Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഫിഫ്റ്റിയുമായി മിന്നിച്ച് ഡുപ്ലെസി! ആര്‍സിബിക്കു പുതിയ ഓപ്പണിങ് ജോടി?

ഐപിഎല്ലിന്റെ 15ാം സീസണില്‍ പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു കീഴില്‍ ഇറങ്ങാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കന്നിക്കിരീടത്തിനു വേണ്ടിയുള്ള കഴിഞ്ഞ 14 വര്‍ഷം നീണ്ട ആര്‍സിബിയുടെ കാത്തിരിപ്പ് ഇത്തവണ ഡുപ്ലെസി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

1

മെഗാ ലേലത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയായ ഡുപ്ലെസിയെ ആര്‍സിബി 'പൊക്കിയത്'. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതിനാല്‍ അദ്ദേഹത്തിനു ക്യാപ്റ്റന്റെ ചുമതലയും ആര്‍സിബി അടുത്തിടെ നല്‍കുകയായിരുന്നു. ദീര്‍ഘകാലം സൗത്താഫ്രിക്കന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇതു ആര്‍സിബിക്കും ഗുണം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ സീസണിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആര്‍സിബി പരിശീലന മല്‍സരം കളിച്ചിരുന്നു.

2

രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനു പകരം വ്യത്യസ്തമായ ഒരു പരിശീലന മല്‍സരമാണ് ആര്‍സിബി കളിച്ചത്. നിശ്ചിത ഓവറുകളില്‍ ഒരു നിശ്ചിത സ്‌കോറെന്ന ലക്ഷ്യം നല്‍കിയാണ് ആര്‍സിബി താരങ്ങള്‍ ഇറങ്ങിയത്.
ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ഓപ്പണറായി തന്നെ കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളി യുവതാരം അനൂജ് റാവത്തായിരുന്നു. വിരാട് കോലിക്കു പകരം റാവത്തായിരിക്കും പുതിയ സീസണില്‍ ഡുപ്ലെസിയുടെ ഓപ്പണിങ് പങ്കാളിയെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ കോലിയും ദേവ്ദത്ത് പടിക്കലുമായിരുന്നു ആര്‍സിബിയുടെ ഓപ്പണര്‍മാര്‍.

3

ആദ്യത്തെ 10 ഓവറില്‍ 80-90 റണ്‍സെടുക്കുകയെന്ന ദൗത്യമായിരുന്നു ആര്‍സിബി ടീമിനു നല്‍കിയിരുന്നത്. ഓരോ പുറത്താവലിനും ആറു റണ്‍സ് വീതം നഷ്ടമാവുകയും ചെയ്യും. ഓപ്പണിങ് ജോടികളായ ഫഫ് ഡുപ്ലെസിയും അനൂജ് റാവത്തുമാണ് ഓപ്പണ്‍ ചെയ്തത്. തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇരുവരും അനായാസം ഈ ലക്ഷ്യം മറികടക്കുകയും ചെയ്തു. സിദ്ധാര്‍ഥ് കൗളും കരണ്‍ ശര്‍മയുമായിരുന്നു ബൗളര്‍മാര്‍. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കാത്തത്. ഡുപ്ലെസിയും റാവത്തും ചേര്‍ന്ന് 10 ഓവറില്‍ വാരിക്കൂട്ടിയത് 117 റണ്‍ാണ്. പുറത്താവാതെ 71 റണ്‍സെടുത്ത ഡുപ്ലെസിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. റാവത്ത് 44 റണ്‍സെടുത്ത് പുറത്തായി.

4

ആര്‍സിബി ടീമിനു നല്‍കിയ രണ്ടാത്തെ ലക്ഷ്യം 12-20 ഓവറുകള്‍ക്കിടെ 90-100 റണ്‍സ് നേടുകയെന്നതായിരുന്നു. ബാറ്റ് ചെയ്തത് പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കും വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡുമായിരുന്നു. അനൂജ് റാവത്ത് വിക്കറ്റ് കീപ്പറായപ്പോള്‍ സിദ്ധാര്‍ഥ് കൗളും കരണ്‍ ശര്‍മയും തന്നെ ബൗള്‍ ചെയ്തു. റൂതര്‍ഫോര്‍ഡ് ഫിഫ്റ്റിയുമായി ബാറ്റിങില്‍ തിളങ്ങി. പക്ഷെ എട്ടോവറില്‍ (12-20) 100 റണ്‍സ് വേണ്ടയിടത്ത് 80 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മൂന്നാമത്തെ സെനാറിയോ 16-20 ഓവറുകളില്‍ 40 റണ്‍സെടുക്കുകയെന്നതായിരുന്നു. കരണ്‍ ശര്‍മയും അനീഷ്വര്‍ ഗൗതവുമായിരുന്നു
ബാറ്റര്‍മാര്‍.

5

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഈ സീസണിലെ ആദ്യ മല്‍സരം 27ന് രാത്രി 7.30നു പഞ്ചാബ് കിങ്‌സിനെതിരേയാണ്. ആര്‍സിബിയെപ്പോലെ തന്നെ പഞ്ചാബും പുതിയ ക്യാപ്റ്റനു കീഴിലാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിക്കുന്നത്. ഫഫ് ഡുപ്ലെസിക്കു കീഴില്‍ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കുകയായിരിക്കും ആര്‍സിബിയുടെ ലക്ഷ്യം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Tuesday, March 22, 2022, 17:55 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+