Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 2021ല്‍ 10 കോടിക്ക് മുകളില്‍ പ്രതിഫലം, എന്നാല്‍ ഇത്തവണ കളിക്കുന്നില്ല, അഞ്ച് പേരിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാ ലേലമായതിനാല്‍ ആവേശകരമായ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 590 താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന മെഗാ ലേലപ്പട്ടികയില്‍ 200 ഓളം താരങ്ങളെയാണ് ആകെ ടീമുകള്‍ക്ക് ആവിശ്യമായിട്ടുള്ളത്. അഹമ്മദാദ്, ലഖ്‌നൗ എന്നീ ടീമുകളുടെ വരവോടെ 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിലുണ്ടാവുക.

ഇത്തവണ മെഗാ ലേലത്തില്‍ പ്രതിഫലത്തിലെ സര്‍വ്വ റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളാണുള്ളത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, കഗിസോ റബാഡ എന്നിവരെല്ലാം വലിയ പ്രതിഫലം സ്വന്തമാക്കാന്‍ കെല്‍പ്പുള്ളവരാണ്. പല താരങ്ങളും വലിയ പ്രതിഫലം തന്നെ ഇത്തവണ പ്രതീക്ഷിക്കുന്നു. എന്നാല്‍ അവസാന സീസണില്‍ 10 കോടിക്ക് മുകളില്‍ പ്രതിഫലം നേടിയിട്ടും ഈ സീസണില്‍ കളിക്കാത്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ആര്‍സിബിയുടെ നെടുന്തൂണായിരുന്ന എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞിടെയാണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇത്തവണ മെഗാ ലേലത്തില്‍ ആര്‍സിബി എബിഡിയെ നിലനിര്‍ത്തുമോ ഒഴിവാക്കുമോ എന്നീ ചര്‍ച്ചകള്‍ സജീവായിക്കൊണ്ടിരക്കവെയാണ് എല്ലാവരെയും ഞെട്ടിച്ച് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2021 സീസണില്‍ 11 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇത്തവണ കളിച്ചിരുന്നെങ്കിലും 10 കോടിയിലധികം തുകയ്ക്ക് എബിഡിയെ നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറാവുമായിരുന്നെന്ന് ഉറപ്പ്. എന്നാല്‍ ഇതുവരെ കാത്ത് നില്‍ക്കാന്‍ എബിഡി തയ്യാറായില്ല.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. 12.5 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ അവസാന സീസണില്‍ ഒരു മത്സരം മാത്രമാണ് സ്‌റ്റോക്‌സ് കളിച്ചത്. പരിക്ക് അദ്ദേഹത്തെ തളര്‍ത്തുകയായിരുന്നു. 2022ലെ മെഗാ ലേലത്തില്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സ്റ്റോക്‌സ് ഇത്തവണ വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മെഗാ ലേലത്തില്‍ സ്‌റ്റോക്‌സ് ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഇത്തവണയും 10 കോടിക്ക് മുകളില്‍ അദ്ദേഹത്തിന് പ്രതിഫലം ഉറപ്പായിരുന്നു.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

2021ലെ ലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ താരമാണ് ക്രിസ് മോറിസ്. പേസ് ഓള്‍റൗണ്ടറെ ലേലത്തിലെ റെക്കോഡ് തുകയായ 16.25 കോടിക്കാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ മോറിസിനായിരുന്നില്ല. മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ മോറിസിനെ ഒഴിവാക്കിയിരുന്നു. മെഗാ ലേലത്തിലേക്കെത്തിയിരുന്നെങ്കില്‍ മോറിസിന് 10 കോടിയിലധികം തുക ലഭിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞിടെയാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ക്ലബ്ബ് ടീമിന്റെ പരിശീലകനാണ് ക്രിസ് മോറിസ്.

ജൈ റിച്ചാര്‍ഡ്‌സന്‍

ജൈ റിച്ചാര്‍ഡ്‌സന്‍

അവസാന സീസണില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രതിഫലം നേടിയെടുത്ത താരമാണ് ജൈ റിച്ചാര്‍ഡ്‌സന്‍. അവസാന സീസണിലൂടെ അരങ്ങേറ്റം കുറിച്ച ജൈ റിച്ചാര്‍ഡ്‌സനെ 14 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. പേസ് ബൗളര്‍ക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാനായില്ല. ബിബിഎല്ലിലെ മികവ് ഐപിഎല്ലില്‍ കാട്ടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇതോടെ ജൈ റിച്ചാര്‍ഡ്‌സനെ പഞ്ചാബും കൈവിട്ടു. എന്തായാലും ഇത്തവണത്തെ മെഗാ ലേലത്തിനുള്ളവരുടെ പട്ടികയില്‍ റിച്ചാര്‍ഡ്‌സനില്ല. ഇത്തവണ പങ്കെടുത്താലും 10 കോടിക്ക് മുകളില്‍ പ്രതിഫലം നേടാന്‍ സാധ്യത കുറവാണ്.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസന്‍ അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. 15 കോടിക്കാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് ജാമിസനെ ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ജാമിസന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ല. ആര്‍സിബിക്കൊപ്പം വമ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ മെഗാ ലേലത്തിലേക്ക് എത്തിയാല്‍ ഇത്തവണയും 10 കോടിക്ക് മുകളില്‍ അദ്ദേഹത്തിന് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

Story first published: Saturday, February 5, 2022, 10:43 [IST]
Other articles published on Feb 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+