Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലിക്കു പോലുമായില്ല, ഡുപ്ലെസി വേറെ ലെവല്‍!- പക്ഷെ സഞ്ജുവിനോളമെത്തില്ല

ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുള്ള തുടക്കം ഗംഭീര ഇന്നിങ്‌സുമായി ആഘോഷിച്ചിരിക്കുകയാണ് ഫഫ് ഡുപ്ലെസി. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഫോം അദ്ദേഹം ആര്‍സിബിയിലെ കന്നിയങ്കത്തില്‍ തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ജഴ്‌സി മാത്രമേ മാറിയിട്ടുള്ളൂവെന്നും താന്‍ പഴയ ഡുപ്ലെസി തന്നെയാണെന്നും അദ്ദേഹം പഞ്ചാബ് കിങ്‌സിനെതിരേ കാണിച്ചുതന്നു.

ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസി 88 റണ്‍സാണ് വാരിക്കൂട്ടിയത്. വെറും 57 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. സെഞ്ച്വറിക്കു 12 റണ്‍സ് മാത്രമകലെയാണ് ഡുപ്ലെസി പുറത്തായത്.

1

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് ഫഫ് ഡുപ്ലെസി പഞ്ചാബ് കിങ്‌സിനെതിരേ തന്റെ പേരിലാക്കിയത്. ആര്‍സിബി നായകനായുള്ള കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയ ആദ്യ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു പോലും സാധിക്കാത്ത നേട്ടത്തിനാണ് ഡുപ്ലെസി അവകാശിയായത്.
പഞ്ചാബിനെതിരേ ആര്‍സിബിയുടെ 10 ഓവര്‍ കഴിയുമ്പോള്‍ ഡുപ്ലെസി 30 ബോളില്‍ 17 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ 17.1 ഓവറില്‍ പുറത്താവുമ്പോഴേക്കും 57 ബോളില്‍ 88 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

2

ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ പേരിലാണ്. നായകനായി കന്നി മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച ഏക താരവും അദ്ദേഹം തന്നെ.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേയാണ് സഞ്ജുവിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യ മല്‍സരം കളിച്ചത്. ഈ മല്‍സരത്തില്‍ 119 റണ്‍സുമായി അദ്ദേഹം വരവറിയിച്ചു. പക്ഷെ ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാനായില്ല. അവസാന ബോളില്‍ റോയല്‍സ് പൊരുതി വീഴുകയായിരുന്നു.

3

സഞ്ജു കഴിഞ്ഞാല്‍ ക്യാപ്റ്റനായുള്ള ആദ്യ മല്‍സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം നിലവിലെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു ഈ ഇന്നിങ്‌സും. സ്ഥിരം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെ മായങ്ക് നായകനാവുകയായിരുന്നു. 99 റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തു. 58 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും മായങ്ക് നേടി. പക്ഷെ മല്‍സരത്തില്‍ ഡിസി ഏഴു വിക്കറ്റിനു പഞ്ചാബിനെ പരാജയപ്പെടുത്തി.

4

മായങ്കിനു ശേഷം അരങ്ങേറ്റത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ മൂന്നാമത്തെ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ നായകന്‍ ശ്രേയസ് അയ്യരാണ്. ഡിസിക്കായി 93 റണ്‍സ് അദ്ദേഹമെടുത്തിരുന്നു. ഇന്നത്തെ കളിയില്‍ 88 റണ്‍സെടുത്ത ഡുപ്ലെസി നാലാംസ്ഥാനത്തു നില്‍ക്കുന്നു. കരെണ്‍ പൊള്ളാര്‍ഡ് (83), ആരോണ്‍ ഫിഞ്ച് (64) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Sunday, March 27, 2022, 22:07 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+