത്തുകളി ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. ഗുജറാത്തില്‍ അടുത്ത ഇലക്ഷനില്‍ ജയിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഗുജറാത്തിന്റെ കിരീട നേട്ടമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ടോസ് നേടിയ ശേഷം രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതില്‍ നിന്ന് തന്നെ മത്സരം ഒത്തുകളിയാണെന്ന് വ്യക്തമാണെന്നാണ് രഞ്ജിത് കുമാറെന്നൊരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. കിരീടം നേടിയെങ്കിലും ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് വലിയ ആഹ്ലാദമില്ലായിരുന്നു. ഇത് മത്സര ഫലത്തെക്കുറിച്ച് നേരത്തെ അറിയാവുന്നതുകൊണ്ടാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. കണ്ടതില്‍ വെച്ച് ഏറ്റവും മോശം ഐപിഎല്‍ ഫൈനലാണിതെന്നും. ഗുജറാത്തിന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ മത്സരം നല്‍കിയതോടെ ഗുജറാത്ത് അല്ലാതെ മറ്റാര് ജയിക്കുമെന്നാണ് ജയകുമാര്‍ എന്ന ആരാധകന്‍ ചോദിക്കുന്നത്. ഗ്രൗണ്ട് സപ്പോര്‍ട്ട് പൂര്‍ണ്ണമായും ഗുജറാത്തിനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഈ വാദങ്ങളിലൊന്നും വലിയ കഴമ്പില്ലെന്ന് തന്നെ പറയാം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് രണ്ടാമത് പന്തെറിഞ്ഞാല്‍ സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഈ കണക്കുകൂട്ടല്‍ പാളി. ഗുജറാത്തിനെപ്പോലെ ശക്തമായൊരു ഫിനിഷിങ് മികവുള്ള ടീമിനെതിരേ ആദ്യം പന്തെറിയുന്നതായിരുന്നു നല്ലത്. ടോസ് നേടിയിരുന്നെങ്കില്‍ ആദ്യം പന്ത് ചെയ്യാനാണ് ആഗ്രഹിച്ചതെന്നാണ് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്. സഞ്ജുവിന്റെ തീരുമാനം ഹര്‍ദിക് ആഗ്രഹിച്ചത് പോലെ തന്നെയായെങ്കിലും ഇതില്‍ ഒത്തുകളി ആരോപണത്തിന് പ്രസക്തിയില്ല.

എന്നാല്‍ ഫൈനലിലെ സാഹചര്യം ഗുജറാത്തിന് അനുകൂലമായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല. ഫൈനല്‍ വേദി നേരത്തെ തീരുമാനിച്ചതാണെങ്കിലും ഗുജറാത്ത് ഫൈനലിലേക്കെത്തിയതോടെ നിഷ്പക്ഷമായൊരു വേദി തീരുമാനിക്കാമായിരുന്നു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ മത്സരം നടന്നതോടെ വലിയ ഗ്രൗണ്ട് സപ്പോര്‍ട്ട് ഗുജറാത്തിന് ലഭിച്ചു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ഗുജറാത്തിനായാണ് ആര്‍പ്പുവിളിച്ചത്. ഇത് സന്ദര്‍ശകരായ രാജസ്ഥാനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ഇതിനെ ഒത്തുകളിയെന്ന് പറയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications