For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജു അതാവര്‍ത്തിക്കില്ല! ഫൈനലിനെക്കുറിച്ച് ചോപ്ര

രണ്ടാം കിരീടമാണ് റോയല്‍സ് ലക്ഷ്യമിടുന്നത്

ഐപിഎല്ലിന്റെ കലാശപ്പോരിനു തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായആകാശ് ചോപ്ര. 2008നു ശേഷം ആദ്യത്തെ കിരീടം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിനു കീഴില്‍ റോയല്‍സ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സുമായി കൊമ്പുകോര്‍ക്കുന്നത്.

1

പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴിലായിരുന്നു റോയല്‍സ് അപ്രതീക്ഷിത വിജയികളായത്. അതിനു ശേഷമുള്ള ഒരു സീസണില്‍പ്പോലും റോയല്‍സിനു ഫൈനലില്‍ കടക്കാനായിട്ടില്ല. നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഞ്ജവിനു കീഴില്‍ റോയല്‍സ് കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുന്നത്. റോയല്‍സിനു എടുത്തുപറയത്തക്ക വലിയ വീക്ക്‌നെസുകളൊന്നുമില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

രാജസ്ഥാന്‍ റോയല്‍സിനു ചുരുക്കം ചില പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ. പ്ലേഓഫില്‍ ഇതുവരെ നടന്ന മല്‍സരങ്ങളിലേതു പോലെ ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഫൈനലിലും വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കുകയാണെങ്കില്‍ പിന്നെ ചര്‍ച്ചയുടെ ആവശ്യം തന്നെയില്ലെന്നും ആകാശ് ചോപ്ര നിരീക്ഷീച്ചു.
ക്വാളിഫയര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഫിഫ്റ്റിയടിച്ച ബട്‌ലര്‍ ക്വാളിഫയര്‍ രണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരേ അപരാജിത സെഞ്ച്വറിയും നേടിയിരുന്നു. ഈ സീസണിലെ നാലാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം കുറിച്ചത്. ഇതോടെ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും കോലിയെത്തിയിരുന്നു.

3

ഫൈനലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. വനിന്ദു ഹസരംഗയ്‌ക്കെതിരേ ചെയ്ത അതേ കാര്യം റാഷിദ് ഖാനെതിരേ സഞ്ജു സാംസണ്‍ ചെയ്യില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്റെ ഇന്നിങ്‌സ് അദ്ദേഹം ഫൈനലില്‍ കളിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. രണ്ടു ക്യാപ്റ്റന്മാരില്‍ നിന്നും തനിക്കു വലിയ പ്രതീക്ഷകളാണ് ഫൈനലിലുള്ളതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

4

ക്വാളിഫയര്‍ രണ്ടില്‍ ആര്‍സിബി സ്പിന്നറായ ഹസരംഗയ്‌ക്കെതിരേ അനാവശ്യ ഷോട്ടിനു ശ്രമിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. ടീം അനായാസം ജയത്തിലേക്കു നീങ്ങവെയാണ് ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച് പരാജയപ്പെട്ട സഞ്ജു സ്റ്റംപ് ചെയ്യപ്പെട്ടത്. ജോസ് ബട്‌ലര്‍ കഴിഞ്ഞാല്‍ ഈ സീസണില്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സെടുത്തത് സഞ്ജുവാണ്. 147.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 444 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. പക്ഷെ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ.

5

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളില്‍ നിന്നും വലിയ ഇന്നിങ്‌സ് താന്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞ ആകാശ് ചോപ്ര ദേവ്ദത്ത് പടിക്കല്‍ അവരുടെ നിര്‍ണായക താരമാണെന്നും ചൂണ്ടിക്കാട്ടി. 15-25 റണ്‍സിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് യശസ്വി ജയ്‌സ്വാള്‍ കളിക്കുന്നത്, പക്ഷെ വലിയ ഇന്നിങ്‌സുകള്‍ക്കുള്ള ശേഷി അവനുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്.
ദേവ്ദത്ത് പടിക്കലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മല്‍സരമാണിത്. കാരണം, ഒന്നോ, രണ്ടോ വിക്കറ്റുകള്‍ ഈ മല്‍സരത്തില്‍ ചിലപ്പോള്‍ തുടക്കത്തില്‍ വീണേക്കാം. റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ദേവ്ദത്ത് റോയല്‍സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 29, 2022, 16:46 [IST]
Other articles published on May 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+