For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ശ്രേയസിനെ വീഴ്ത്തിയ ഡുപ്ലെസിയുടെ മാസ്റ്റര്‍ പ്ലാന്‍, മൂന്നാം ബോളില്‍ പുറത്ത്!

ഹസരംഗയാണ് നായകനെ പുറത്താക്കിയത്

1

ഐപിഎല്ലില്‍ കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വീഴ്ത്തിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫഫ് ഡുപ്ലെസിയുടെ മാസ്റ്റര്‍ പ്ലാന്‍. അപകടകാരിയായ ശ്രേയസിനെ അധികനേരം ക്രീസില്‍ തുടരാന്‍ ആര്‍സിബി അനുവദിച്ചില്ല. 10 ബോളുകളില്‍ നിന്നും രണ്ടു ബൗണ്ടറിയടക്കം 13 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗ തന്റെ ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ശ്രേയസിനെ വീഴ്ത്തുകയായിരുന്നു.

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കെകെആര്‍ നായകന്‍ അത്ര മിടുക്കനല്ല. ഈ വീക്ക്‌നെസാണ് ആര്‍സിബി ക്യാപ്റ്റന്‍ ഡുപ്ലെസി മുതലാക്കിയത്. ഏഴാമത്തെ ഓവര്‍ തന്നെ അദ്ദേഹം ഹസരംഗയെ പന്തേല്‍പ്പിക്കുകയായിരുന്നു. ആദ്യ ബോളില്‍ ശ്രേയസിനു റണ്ണെടുക്കനായില്ല. അടുത്ത ബോളില്‍ സിംഗിള്‍. മൂന്നാമത്തെ ബോളില്‍ സുനില്‍ നരെയ്ന്‍ സിംഗിളെടുത്തു. നാലാമത്തെ ബോളില്‍ കെകെആര്‍ ആരാധകരെ സ്തബ്ധരാക്കി ശ്രേയസിനെ ഹസരംഗ മടക്കി.

2

ക്രീസിനു പുറത്തേക്കിറങ്ങി നിന്ന് ശ്രേയസ് വമ്പന്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ലോങ്ഓണില്‍ ആര്‍സിബി നായകന്‍ ഡുപ്ലെസിയുടെ കൈകളിലേക്കാണ് പന്ത് താഴ്്ന്നിറങ്ങിയത്. അദ്ദേഹത്തിനു തന്റെ പൊസിഷനില്‍ നിന്നും ഇളകേണ്ടി പോലും വന്നില്ല. 2020നു ശേഷമുള്ള കണക്കുകളെടുത്താല്‍ 19 ഇന്നിങ്‌സുകളില്‍ അഞ്ചിലും ശ്രേയസിനെ പുറത്താക്കിയത് ലെഗ് സ്പിന്നര്‍മാരാണ്. 23.2 എന്ന മോശം ശരാശരിയാണ് അദ്ദേഹത്തിന്റേത്. സ്‌ട്രൈക്ക് റേറ്റ് 104ഉം ആണ്.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ഹസരംഗ ആദ്യ ഓവറില്‍ തന്നെ ആര്‍സിബിക്കു വിക്കറ്റ് സമ്മാനിച്ചത്. നേരത്തേ പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ മല്‍സരത്തിലും ലങ്കന്‍ സ്പിന്നര്‍ ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ പ്രതീക്ഷ കാത്തിരുന്നു. അന്നു എട്ടാം ഓവറിലായിരുന്നു ഹസരംഗ ബൗള്‍ ചെയ്യാനെത്തിയത്. പഞ്ചാബ് ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാളിനെ ആദ്യബോളില്‍ മടക്കുകയും ചെയ്തു. പുള്‍ ഷോട്ടിനു ശ്രമിച്ച മായങ്കിനെ സ്‌ക്വയര്‍ ലെഗില്‍ ഷഹബാസ് അഹമ്മദ് പിടികൂടുകയായിരുന്നു.

129 റണ്‍സ് വിജയലക്ഷ്യം

129 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ 18.5 ഓവറില്‍ 128 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 25 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 18 ബോൡ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും താരം നേടി. ഉമേഷ് യാദവ് (18), സാം ബില്ലിങ്‌സ് (14), ശ്രേയസ് അയ്യര്‍ (13), സുനില്‍ നരെയ്ന്‍ (12) എന്നിവരാണ് 10പ്ലസ് സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. നാലോവറില്‍ 20 റണ്‍സിനാണ് ഹസരംഗ നാലു പേരെ പുറത്താക്കിയത്. ആകാഷ്ദീപിനു മൂന്നും ഹര്‍ഷല്‍ പട്ടേലിനു രണ്ടും വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, March 30, 2022, 21:53 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+