Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യത്തെ ആഴ്ചയിലെ സൂപ്പര്‍ ഇലവന്‍- ധോണി ടീമില്‍, കോലിയും രോഹിത്തുമില്ല!

ഐപിഎല്ലിന്റെ ആദ്യത്തെയാഴ്ചയിലെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ശ്രദ്ധേയമായ ചില ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ ആദ്യത്തെയാഴ്ച ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നു. ചില വമ്പന്‍ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ നിരാശപ്പെടുത്തിയപ്പോള്‍ ചില അപ്രതീക്ഷിത ഹീറോസിനെയും കഴിഞ്ഞയാഴ്ച കാണാന്‍ സാധിച്ചു.

പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് അവര്‍ വിജയം കൊയ്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ആദ്യ ആഴ്ച തോല്‍വിയറിയാതെ മുന്നേറിയ ടീമുകള്‍. ആദ്യ ആഴ്ചയിലെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള പ്ലെയിങ് ഇലവന്‍ നോക്കാം.

ഡുപ്ലെസി & ഇഷാന്‍ (ഓപ്പണര്‍മാര്‍)

ഡുപ്ലെസി & ഇഷാന്‍ (ഓപ്പണര്‍മാര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനുമാണ് ഓപ്പണ്‍മാരായി കളിക്കുക. ആര്‍സിബിക്കൊപ്പമുള്ള തുടക്കം ബാറ്റിങില്‍ ഗംഭീരമാക്കാന്‍ ഡുപ്ലെസിക്കായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ 88 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള രണ്ടാത്തെ കളിയില്‍ ഡുപ്ലെസി അഞ്ചു റണ്‍സിനു പുറത്തായി.
ഇഷാനാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ മല്‍സരത്തില്‍ ഫിഫ്റ്റിയുമായാണ് തുടങ്ങിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 48 ബോളില്‍ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

 രാജപക്‌സ, ഹൂഡ, ബദോനി, ധോണി (വിക്കറ്റ് കീപ്പര്‍)- മധ്യനിര

രാജപക്‌സ, ഹൂഡ, ബദോനി, ധോണി (വിക്കറ്റ് കീപ്പര്‍)- മധ്യനിര

മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ഭാനുക രാജപക്‌സയാണ്. തുടര്‍ന്നുള്ള പൊസിഷനുളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദീപക് ഹൂഡ, ആയുഷ് ബദോനി എന്നിവരും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണിയും കളിക്കും.
കന്നി ഐപിഎല്‍ സീസണില്‍ തന്നെ സര്‍പ്രൈസ് പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് രാജപക്‌സ. 238.70 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 74 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

3

ലഖ്‌നൗവിന്റെ ഇന്ത്യന്‍ ജോടികളായ ഹൂഡയും ബദോനിയും ശ്രദ്ധേയമായ ബാറ്റിങാണ് പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ കളിയില്‍ ഇരുവരുടെയും ഫിഫ്റ്റിയാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. സിഎസ്‌കെയ്‌ക്കെതിരായ രണ്ടാമത്തെ കളിയിലും തകര്‍പ്പന്‍ റണ്‍ചേസില്‍ രണ്ടു പേരും നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

4

സിഎസ്‌കെയുടെ മുന്‍ ഇതിഹാസ നായകന്‍ ധോണി ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പുറത്തായിട്ടില്ല. 150 സ്‌ട്രൈക്ക് റ്റേറില്‍ 66 റണ്‍സാണ് ധോണി നേടിയത്. ആദ്യ കളിയില്‍ താരം ഫിഫ്റ്റിയടിച്ചിരുന്നു.

റസ്സല്‍, ഹസരംഗ- ഓള്‍റൗണ്ടര്‍മാര്‍

റസ്സല്‍, ഹസരംഗ- ഓള്‍റൗണ്ടര്‍മാര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസ്സലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗയുമാണ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. രണ്ടിന്നിങ്‌സുകളില്‍ നിന്നും 95 റണ്‍സ് റസ്സല്‍ നേടിക്കഴിഞ്ഞു. ശനിയാഴ്ച രാത്രി വരെ ഓറഞ്ച് ക്യാപ്പിന്റെയും അവകാശി അദ്ദേഹമായിരുന്നു. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ റസ്സല്‍ 31 ബോളില്‍ നിന്നും പുറത്താവാതെ 70 റണ്‍സെടുത്തിരുന്നു.
തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബിക്കൊപ്പമുള്ള ഹസരംഗ കെകെആറിനെതിരായ കളിയില്‍ നാലു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.

ഉമേഷ്, ഷമി, കുല്‍ദീപ്- ബൗളര്‍മാര്‍

ഉമേഷ്, ഷമി, കുല്‍ദീപ്- ബൗളര്‍മാര്‍

ബൗളിങ് നിരയിലേക്കു വന്നാല്‍ മൂന്നു സര്‍പ്രൈസ് താരങ്ങളാണ് ഇലവനിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.

7

ഇത്തവണ എല്ലാവരെയും ഞെട്ടിച്ച താരം ഉമേഷാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. ഷമിയാവട്ടെ ടൈറ്റന്‍സിനായി ഒരു മല്‍സരമാണ് കളിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യ കളിയില്‍ മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. കുല്‍ദീപാവട്ടെ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.

Story first published: Saturday, April 2, 2022, 19:40 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+