IPL 2022: ആര്‍സിബി ടീമിലെടുത്തു, പിന്നാലെ കോലിയുടെ സന്ദേശം, വെളിപ്പെടുത്തി ഡുപ്ലെസിസ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളുടെ വരവോടെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. വ്യക്തമായ പദ്ധതികളോടെ ടീം കളത്തിലിറങ്ങുമ്പോള്‍ ആവേശ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഇത്തവണ ആര്‍സിബി വലിയ മാറ്റങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. അവസാന സീസണോടെ വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനോടൊപ്പമാവും 15ാം സീസണില്‍ ആര്‍സിബി ഇറങ്ങുക.
മെഗാ ലേലത്തില്‍ ആര്‍സിബി നടത്തിയ പ്രധാന നീക്കങ്ങളിലൊന്ന് ഫഫ് ഡുപ്ലെസിസിനെ ടീമിലെത്തിച്ചതാണ്. അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന ഡുപ്ലെസിസ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഇത്തവണ സിഎസ്‌കെയുടെ വെല്ലുവിളികള്‍ മറികടന്നാണ് ആര്‍സിബി ഡുപ്ലെസിസിനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ആര്‍സിബി ടീമിലെത്തിച്ചതിന് പിന്നാലെ വിരാട് കോലി തനിക്കയച്ച സന്ദേശതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡുപ്ലെസിസ്.

'ആര്‍സിബി സ്വന്തമാക്കിയതിന് പിന്നാലെ വിരാട് കോലിയില്‍ നിന്ന് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം ലഭിച്ചു. വളരെ മനോഹരമായ കാര്യമായിരുന്നു ഇത്. ഞാനും കോലിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി മത്സരങ്ങള്‍ ഞങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. ഞാന്‍ ദക്ഷിണാഫ്രിക്കയുടെ നായകനായിരിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായി കോലിയുണ്ടായിരുന്നു. രണ്ട് പേരും വളരെ മത്സരബുദ്ധിയുള്ളവരാണ്.
അവനെതിരേ ഇത്തവണ മത്സരിക്കേണ്ടതെന്നത് മികച്ച കാര്യമാണ്. കാരണം എന്നെ പുറത്താക്കുമ്പോള്‍ വിരാട് നടത്തുന്ന ആഹ്ലാദ പ്രകടനവും വാക്കുകളും ഞാന്‍ വെറുത്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത ബന്ധമാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളോടൊപ്പം കളിക്കുന്നതിനെ വലിയ അവസരമായാണ് കാണുന്നത്. പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്'- ഡുപ്ലെസിസ് പറഞ്ഞു.

ഇത്തവണ എബി ഡിവില്ലിയേഴ്‌സില്ലാതെ ആര്‍സിബി ഇറങ്ങുമ്പോള്‍ പകരക്കാരനായി ഡുപ്ലെസിസിനെയാണ് ടീം കാണുന്നത്. വിരാട് കോലി-ഫഫ് ഡുപ്ലെസിസ്-ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ. ഡുപ്ലെസിസ് ഇത്തവണ ആര്‍സിബിയുടെ നായകനാവാനുള്ള സാധ്യത കൂടുതലാണ്. ലഭിക്കുന്ന വാര്‍ത്ത അനുസരിച്ച് ഡുപ്ലെസിസ് തന്നെയാവും ടീമിനെ നയിക്കുക. ഡുപ്ലെസിസും കോലിയും ചേര്‍ന്ന് ആര്‍സിബി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.
ഇത്തവണ വലിയ മാറ്റങ്ങളോടെയെത്തുന്ന ആര്‍സിബിക്ക് ഭേദപ്പെട്ട ടീം കരുത്തുണ്ട്. ഇത്തവണ കന്നിക്കിരീടം അലമാരയിലെത്തിക്കാനുള്ള ഭാഗ്യമുണ്ടാവുമെന്ന വലിയ പ്രതീക്ഷയിലാണ് ടീമും ആരാധകരും. കോലി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിന്റെ നട്ടെല്ലായി കോലി തന്നെയാവും ഉണ്ടാവുക. ഇത്തവണ വലിയ പദ്ധതികളോടെ ഇറങ്ങുന്ന ആര്‍സിബിയുടെ പ്രകടനം കണ്ടറിയണം. എബി ഡിവില്ലിയേഴ്‌സിന്റെ അഭാവം നികത്തുകയെന്നത് ആര്‍സിബിക്ക് എളുപ്പമാവില്ലെന്നുറപ്പ്.

ആര്‍സിബി ഇത്തവണ ഡുപ്ലെസിസിനെ ടീമിലെത്തിച്ചതിനെ വിമര്‍ശിക്കുന്ന ആരാധകരും ഏറെയാണ്. സിഎസ്‌കെ താരങ്ങള്‍ ആര്‍സിബിയിലെത്തിയപ്പോഴെല്ലാം നിരാശപ്പെടുത്തിയത് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ദിനേഷ് കാര്‍ത്തികിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചതിനെതിരേയും വിമര്‍ശനം ശക്തമാണ്. എബിഡുയുടെ അഭാവം നികത്താന്‍ മധ്യനിരയില്‍ ഉത്തമ പകരക്കാരനെ എത്തിച്ചില്ലെന്നത് ടീമിന്റെ പ്രധാന പോരായ്മ തന്നെയാണ്. ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയ്ക്കായി കോടികള്‍ മുടക്കിയതിനെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.
ജോഷ് ഹെയ്‌സല്‍വുഡ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, സിദ്ധാര്‍ത്ഥ് കൗള്‍, മഹിപാല്‍ ലോംറോര്‍, ഡേവിഡ് വില്ലി, ഫിന്‍ അലന്‍ എന്നിവരാണ് ആര്‍സിബി ഇത്തവണ ടീമിലെത്തിച്ച മറ്റ് പ്രമുഖര്‍. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റെങ്കിലും അതിനൊത്ത പ്രകടനം ടീമില്‍ നിന്ന് ഉണ്ടാവുമോയെന്നത് കണ്ടറിയണം. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും കൃത്യമായ ദൗര്‍ബല്യം ഉണ്ടെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications