Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മൂന്ന് വലിയ പിഴവുകള്‍', ലഖ്‌നൗ പുറത്താകാന്‍ കാരണമിതാണ്, ഗംഭീറിനും തെറ്റുപറ്റി

1

കൊല്‍ക്കത്ത: അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പുറത്തായിരിക്കുകയാണ്. ആര്‍സിബി മുന്നോട്ടുവെച്ച 208 എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്. കെ എല്‍ രാഹുലും (79) ദീപക് ഹൂഡയും (45) ലഖ്‌നൗവിനായി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.

ആര്‍സിബിയുടെ വമ്പന്മാരായ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെയെല്ലാം വലിയ സ്‌കോര്‍ നേടാതെ മടക്കി അയക്കാന്‍ ലഖ്‌നൗവിനായെങ്കിലും രജത് പാട്ടീധാറിന്റെ (112*) പ്രകടനം ലഖ്‌നൗവിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു. മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ടിക്കറ്റെടുത്ത കെ എല്‍ രാഹുലും സംഘവും ഒടുവില്‍ രണ്ടാം ക്വാളിഫയര്‍ കാണാതെ പുറത്തായിരിക്കുന്നു. ആര്‍സിബിക്കെതിരേ എവിടെയാണ് ലഖ്‌നൗവിന് പിഴച്ചത് ?. മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

മോശം ഫീല്‍ഡിങ് പ്രധാന കാരണം

മോശം ഫീല്‍ഡിങ് പ്രധാന കാരണം

ആര്‍സിബിയോട് എലിമിനേറ്ററില്‍ ലഖ്‌നൗ തോല്‍ക്കാനുള്ള പ്രധാന കാരണം മോശം ഫീല്‍ഡിങ് ആണെന്നതില്‍ യാതൊരു സംശയവുമില്ല. മിസ് ഫീല്‍ഡിങ്ങിലൂടെ നിരവധി റണ്‍സാണ് അധികമായി ലഖ്‌നൗ വിട്ടുനല്‍കിയത്. കൂടാതെ നിര്‍ണ്ണായക ക്യാച്ചുകള്‍ പാഴാക്കുകയും ചെയ്തു. ലഭിച്ച അവസരങ്ങള്‍ ക്യാച്ചാക്കി മാറ്റാന്‍ സാധിച്ചിരുന്നെങ്കില്‍ ആര്‍സിബിയെ ഇതിലും കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ലഖ്‌നൗവിന് സാധിക്കുമായിരുന്നു.

ദിനേഷ് കാര്‍ത്തിക് രണ്ട് റണ്‍സില്‍ നില്‍ക്കവെ ലഭിച്ച ക്യാച്ച് കെ എല്‍ രാഹുലിന് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതെ പോയത് മത്സരത്തില്‍ വലിയ തിരിച്ചടിയായി. രജത് പാട്ടീധാറിനെ ദീപക് ഹൂഡ വിട്ടുകളഞ്ഞതും മത്സരത്തില്‍ നിര്‍ണ്ണായകമായി. കാര്‍ത്തിക് നിര്‍ണ്ണായകമായ 37 റണ്‍സാണ് മത്സരത്തില്‍ നേടിയത്. പാട്ടീധാര്‍ 112 റണ്‍സാണ് നേടിയത്. ഇവരെ ഇത്രയും സ്‌കോര്‍ നേടാതെ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും പുറത്താക്കാന്‍ സാധിക്കാതെ പോയതാണ് ലഖ്‌നൗവിന് തിരിച്ചടിയായത്.

അവസാന അഞ്ച് ഓവറിലെ റണ്ണൊഴുക്ക്

അവസാന അഞ്ച് ഓവറിലെ റണ്ണൊഴുക്ക്

അവസാന അഞ്ച് ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ സാധിക്കാതെ പോയത് ലഖ്‌നൗവിന് കടുത്ത തിരിച്ചടിയായി. മോശം ഫീല്‍ഡിങ് ബൗളര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കി. അഞ്ച് ഓവറുകളില്‍ 87 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. ഐപിഎല്ലിന്റെ പ്ലേ ഓഫിലെ അവസാന അഞ്ച് ഓവറില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് നേടിയ 78 റണ്‍സിന്റെ റെക്കോഡാണ് ആര്‍സിബി തകര്‍ത്തത്.

മൊഹ്‌സിന്‍ ഖാന്‍ ഒഴികെ ലഖ്‌നൗവിന്റെ മറ്റ് ബൗളര്‍മാരെല്ലാം നന്നായി തല്ലുകൊണ്ടു. ദുഷ്മന്ത ചമര 54 റണ്‍സ്, ക്രുണാല്‍ പാണ്ഡ്യ 39 റണ്‍സ്, ആവേഷ് ഖാന്‍ 44 റണ്‍സ്, രവി ബിഷ്‌നോയ് 45 റണ്‍സ് എന്നിങ്ങനെയാണ് വിട്ടുകൊടുത്തത്. മൊഹ്‌സിന്‍ 25 റണ്‍സാണ് വഴങ്ങിയത്. നിര്‍ണ്ണായക മത്സരത്തില്‍ കൈവിട്ടു കളഞ്ഞ അവസരങ്ങളും ബൗളര്‍മാരുടെ മോശം പ്രകടനവും ലഖ്‌നൗവിന്റെ തോല്‍വിയുടെ കാരണമാണ്.

ലഖ്‌നൗവിന്റെ ബാറ്റിങ് ഓഡര്‍ പാളി

ലഖ്‌നൗവിന്റെ ബാറ്റിങ് ഓഡര്‍ പാളി

ലഖ്‌നൗവിന്റെ ബാറ്റിങ് ഓഡറിലെ പിഴവും എടുത്തു പറയേണ്ടതാണ്. എവിന്‍ ലൂയിസിനെ മധ്യനിരയിലേക്ക് തഴഞ്ഞ് മനാന്‍ വോറെയെ മൂന്നാം നമ്പറിലേക്ക് ലഖ്‌നൗ പരീക്ഷിച്ചു. ഇത് തിരിച്ചടിയായെന്ന് തന്നെ പറയാം. മൂന്നാം നമ്പറില്‍ ലൂയിസ് കാഴ്ചവെക്കുന്ന വെടിക്കെട്ട് ബാറ്റിങ് മത്സര ഫലത്തെ മാറ്റിമറിക്കുമായിരുന്നു. എന്നാല്‍ അവസാന സമയത്ത് ലൂയിസ് സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടു. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ലൂയിസിനെ തഴഞ്ഞ് ആറാം നമ്പറിലാണ് ലഖ്‌നൗ പരീക്ഷിച്ചത്. ഇത് വലിയ മണ്ടത്തരമായി മാറി. സ്റ്റോയിനിസിനെയും ഹൂഡയേയും പിന്നോട്ടിറക്കി നാലാം നമ്പറിലെങ്കിലും ലൂയിസിനെ പരീക്ഷിക്കേണ്ടിയിരുന്നു. ഈ പിഴവ് മത്സരത്തില്‍ ലഖ്‌നൗവിന്റെ തോല്‍വിയുടെ കാരണമാണ്.

Story first published: Thursday, May 26, 2022, 10:11 [IST]
Other articles published on May 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+